
പുരാവസ്തു വിൽപനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലും അയാളുടെ കഥകളുമാണ് ഇപ്പോള്‍ വാർത്തകളിൽ കൂടുതലും ഇടംപിടിക്കുന്നത്. ഇയാൾക്ക് സിനിമ-രാഷ്ട്രീയ രംഗത്തെ പലരുമായും അടുത്ത ബന്ധമുണ്ട് എന്ന് കാണിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പ്രചരണത്തെ കുറിച്ചാണ് ഇവിടെ അന്വേഷിക്കുന്നത്.
പ്രചരണം
തൃപ്പൂണിത്തറയിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മുൻ എംഎൽഎ എം. സ്വരാജ്, മോന്സണ് മാവുങ്കലിന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകം ഇങ്ങനെയാണ്: “നിലമ്പൂരില്‍ ഉള്ള പുരാവസ്തുവും മോന്‍സന്റെ കൈയ്യില്‍ എത്തിയിട്ടുണ്ട് സഖാക്കളെ.“

ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. എഡിറ്റ് ചെയ്ത ചിത്രം എം.സ്വരാജിനെതിരെ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാനായി റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ എം സ്വരാജ് മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ഒരു ചിത്രം ലഭിച്ചു. സ്വരാജിനെ പിന്തുണക്കുന്നവരുടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്നാണ് ഈ ചിത്രം ലഭിച്ചത്.

2020 ജൂലൈ മൂന്നിനാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചിത്രം എഡിറ്റ് ചെയ്ത് മമ്മൂട്ടിയുടെ തലയുടെ ഭാഗം നീക്കം ചെയ്തശേഷം മോൺസന്റെ തല കൂട്ടിചേർത്ത് പ്രചരിപ്പിക്കുകയാണ്.
എം സ്വരാജിനൊപ്പം മോൺസൺ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ സ്വരാജുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ഒരു പഴയ ചിത്രം എഡിറ്റ് ചെയ്തു പ്രചരണം നടത്തുകയാണ്. പൂർണ്ണമായും വ്യാജ ഫോട്ടോയാണിത്.”
എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താരതമ്യ ചിത്രം ശ്രദ്ധിക്കുക:

മന്ത്രി വി ശിവന്‍കുട്ടി മോന്‍സണിന്റെ ഒപ്പം നില്ക്കുന്നതായി ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ ചിത്രവും എഡിറ്റഡ് ആയിരുന്നു. ഞങ്ങളുടെ വസ്തുത അന്വേഷണ ലേഖനം താഴെ വായിക്കാം
FACT CHECK: മന്ത്രി വി.ശിവന്‍കുട്ടി മോന്സൺ മാവുങ്കലിനോപ്പം നില്ക്കുന്ന ചിത്രം എഡിറ്റഡാണ്…
നിഗമനം
പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. എം സ്വരാജ് മമ്മൂട്ടിയോടൊപ്പം നിൽക്കുന്നതാണ് യഥാർത്ഥ ചിത്രം. ഇതില്‍ നിന്ന് മമ്മൂട്ടിയുടെ തല നീക്കം ചെയ്ത ശേഷം ജോൺസൺ മാവുങ്കലിന്റെ തല കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മോന്സണ് മാവുങ്കലിനൊപ്പം മുന്‍ എംഎല്‍എ എം.സ്വരാജ് നില്ക്കുന്ന ചിത്രം എഡിറ്റഡാണ്…
Fact Check By: Vasuki SResult: Altered
