FACT CHECK: ബീഹാറിലെ പഴയ ചിത്രം യുപിയിലെ ആശുപത്രികള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

ആരോഗ്യം

ഇന്ത്യയടക്കം ലോകമെമ്പാടും വ്യാപകമായി പടരൂന്ന നോവല്‍ കൊറോണ വൈറസ് ബാധയില്‍ ഇതുവരെ ആയിരക്കണക്കിനു ആളുകളാണ് മരിച്ചിരിക്കുന്നത്. ചൈന, ഇറ്റലി, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കൂടതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലും കൊറോണ ബാധിച്ചവരുടെ സംഖ്യ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ്‌ ബാധിച്ചവരുടെ സംഖ്യ ഇതുവരെ 100 കടന്നു. ഏറ്റവും അധികം കൊറോണ ബാധ ഉള്ളവര്‍ മഹാരാഷ്ട്രയിലാണ്, 33 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇത് വരെ കൊറോണ ബാധിച്ചത്. തൊട്ടു പിന്നില്‍ കേരളമാണ് ഇത് വരെ 22 പേര്‍ക്കാണ് ഈ വൈറസ് ബാധിച്ചത്. എല്ലാ സംസ്ഥാനങ്ങളും കൊറോണ ഭീതിയെ നേരിടാന്‍ ഒരക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഇടയില്‍ ഇത് വരെ കൊറോണ ബാധിച്ചവരുടെ സംഖ്യ 12 ആയ യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ബെഡുകളില്‍ നായക്കള്‍ കയറി ഇരിക്കുന്ന ഒരു കാഴ്ച സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഈ ഫോട്ടോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഫോട്ടോക്ക് യുപിയുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ കാണുന്ന സ്ക്രീന്‍ഷോട്ടില്‍ എഴുതിയ അടികുറിപ്പ് ഇപ്രകാരമാണ്: “UP യിലെ ആശുപത്രികളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കനത്ത സുരക്ഷയേർപ്പെടുത്തി സംസ്ഥാന സർക്കാർ”

വസ്തുത അന്വേഷണം

ചിത്രത്തില്‍ ഹിന്ദിയില്‍ ആശുപത്രിയുടെ പേര് നല്‍കിട്ടുണ്ട്. ആശുപത്രിയുടെ പേര് ചിത്രം സുക്ഷിച്ച് നോക്കിയാല്‍ നമുക്ക് കാണാം. ആശുപത്രിയുടെ പേര് എഴുതിയത് സദര്‍ അസ്പതാല്‍ മുസഫര്‍പൂര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന്‍റെ അര്‍ഥം മുസാഫര്‍പൂര്‍ പ്രധാന ആശുപത്രി എന്നാണ്. 

മുസഫര്‍പൂര്‍ യുപിയിലല്ല പകരം അയല്‍ സംസ്ഥാനമായ ബീഹാറിലാണ്. കുടാതെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തില്‍ കാണുന്ന സംഭവം രണ്ട് കൊല്ലം പഴയതാണ് എന്നും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. റിപ്പബ്ലിക് വേള്‍ഡ് ചെയ്ത ഒരു റിപ്പോര്‍ട്ട്‌ താഴെ നല്‍കിട്ടുണ്ട്.

ഡിസംബര്‍ 2017ലാണ് സംഭവമുണ്ടായത്. ബീഹാറിലെ മുസഫര്‍പൂര്‍ ആശുപത്രിയില്‍ നായക്കള്‍ ബെഡില്‍ കയരി കിടക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു ഒരു രോഗിയാണ് ഈ വീഡിയോ ഷൂട്ട്‌ ചെയ്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനുശേഷം ജില്ല കളക്ടര്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവ് ഇട്ടിരുന്നു.

നിഗമനം

യുപിയിലെ ആശുപത്രിയുടെ നിലവിലെ സ്ഥിതി എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം ബീഹാറിലെ മുസഫര്‍പൂരില്‍ സംഭവിച്ച ഒരു സംഭവത്തിന്‍റെ പഴയ ചിത്രമാണ്. ഈ ചിത്രത്തിന് യുപിയുമായി യാതൊരു ബന്ധവുമില്ല. കൊറോണ വൈറസിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍  ശ്രദ്ദയില്‍ പെട്ടാല്‍ ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ലേക്ക് അയക്കുക.

Avatar

Title:FACT CHECK: ബീഹാറിലെ പഴയ ചിത്രം യുപിയിലെ ആശുപത്രികള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •