ഡല്‍ഹിയില്‍ പാലത്തിന്‍റെ താഴെ കിടക്കുന്ന തൊഴിലാളികളുടെ ചിത്രം ഗുജറാത്തിലെ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ എന്ന തരത്തില്‍ വ്യാജപ്രചരണം…

ദേശിയം

ഇന്ത്യയില്‍ കോവിഡ്‌-19 ബാധിതവരുടെ സംഖ്യ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ പണി എടുക്കാന്‍ വന്ന പല അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാനും തിരിച്ച് വിട്ടിലേക്ക് പോകാനും പണമില്ലാത്ത പാവപെട്ട തൊഴിലാളികള്‍ റോഡിലൂടെ കാല്‍നടയായി അവരുടെ നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നു. ഇവരുടെ കഥകള്‍ നമ്മള്‍ എന്നും മാധ്യമങ്ങളില്‍ കാണുന്നുണ്ടാകും. രോഗികളുടെ എണ്ണം കൂടാതിരിക്കാനും രോഗികളെ ഏകോപിപ്പിക്കാനും സൌകര്യങ്ങള്‍ ഒരുക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ പശ്ചാതലത്തില്‍ ഗുജറാത്തില്‍ ഒരു പാലത്തിന്‍റെ താഴെ മാലിന്യത്തില്‍ ക്വറന്‍റീന്‍ സെന്‍റര്‍ ഉണ്ടാക്കി എന്ന വ്യാജ പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളില്‍ മാലിന്യത്തിന്‍റെ അടുത്ത് പാലത്തിന്‍റെ താഴെ കിടക്കുന്ന പാവപെട്ടവരുടെ ചിത്രങ്ങളാനുല്ലത്. ഈ ചിത്രങ്ങള്‍ ഗുജറാത്തിലെ ക്വറന്‍റീന്‍ കേന്ദ്രം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇതാണ് BJPക്കാർ കൊട്ടിഘോഷിക്കുന്ന സാക്ഷാൽ “ഗുജറാത്ത് മോഡൽ ” കൊറോണക്കാലം നമുക്ക് പലതും വെളിപ്പെടുത്തിത്തരുന്നു.സ്വർഗ്ഗമെന്ന് കൊട്ടിപ്പാടിയതെല്ലാം നരകതുല്യമാണ്.”

വസ്തുത അന്വേഷണം

ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ നിന്ന് ഈ ചിത്രങ്ങള്‍ ഡല്‍ഹിയിലെതാണ് എന്ന് വ്യക്തമായി. ചിത്രങ്ങള്‍ ഡല്‍ഹിയിലെ യമുന പുഴയുടെ തീരത്ത് ലോക്ക്ഡൌണ്‍ കാരണം കുടുങ്ങി കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ്.  ഈ ചിത്രം ഏപ്രില്‍ മാസത്തിലെതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൌണ്‍ പ്രഖ്യപ്പിച്ചതിനെ ശേഷം വീടും ജോലിയും ഇല്ലാത്ത ഇവര്‍ യമുന പുഴയുടെ തീരത്ത് മാലിന്യത്തോട് നറഞ്ഞ ഈ സതലത്തില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായി. 

ആദ്യത്തെ ചിത്രം എന്‍.ഡി.ടി.വി അവരുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്‍.ഡി.ടി.വി. അവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്ത മുന്‍ ചിത്രങ്ങള്‍ താഴെ നമുക്ക് കാണാം. ഇതില്‍ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങളില്‍ ഒന്നുമുണ്ട്.

പോസ്റ്റില്‍ ഉപയോഗിച്ച മറ്റേ ചിത്രവും ഡല്‍ഹിയിലെ തന്നെയാണ്. ഈ ചിത്രം ദി സ്ക്രോള്‍ എന്ന മാധ്യമത്തിന് വേണ്ടി സുപ്രിയ ശര്‍മ്മ എടുത്തതാണ്. സ്ക്രോള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

ScrollArchived Link

ഈ രണ്ടും ചിത്രങ്ങളും ഡല്‍ഹിയില്‍ യമുന നദിയുടെ മുകളിലുള്ള ഒരു പാലത്തിന്‍റെ താഴെ മാലിന്യത്തില്‍ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെതാണ് എന്ന് വ്യക്തമാകുന്നു.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. പോസ്റ്റില്‍ ഗുജറാത്ത്‌ എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഡല്‍ഹിയിലെതാണ്. 

Avatar

Title:ഡല്‍ഹിയില്‍ പാലത്തിന്‍റെ താഴെ കിടക്കുന്ന തൊഴിലാളികളുടെ ചിത്രം ഗുജറാത്തിലെ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ എന്ന തരത്തില്‍ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False