‘ആകാശത്ത് പ്രത്യക്ഷപ്പെട്ട’ തിരുപ്പതി ഭഗവാന്‍റെ തിരുരൂപം എഡിറ്റഡാണ്…

സാമൂഹികം

തിരുപ്പതി ഭഗവാന്‍റെ അനുഗ്രഹം തേടി ഇന്ത്യ മുഴുവനുമുള്ള വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. തിരുപതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അതിനാല്‍ത്തന്നെ നല്ല പ്രചാരം ലഭിക്കാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വര ഭഗവാന്‍റെ  തിരുരൂപം ആകാശത്ത് പ്രത്യക്ഷമായി എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ ആകുന്നുണ്ട്.  

പ്രചരണം

മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ തിരുപ്പതി ഭഗവാന്‍റെ രൂപം ആകാശത്ത് കാണപ്പെട്ട ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തിരുപ്പതിയിൽ ഭഗവാന്‍റെ സാന്നിധ്യം നിറഞ്ഞ നിമിഷം: തിരുപ്പതി ദർശനം അയൂരാരോഗ്യ സൗഖ്യം നിറയും തിരുപ്പതി ദർശനം ആഗ്രഹിച്ചവർ ഒരുനിമിഷം വന്ദിച്ചെഴുതൂ “ഓം… നമോ… നാരായണായ””

FB postarchived link

അതായത്  ഭഗവാന്‍റെ രൂപം ആകാശത്ത് കാണപ്പെട്ടു എന്നാണ് പോസ്റ്റിൽ വാദിക്കുന്നത്. ഭക്തിയുടെ പ്രമോഷന് വേണ്ടിയാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷേ ഞങ്ങൾ ചിത്രത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് എഡിറ്റഡ് ചിത്രമാണെന്ന് വ്യക്തമായി.  

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പലരും ഇതേ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഇവയ്ക്കിടയിൽ ഭഗവാന്‍റെ രൂപമില്ലാത്ത ഒരു ചിത്രം ഞങ്ങൾക്കു ലഭിച്ചു.  ട്രാവലോഗ്.കോം എന്ന പേജിൽ യഥാർത്ഥചിത്രം ജനുവരി മാസത്തിൽ പങ്കുവെച്ചിട്ടുണ്ട്. 

മഞ്ഞുമൂടിയ തിരുമലയുടെ മനോഹരമായ ദൃശ്യങ്ങൾ എന്ന തലക്കെട്ടോടെ ചില ചിത്രങ്ങളാണ് ബ്ലോഗിൽ പങ്കുവെച്ചിരിക്കുന്നത് കൂടെ ചിത്രവുമുണ്ട്.

യഥാർത്ഥ ചിത്രവും പോസ്റ്റിലെ ചിത്രവും താഴെ കാണാം

ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണമാണ് നടത്തുന്നത് 

നിഗമനം 

പോസ്റ്റിലെ പ്രചാരണം തെറ്റാണ്. തിരുപ്പതി ഭഗവാന്‍റെ രൂപം ആകാശത്ത് പ്രത്യക്ഷമായി എന്ന വാദം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് എഡിറ്റഡ് ചിത്രമാണ്. യഥാർത്ഥ ചിത്രം ഇൻറർനെറ്റിൽ ലഭ്യമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ആകാശത്ത് പ്രത്യക്ഷപ്പെട്ട’ തിരുപ്പതി ഭഗവാന്‍റെ തിരുരൂപം എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.