
ലോകത്തില്‍ വ്യാപകമായി കൊല്ല നടത്തുന്ന കോവിഡ്-19 രോഗതിനായി ഇത് വരെ യാതൊരു മരുന്നോ അതോ വാക്സ്സിനോ കണ്ടെത്തിയിട്ടില്ല. ഇതര സാഹചര്യത്തില്‍ ഈ വൈറസിനെ തടയാനായി ഒരൊറ്റ മാര്‍ഗമേ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളൂ അതായത് സോഷ്യല്‍ ഡിസ്റ്റ്ന്‍സിംഗ് അലെങ്കില്‍ സാമുഹിക അകലം എന്ന്. ഒരു വ്യക്തിയോട് കുറഞ്ഞത് 1 മുതല്‍ 2 മീറ്റര്‍ വരെ അകലം പാലിച്ചാല്‍ നമുക്ക് വൈറസിനെ ഒഴിവാക്കാം എന്നാണ് സാമുഹിക അകലത്തിന്‍റെ സിദ്ധാന്തം. സാമുഹിക അകലം കൂട്ടാനായി ഇന്ത്യ അടക്കം ലോകത്തില്‍ പല രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും അത്യാവശ്യ സാധനങ്ങള്‍ക്ക് ഈ ലോക്ക്ഡൌണ്‍ സംവിധാനത്തില്‍ ഒഴിവ് നല്‍കിട്ടുണ്ട് എന്നാലും സാമുഹിക അകലം പാലിച്ചിട്ടേ വ്യവഹാരം ചെയ്യാവു എന്ന് കര്‍ശന നിര്‍ദേശങ്ങളും ഒപ്പമുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ ഒരു മാര്‍ക്കറ്റില്‍ എത്ര ഭദ്രമായി സാമുഹിക അകലം ജനങ്ങള്‍ പാലിക്കുന്നത് എന്ന് കാണിക്കുന്ന ചില ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. സാമുഹിക അകലത്തിന്‍റെ മാതൃക എന്ന തരത്തിലാണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ മാര്‍ക്കറ്റിനെ ജനങ്ങള്‍ പ്രശംസിക്കുന്നത്. പക്ഷെ ഇതില്‍ ഒരു ചെറിയ തെറ്റുണ്ട്. അതായത് ഈ ചിത്രങ്ങള്‍ ഇന്ത്യയുടെ വടക്കന്‍ കിഴക്ക് സംസ്ഥാനമായ മിസോറാമിലെ തലസ്ഥാന നഗരം ഐസ്വാലിലെ ഒരു മാര്‍ക്കറ്റ് ആണ് എന്ന് തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം മിസോറമിലെതല്ല ഇന്ത്യയുടെ മറ്റേ ഏതോ സംസ്ഥാനത്തിലെതുമല്ല എന്ന് കണ്ടെത്തി. പകരം ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഒന്നായ മ്യാന്മാറിലെ ഒരു മാര്‍ക്കറ്റിലെതാണ്. എങ്ങനെയാണ് ഞങ്ങള്‍ ഈ നിഗമനത്തിലേയ്ക്ക് എത്തിയത് നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “നമുക്ക് മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ നല്ല കാര്യങ്ങൾ എപ്പോഴുമുണ്ടാകും.ഈ പ്രതിസന്ധി ഘട്ടത്തിൽ മാതൃകാപരമായ പ്രതികരണങ്ങളിലൂടെ രാജ്യത്തിന്‍റെ ഹൃദയം കവരുന്നത് കുഞ്ഞൻ സംസ്ഥാനങ്ങളാണ്. മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളിലെ ഒരു പച്ചക്കറിച്ചന്തയിൽ സാമൂഹ്യ അകലം എങ്ങനെ പാലിച്ചിരിക്കുന്നു എന്ന് കാണുക. ഇതുവരെ ഒരു കൊറോണ കേസ് ആണ് ഈ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രാഫിക് സിഗ്നലുകളിൽ ഹോൺ ഒച്ച കേൾക്കാൻ കഴിയാത്ത നഗരമാണ് ഐസ്വാൾ.”
ഇതേ പോലെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന സമാനമായ പോസ്റ്റുകള്‍ താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം:

വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ മ്യാന്മാറിലെ ഒരു മാര്‍ക്കറ്റിലേതാണ് എന്ന് വ്യക്തമായി. താഴെ നല്‍കിയ philnews.ph എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം പ്രകാരം ഈ ചിത്രങ്ങള്‍ മ്യാന്മാറിലെ കേലോ (Kalaw) എന്ന നഗരത്തിലെതാണ്.

വൈറല്‍ പോസ്റ്റില്‍ നല്‍കിയ രണ്ട് ചിത്രങ്ങള്‍ ഈ ലേഖനതിലുമുണ്ട്. പക്ഷെ മുകളിലുള്ള ചിത്രം ഈ ലേഖനത്തിലില്ല. കൂടാതെ ഈ സ്ഥലം ലേഖനത്തില്‍ പറയുന്ന പോലെ മ്യാന്മാറിലെ കാലോ നഗരത്തിലെ മാര്‍ക്കറ്റ് തന്നെയാണോ എന്ന് അറിയാന്‍ ഞങ്ങള്‍ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.
Vegetable markets of Myanmar are strictly following the Social Distancing rule. It's essential to follow this system in Assam as well as the entire India. pic.twitter.com/SpOvDOctDl
— VSK ASSAM (@VSKASSAM) April 20, 2020
ഈ ട്വീട്ടില്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനോടൊപ്പം മറ്റേ ചില ചിത്രങ്ങളുമുണ്ട്. ഈ ചിത്രങ്ങളില്‍ ബര്‍മീസ് ഭാഷയില്‍ എഴുതിയ ബോര്‍ഡുകള്‍ വ്യക്തമായി കാണാം. ഇതില്‍ ഒരു ചിത്രത്തില്‍ ഒരു ഹോട്ടല്‍ നമുക്ക് കാണാം. സെന്‍ട്രല്‍ മോട്ടേല്‍ ആണ് ഈ ഹോട്ടലിന്‍റെ പേര്. ഞങ്ങള്‍ ഈ ഹോട്ടലിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ഹോട്ടല്‍ മ്യാന്മാറിലെ കാലോ നഗരത്തിലാണുള്ളത് എന്ന് മനസിലായി.

ഈ ഹോട്ടലിന്‍റെ ചിത്രം മാര്‍ക്കറ്റിന്‍റെ ചിത്രങ്ങളില്‍ കാണുന്ന ഹോട്ടലിന്‍റെ തന്നെയാണ് എന്ന് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്‌താല്‍ വ്യക്താക്കുന്നു.

ഇതിനെ മുന്നേ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങളുടെ അസ്സാം ടീം അന്വേഷിച്ചിരുന്നു. അവരുടെ അന്വേഷണതിനെ കുറിച്ച് വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക.
লক ডাউনৰ সামাজিক দূৰত্ব প্ৰকৃতাৰ্থত মানি চলা বজাৰৰ এই ভাইৰেল ফটোবোৰ মিজোৰামৰ নহয়!
നിഗമനം
ചിത്രങ്ങളില്‍ കാണുന്ന സാമുഹിക അകലത്തിന്‍റെ മാതൃകയായ മാര്‍ക്കറ്റ് ഇന്ത്യയുടെ വടക്കന്‍ കിഴക്ക് സംസ്ഥാനമായ മിസോറാമിന്‍റെ തലസ്ഥാന നഗരി ഐസ്വാലിലെതല്ല പകരം അയല്‍രാജ്യമായ മ്യാന്മാറിലെ കാലോ നഗരത്തിലെ ഒരു മാര്‍ക്കറ്റിന്‍റെതാണ്.

Title:സാമുഹിക അകലം പാലിക്കുന്നതിന്‍റെ മാതൃകയായി പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ മിസോറാമിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
