ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെ‌എസ്‌യു നേതാവ് സച്ചിനാണ്…

രാഷ്ട്രീയം സാമൂഹികം

വിവരണം

തിരുവനന്തപുരത്ത് അടുത്തിടെ വിവാദമായ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍‌ഐ‌എയ്ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ഒളിവിലായിരുന്ന, സ്വപ്ന സുരേഷ് എന്ന കേസിലെ രണ്ടാം പ്രതി ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. എങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജമാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്ത താഴെ കൊടുക്കുന്നു:

archived linkFB post

സ്വർണക്കടത്തിൽ അറസ്റ്റിലായ പ്രതി സരിത്തിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന വിവരണത്തോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഷെയര്‍ ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെല്ലാം ചിത്രങ്ങള്‍ വൈറലാണ്. ഞങ്ങള്‍ ചിത്രങ്ങളെ പറ്റി അന്വേഷിച്ചു. ചിത്രത്തിലുള്ളത് സരിത്ത് അല്ല എന്നു കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

വസ്തുതാ വിശകലനം

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. കെ.എസ്.യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യുവിന്‍റെ ചിത്രങ്ങളാണ് സരിത്തിന്‍റേതെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. തന്‍റെ ചിത്രങ്ങളുപയോഗിച്ച് വ്യാജ പ്രചാരണം നടക്കുന്നതിനെതിരെ പരാതി നൽകിയതായി സച്ചിൻ ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുന്നു. 

archived linkfacebook

കൂടാതെ ഉമ്മൻ ചാണ്ടി പ്രസ്തുത വ്യാജ പ്രചാരണത്തിനെതിരെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

archived linkfacebook

സച്ചിന്റെ വിവാഹ ദിനത്തിൽ ആശംസകളറിയിക്കാൻ ഉമ്മൻ ചാണ്ടി എത്തിയ സന്ദർഭത്തിലെ ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. ജൂലൈ ആറിനായിരുന്നു സച്ചിന്‍റെ വിവാഹം. അതിന്‍റെ തലേന്നാള്‍ ഉമ്മന്‍ ചാണ്ടി സച്ചിനെ ആശംസിക്കാന്‍ എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സച്ചിന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

archived linkfacebook

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

 നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഉമ്മന്‍ ചാണ്ടിയോടൊപ്പം ചിത്രത്തിലുള്ളത് കെ‌എസ്‌യു വിന്‍റെ കോട്ടയം ജനറല്‍ സെക്രട്ടറി സച്ചിന്‍ മാത്യുവാണ്. അല്ലാതെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സരിത്ത് അല്ല. വാസ്തവമാറിയാതെ പോസ്റ്റു ഷെയര്‍ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെ‌എസ്‌യു നേതാവ് സച്ചിനാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •