
ശൌചാലത്തിന്റെ വാത്തിലിനു മുന്നില്‍ കെ-റെയിലിന്റെ കുറ്റി കുഴിച്ചു വെച്ചതിന്റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം എഡിറ്റഡാണ് എന്ന് ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു ശൌചാലയത്തിന്റെ മുന്നില്‍ കെ-റെയിലിന്റെ കുറ്റി കുഴിച്ചു വെച്ചിരിക്കുന്നതായി കാണാം. കെ-റെയില്‍ പദ്ധതി പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുടെ വിഷയമാണ്. കെ-റെയിലിന്റെ പ്രയോജനവും പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉണര്‍ന്നിട്ടുണ്ട്. എന്നാല്‍ ശൌചാലത്തിന്റെ വാതില്‍ തുറക്കാന്‍ പറ്റാത്ത രിതിയില്‍ കുഴിച്ചു വെച്ച ഈ കുറ്റിയുടെ ചിത്രം സത്യമോ വ്യാജമോ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യ ടുഡേ 2016ല്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖനത്തില്‍ ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിച്ചിട്ടുണ്ട്.

ലേഖനം വായിക്കാന്‍-India Today | Archived Link
ഈ ചിത്രം വൈറല്‍ ചിത്രവുമായി താരതമ്യം ചെയ്ത് പരിശോധിച്ചാല്‍ നമുക്ക് രണ്ട് ചിത്രങ്ങളില്‍ പല സമാനതകള്‍ കാണാം. യഥാര്‍ത്ഥ ചിത്രത്തിന്റെ മുന്നിലെ ഭാഗത്ത് കെ-റെയിലിന്റെ കുറ്റി വെച്ച് എഡിറ്റ് ചെയ്തിട്ടാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്ന് നമുക്ക് വ്യക്തമായി കാണാം.

നിഗമനം
സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ശൌചാലത്തിന്റെ മുന്നില്‍ കുഴിച്ചുവച്ച കെ-റെയിലിന്റെ കുറ്റിയുടെ ചിത്രം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ശൌചാലത്തിന്റെ മുന്നില്‍ കെ-റെയില്‍ കുറ്റി കുഴിച്ചു വെച്ചതിന്റെ വ്യാജ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍…
Fact Check By: Mukundan KResult: Altered
