
അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജ നടക്കുന്നത്തിന്‍റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങള്‍ രാമക്ഷേത്രത്തെ കുറിച്ചുള്ള പോസ്റ്റുകൊണ്ട് നിരഞ്ഞിരിക്കുകയാണ്. അതെ സമയം പലരും 1992ല്‍ കര്‍സേവകര്‍ തകര്‍ത്ത ബാബറി മസ്ജിദിന്‍റെ ഓര്‍മ്മകള്‍ എന്ന തരത്തില്‍ പല പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതില്‍ പലരും ബാബറി മസ്ജിദിന്‍റെ പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചില ചിത്രങ്ങള്‍ ബാബറി മസ്ജിദിന്‍റെതല്ല പകരം വേറെ പള്ളികളുടെതാണ്. ഞങ്ങള്‍ ഇതിനെ മുമ്പേ ബാബറി മസ്ജിദിന്‍റെ പേരില്‍ പ്രചരിക്കുന്ന ഗുജറാത്തിലെ ജുനാഗടിലെ മഹാബത് മഖ്ബറയുടെ ചിത്രത്തിനെ കുറിച്ച് സത്യം കണ്ടെത്തി ഈ അന്വേഷണം നടത്തിയിരുന്നു.
ഈ ചിത്രം ബാബറി പള്ളിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്….
സാമുഹ്യ മാധ്യമങ്ങളില്‍ ബാബറി മസ്ജിദിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിനെ കുറിച്ച് നമുക്ക് അറിയാം.
പ്രചരണം

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ബാബരി മസ്ജിദ് ഫോട്ടോ നമ്മൾ കണ്ടിട്ടുണ്ട് ഇത് പോലെ മുഴുവനായി കണ്ടവർ വളരെ കുറവാണ്”
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ Yandexല്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ബാബറി മസ്ജിദിന്‍റെതല്ല എന്ന് മനസിലായി. ഈ ചിത്രം കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ഫോര്‍ട്ടിന്‍റെതാണ്. എന്നൊരു പള്ളിയുടെതാണ്. ഈ കാര്യം താഴെ നല്‍കിയ ബ്രിട്ടാണികയുടെ ലേഖനത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഈ ചിത്രം കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള ജാമി മസ്ജിദിന്‍റെതാണ്. 1367ലാണ് ഈ മസ്ജിദ് നിര്‍മ്മിച്ചത്. ഈ മസ്ജിദിന്‍റെ വാസ്തുശൈലി ഭാരതീയ വാസ്തുശൈലിയുടെയും പേര്‍ഷ്യന്‍ വാസ്തുശൈലിയുടെയും സംഗമമാണ്.


മുകളില്‍ നല്‍കിയ ചിത്രത്തില്‍ കാണുന്ന പോലെ ബാബറി മസ്ജിദിന് പരസ്പരം ചേർന്ന മൂന്ന് കെട്ടിടങ്ങളുണ്ടായിരുന്നു. എല്ലാ കെട്ടിടങ്ങളുടെയും മുകളില്‍ താഴികക്കുടങ്ങളുമുണ്ടായിരുന്നു. മിനാരുകലുണ്ടായിര്നില്ല.
നിഗമനം
ബാബറി മസ്ജിദിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ജാമി മസ്ജിദിന്‍റെതാണ്.

Title:ബാബറി മസ്ജിദിന്‍റെ പേരില്‍ കര്‍ണാടകയിലെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
Fact Check By: Mukundan KResult: False
