
സാമുഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില പഴയ ചിത്രങ്ങള്‍ തെറ്റായി പ്രചരിക്കുന്നത് സാധാരണമാണ്. ചില സമയങ്ങളില്‍ ഇത് മനപ്പൂര്‍വം ആണെങ്കിലും ചിലപ്പോള്‍ അറിയാതെ ഒരു തെറ്റിദ്ധാരണ മൂലം ഈ പ്രചരണം ഉണ്ടായിരിക്കാം. പല ചരിത്രപുരുഷന്മാരുടെയും വനിതാകളുടെയും ചിത്രം മറ്റാരുടെയെങ്കിലും പേരില്‍ തെറ്റിദ്ധരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറുണ്ട്. ഈ പ്രാവശ്യം ഞങ്ങള്‍ അന്വേഷിച്ച ഫോട്ടോയും ഇത്തരത്തില്‍ പെട്ട ഒരു പോസ്റ്റ് ആണ്. ബ്രിട്ടീഷ് പട്ടാളം ബന്ധിയാക്കി ചങ്ങലയില്‍ കെട്ടിയ സ്വതന്ത്ര സേനാനിയായ വെളിയങ്കോട് ഉമര്‍ ഖാളിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ വൈറലായി പ്രചരിക്കുകയാണ്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വെളിയാങ്കോട് ഉമാര്‍ ഖാളിയുടെതല്ല പകരം ലിബിയയിലെ ഒരു പ്രമുഖ സ്വതന്ത്ര സേനാനിയുടെതാണ് എന്ന് മനസിലായി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ എന്ന് നമുക്ക് നോക്കാം.
വിവരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ചരിത്രം പറയുന്ന ഒരു പഴയകാല ഫോട്ടോ”
ചിത്രത്തില്‍ എഴുത്തിയ വാചകം: “ഇതൊരു അപൂർവ്വ ചിത്രം ആണ്. ചരിത്രാന്വേഷണ കുതുകികൾ ഏറെ കൊതിക്കുന്ന ചിത്രം. പുത്… തലമുറയിലെ മലയാളി കുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. ചിത്രത്തിൽ ചങ്ങലയാൽ ബന്ധിപ്പിക്കപ്പെട്ടു ബ്രിട്ടീഷ് പട്ടാളത്തിനു നടുവിൽ നിൽക്കുന്ന വ്യക്തിയെ അറിയുമോ നിങ്ങള്ക്ക്? ഇതാണ് ഉമർ ഖാളി.. നാം കേട്ടു പരിചയം മാത്രമുള്ള സാക്ഷാൽ വെളിയംകോട് ഉമർ ഖാളി!!”
വസ്തുത അന്വേഷണം
ചിത്രത്തിന് ലഭിച്ച ഒരു കമന്‍റ് ഈ ചിത്രം വെളിയാങ്കോട് ഉമര്‍ ഖാളിയുടെതല്ല പകരം മരുഭുമിയിലെ സിംഹം എന്നറിയപ്പെടുന്ന ഉമര്‍ മുഖ്താറുടെതാണ് എന്ന് പറയുന്നു. കമന്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം വിക്കിപീഡിയയില്‍ ലഭിച്ചു. ചിത്രം കമന്റില്‍ പറയുന്ന പോലെ തന്നെ മരുഭൂമിയിലെ സിംഹം എന്ന് അറിയപ്പെടുന്ന ഒമര്‍ മുഖ്താരിനെ ചങ്ങലയില്‍ ബന്ധിച്ചു ഇറ്റലിയന്‍ പട്ടാളം ഒപ്പം നിര്‍ത്തിയ ചിത്രമാണ് വെളിയാങ്കോട് ഉമര്‍ ഖാളിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.
ഉമര്‍ അല്‍ മുഖ്താര്‍ ലിബിയയുടെ സ്വതന്ത്രത്തിനായി ഇറ്റലിക്കെതിരെ 20 കൊല്ലം പോരാടിയതാണ്. ലിബിയക്ക് മാത്രമല്ല ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളുടെ വിമോചനത്തിന് വേണ്ടിയും അദേഹം പോരാടിയിട്ടുണ്ട്. ഇതില്‍ ചാഡ് എന്ന രാജ്യത്തിന്‍റെ സ്വതന്ത്രത്തിന് വേണ്ടി ഫ്രാന്‍സിനോടും ഈജിപ്റ്റിന്‍റെ സ്വാതന്ത്രത്തിന് വേണ്ടി ബ്രിട്ടീഷിനോടും അദേഹം നടത്തിയ പോരാട്ടം ഉള്‍പെടും. 11 സെപ്റ്റംബര്‍ 1931ന് ഫാസ്സിസ്റ്റ് ഇറ്റലിയുടെ സൈന്യം അദേഹത്തെ പിടികുടി. ഈ ചിത്രം ആ സമയത്തെതാണ്. 16 സെപ്റ്റംബര്‍ 1931 അദേഹത്തെ ഇറ്റാലിയന്‍ സൈന്യം വധിച്ചു.
ഉമര്‍ അല്‍ മുഖ്താര്‍ വിക്കിപെഡിയ
നിഗമനം
വെളിയാങ്കോട് ഉമര്‍ ഖാളി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ മരുഭൂമിയിലെ സിംഹം എന്ന് അറിയപെടുന്ന ഉമര്‍ അല്‍ മുഖ്താരാണ്.

Title:സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈറല്‍ ചിത്രം വെളിയാംകോട് ഉമര്‍ ഖാളിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
