2018 ല്‍ കാലംചെയ്ത ജെയിന്‍ സന്യാസി തരുണ്‍ സാഗറും മാധ്യമപ്രവര്‍ത്തകയുമായുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ദേശിയം

പ്രസിദ്ധ ജെയിന്‍ സന്യാസി തരുണ്‍ സാഗറിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 1, 2018 ന് അന്തരിച്ച തരുണ്‍ സാഗറിന്‍റെ ഈ ചിത്രം പഴയതാണ്. പക്ഷെ ഈ ചിത്രം ഇപ്പോള്‍ വിണ്ടും ഫെസ്ബൂക്കിലും വാട്ട്സാപ്പിലും പ്രചരിക്കുകയാണ്. ചിത്രത്തില്‍ ജയിന്‍ സന്യാസി ഒരു സ്ത്രിയോട് സംവാദം നടത്തുന്നതായി നമുക്ക് കാണാം. ഈ സ്ത്രി ഹരിയാനയുടെ വിദ്യാഭ്യാസ മന്ത്രിയാണെന്നാണ് വൈറല്‍ പോസ്റ്റുകളില്‍ വാദിക്കുന്നത്. എന്നാല്‍ ഈ വാദം പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി. ചിത്രത്തില്‍ ജെയിന്‍ മുണിയോടൊപ്പം കാണുന്നത് ഹരിയാനയുടെ വിദ്യാഭ്യാസ മന്ത്രിയല്ല. ആരാണ് ഈ സ്ത്രി? ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

പ്രചരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്‌-

ഈ പോസ്റ്റുകള്‍ ചിലര്‍ ചിത്രത്തില്‍ കാണുന്ന സ്ത്രിയെ കുറിച്ച് മോശമായ ഭാഷയില്‍ അടികുറിപ്പ് എഴുതിയും പ്രചരിപ്പിക്കുന്നു

ഈ പോസ്റ്റ്‌ ആദ്യം പ്രചരിപ്പിച്ചത് Suresh Cameroon എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നാണ്. ഇയാള്‍ പ്രചരിപ്പിച്ച പോസ്റ്റ്‌ നമുക്ക് താഴെ കാണാം. ഒരു കൊല്ലമായി  ഈ പോസ്റ്റ്‌ പ്രചരിക്കുകയാണ്. ഇത് വരെ പോസ്റ്റിന് 10000ത്തിനെ കാലും അധിക ഷെയറുകലാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “തുണിയില്ലാതെ ഇരിക്കുന്ന ആ ബ്ളഡി ഫൂളിന്റെ മുമ്പാകെ ഇരിക്കുന്ന ചേച്ചിയാണ് ഹരിയാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി… എന്താല്ലെ..!”

FacebookArchived Link

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണുന്ന സ്ത്രിയുടെ ട്വിട്ടര്‍ പ്രൊഫൈല്‍ ലഭിച്ചു. ചിത്രത്തില്‍ കാണുന്നത് ജെയിന്‍ മുണിയുടെ അഭിമുഖം എടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തിക അങ്കിത ഹാഡയാണ്. അവര്‍ 2016ലാണ് തരുണ്‍ സാഗര്‍ മുണിയുടെ അഭിമുഖം എടുത്തത്. അപ്പോള്‍  പകര്‍ത്തിയ ചിത്രമാണ് അവര്‍ ട്വിട്ടറിലൂടെ ഷെയര്‍ ചെയ്തത്.

Archived Link

അവര്‍ ചെയ്ത ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെ- “സൌന്ദര്യം പോലെ തന്നെ നകാരത്മികതയും മനുഷ്യരുടെ കണ്ണുകളിലാണുള്ളത്. ഞാന്‍ ജെയിന്‍ ഗുരു തരുണ്‍ സാഗര്‍ജീയുടെ അഭിമുഖം എടുത്തു. എനിക്ക് യാതൊന്നും അസുഖകരമായി തോന്നിയില്ല.”

തരുണ്‍ സഗാര്‍ ദിഗംബര്‍ ജെയിന്‍ മുണിയായിരുന്നു. ജെയിന്‍ ധര്‍മത്തില്‍ ശ്വേതാംബര്‍, ദിഗംബര്‍ എന്നി രണ്ട് വിഭാഗങ്ങളുണ്ട്. ശ്വേതാംബരന്മാര്‍  വെള്ള നിറമുള്ള വസ്ത്രം ധരിക്കുമ്പോള്‍ ദിഗംബരന്മാര്‍ മറ്റുള്ളവരെ പോലെ വസ്ത്രം ധരിക്കില്ല. നിലവിലെ ഹര്യാന വിദ്യാഭ്യാസ മന്ത്രിയുടെ പേര് കവര്‍ പാല്‍ ഗുജ്ജര്‍ എന്നാണ്.

TOIArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ചിത്രത്തില്‍ ജെയിന്‍ സന്യാസിതരുണ്‍ സഗരിനോടൊപ്പം കാണുന്നത് ഹര്യാനയുടെ വിദ്യാഭ്യാസ മന്ത്രിയല്ല പകരം ഒരു മാധ്യമ പ്രവര്‍ത്തകയാണ്. ചിത്രം പഴയതാണ്, സെപ്റ്റംബര്‍ 2018 ന് ദീര്‍ഘനാളായുള്ള അസുഖത്തിനെ തുടര്‍ന്ന്‍ ജെയിന്‍ സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചിരുന്നു.

Avatar

Title:2018 ല്‍ കാലംചെയ്ത ജെയിന്‍ സന്യാസി തരുണ്‍ സാഗറും മാധ്യമപ്രവര്‍ത്തകയുമായുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *