FACT CHECK: ഈ ചിത്രം മധ്യപ്രദേശില്‍ 1998ല്‍ നടന്ന വെടിവെപ്പിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം

1998ല്‍ മധ്യപ്രദേശില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 1998ല്‍ ദിഗ്വിജയ്‌ സിംഗ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്‍റെ ചിത്രമല്ല പകരം 2007ല്‍ ആന്ധ്രാപ്രദേശിലെ (ഇന്ന് തെലങ്കാനയില്‍) ഖമം ജില്ലയിലെ മുഡികൊണ്ടയില്‍ ഇടത് പക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വെടിവെപ്പിന്‍റെതാണ്.

പ്രചരണം

Screenshot: A post claiming the image to be of 22 year old Multai Firing incident.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വഴിയില്‍ കിടക്കുന്ന ജഡങ്ങളുടെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം കാണാം. 1998ല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മധ്യപ്രദേശിലെ ബെതൂല്‍ ജില്ലയിലെ മുള്‍തായി ഗ്രാമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയ സംഭവത്തിന്‍റെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

Rajeev Lal 

#കർഷകസമരം!

ഈ കിടക്കുന്ന പന്ത്രണ്ട് കർഷകരുടെ ജഡങ്ങൾ ശ്രീ രാഹുൽ ഗാന്ധിയും ശ്രീ സീതാറാം യച്ചൂരിയും കാണണം…

വെറും 22 കൊല്ലങ്ങൾക്ക് മുൻപ് 1998 ജനുവരി 12ന് മധ്യപ്രദേശില്‍ പ്രക്ഷോഭത്തിനിടെ 12 കര്‍ഷകരാണ് കൊല്ലപ്പെട്ടത്.. അന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആയിരുന്നു മധ്യപ്രദേശ് ഭരിച്ചിരുന്നത്.

കനത്ത മഴയിലും കാറ്റിലും നഷ്ടപ്പെട്ട വിളകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്ക ണമെന്നാവശ്യപ്പെട്ട് പത്ത് മാസക്കാലമാണ് അന്ന് കര്‍ഷകര്‍ സമരം ചെയ്തത്. അതിന്റെ ഒടുവിലായിരുന്നു 12 കര്‍ഷകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വെടിവെപ്പ് അരങ്ങേറിയത്. സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ നൂറ് കണക്കിന് പോലിസുകാര്‍ നിരന്ന് നിന്ന് വെടി ഉതിര്‍ക്കുകയായിരുന്നു…(Truncated)

ഈ ചിത്രം 2017 മുതല്‍ പല ഹിന്ദി വെബ്സൈറ്റുകളും മധ്യപ്രദേശില്‍ 1998ല്‍ വെടിവെപ്പുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

Screenshot: Website using the viral image for an article on Multai Firing.

ലേഖനം വായിക്കാന്‍-Perform India | Archived Link

2017ല്‍ ബി.ജെ.പി. അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഒരു വീഡിയോയിലും ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഈ വീഡിയോ മുള്‍തായിയില്‍ 1998ല്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ചതാണ്. 

‘Multai massacre’ of 24 innocent farmers in 1998 at the behest of Digvijay Singh govt in MP – YouTube

ഇനി ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണന്ന് നമുക്ക് പരിശോധിക്കാം.

 വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് 2007 മുതല്‍ പ്രചരിക്കുന്നതായി കണ്ടെത്തി. ഈ ചിത്രം ആന്ധ്രാപ്രദേശിലെ (ഇന്ന് തെലങ്കാന) ഖമം ജില്ലയില്‍ പ്രതിഷേധം നടത്തുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിന്‍റെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ ലഭിച്ച വാര്‍ത്ത‍കളില്‍ നിന്ന് മനസിലാവുന്നു.

