
വിവരണം
വിശപ്പിന്റെ കാഠിന്യം സഹിക്കാനാകാതെ ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക് കിലോമീറ്ററുകളോളം നടന്ന കുട്ടികളുടെ പാദങ്ങൾ.. എന്ന തലക്കെട്ട് നല്കി ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷജീര്‍ എ ഷംസുദ്ദീന് എന്ന വ്യക്തി അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം ഷെയറുകളും 57ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വിശപ്പ് സഹിക്കാനാവാതെ ഡെല്‍ഹിയില്‍ നിന്നും യുപിയിലേക്ക് നടന്ന് പലായനം ചെയ്ത കുട്ടികളുടെ കാലിന്റെ അവസ്ഥയാണോ ചിത്രത്തിലുള്ളത്? വസ്തുത എന്താണെന്ന് പരിശോധിക്കാം.
വസ്തുത വിശലനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ദ് ലണ്ടന്‍ പോസ്റ്റിന്റെ ഒരു ആര്‍ട്ടിക്കിള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത സഹിതമുള്ള റിപ്പോര്‍ട്ടായിരുന്നു അത്. ചിത്രം പാക്കിസ്ഥാനിലെ സിന്ദ് പ്രവശ്യയില്‍ താമസിക്കുന്ന കുട്ടികളെ കുറിച്ചാണ്. അവരുടെ കാലില്‍ ബാധിച്ച രോഗത്തിന് ചികിത്സിക്കാന്‍ സ്പോണ്‍സര്‍മാരെ തേടുന്നു എന്നതാണ് ചിത്രത്തിന് ലണ്ടന്‍ പോസ്റ്റ് നല്‍കിയിരിക്കുന്ന തലക്കെട്ട്. മാത്രമല്ല ഈ ചിത്രം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പുള്ളതുമാണ്. 2018 ഒക്ടോബര്‍ 1നാണ് ലണ്ടന്‍ പോസ്റ്റ് വെബ്സൈറ്റില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് അനുമാനിക്കാം.
ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ദ് ലണ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട്-

നിഗമനം
കുട്ടികളുടെ ചിത്രം ഇന്ത്യയുമായി യാതൊരു ബന്ധവുമുള്ളതല്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 2018 പാക്കിസ്ഥാനിലെ സിന്ദ് പ്രവശ്യയിലെ കുട്ടികളുടെ കാലില്‍ ഉണ്ടായ രോഗത്തിന്റെ ചിത്രമാണിതെന്നും കണ്ടത്താനായി. അത്കൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വിശപ്പിന്റെ കാഠിന്യത്താല്‍ ഡെല്‍ഹിയില്‍ നിന്നും പലായനം ചെയ്ത കുട്ടികളുടെ കാലിന്റെ അവസ്ഥയാണോ ചിത്രത്തിലുള്ളത്?
Fact Check By: Dewin CarlosResult: False