ലേഖനം വായിക്കാന്‍-SYED AMIN JAFRI | Archived Link

ഭൂമിയില്ലതവര്‍ക്ക് ഭൂമി ലഭിക്കണം എന്ന് ആവശ്യപെട്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ മുഡികൊണ്ട എന്ന ഗ്രാമത്തില്‍ നടത്തുന്ന സമരത്തില്‍ പോലീസും പ്രതിഷേധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനെ തുടര്‍ന്ന്‍ പോലീസ് പ്രതിഷേധകര്‍ക്കുനേരെ വെടിവെച്ചു. ഈ വെടിവെപ്പില്‍ എട്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനെ അപലപിച്ച് സി.പി.എം. പോളിറ്റ് ബ്യുറോ ഇറക്കിയ പത്ര കുറിപ്പ് നമുക്ക് താഴെ കാണാം.

Police Firing In Andhra Pradesh — Eight Killed | Communist Party of India (Marxist) (cpim.org)

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഘര്‍ഷത്തിന്‍റെ ഇ.ടി.വി. 2 പ്രക്ഷേപിച്ച ചില ദൃശ്യങ്ങള്‍ യുട്യൂബില്‍ ലഭിച്ചു. മുന്നറിയിപ്പ്: താഴെ നല്‍കിയ വീഡിയോയില്‍ രക്തവും ഹിംസയുമുള്ളതാണ്. 

ചിത്രത്തില്‍ പരിക്കേറ്റു കിടക്കുന്ന പ്രതിഷേധകാരെയും പശ്ചാത്തലത്തിലെ പന്തലും  നമുക്ക് വീഡിയോയിലും കാണാം. 

മുകളില്‍ നല്‍കിയ ചിത്രങ്ങളില്‍ നമുക്ക് വീഡിയോയും വൈറല്‍ ചിത്രവും തമ്മിലുള്ള താരതമ്യത്തില്‍ നിന്ന് ഈ ചിത്രവും വീഡിയോയും ഒരേ സംഭവത്തിന്‍റെതാണ് എന്ന് വ്യക്തമാകുന്നു. മധ്യപ്രദേശില്‍ 1998 നടന്ന വെടിവെപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 1998ല്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ അന്ന് പോലീസ് വെടിവെപ്പ് നടത്തി എന്ന വാര്‍ത്ത‍ സത്യമാണ്. അന്ന് മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗ് ആയിരുന്നു. ഈ സംഭവത്തിന്‍റെ ചില ചിത്രങ്ങള്‍ നമുക്ക് താഴെ കാണാം.

Screenshot: The Lallantop article on Multai Firing, image credit: Maya Patrika, The Lallantop.

ലേഖനം വായിക്കാന്‍-The Lallantop | Archived Link

മുകളില്‍ നല്‍കിയ ലേഖനം അനുസരിച്ച്, മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയിലെ മൂല്‍തായി എന്ന സതലത് 12 ജനുവരി 1998ല്‍ കര്‍ഷകരുടെ പ്രതിഷേധം ഹിംസാത്മകമായപ്പോള്‍ സി.ആര്‍.പി.എഫിന്‍റെ ജവാന്മാര്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ് നടത്തി. ഈ വെടിവെപ്പില്‍ 24 കര്‍ഷകര്‍ മരിച്ചിരുന്നു. മോകളില്‍ കാണുന്ന ചിത്രം ഈ കര്‍ഷകരുടെ ജഡങ്ങളുടെതാണ്. ഈ ചിത്രം മായ പത്രികയിലാണ് പതിച്ചത്.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ 1998ല്‍ മദ്ധ്യപ്രദേശില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുനേരെയുണ്ടായ വെടിവെപ്പിന്‍റെതല്ല പകരം തെലങ്കാനയിലെ ഖമം ജില്ലയില്‍ 2007ല്‍ പ്രതിഷേധിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിന്‍റെതാണ്.

Avatar

Title:ഈ ചിത്രം മധ്യപ്രദേശില്‍ 1998ല്‍ നടന്ന വെടിവെപ്പിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •