ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന പാകിസ്ഥാനികളുടെ ശവങ്ങള്‍ എടുക്കാന്‍ വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനികളുടെ ചിത്രമാണോ ഇത്…?

ദേശിയ

വിവരണം

FacebookArchived Link

“നീ പച്ച ആണേലും കൊള്ളാം കുങ്കുമം ആണേലും കൊള്ളാം ശവം വിട്ടുകിട്ടണമെങ്കിൽ വെള്ളക്കൊടി ഉയർത്തണം … കാര്യം മനസ്സിലായവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു ….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 4, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ഞുഴഞ്ഞുകയറിയപ്പോള്‍ ഇന്ത്യ വെടി വെച്ച് കൊന്ന ശവങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനികൾ വെള്ള കൊടിയുമായി വന്നു…

പോസ്റ്റില്‍ സൈന്യം വെള്ള കൊടി ഉയര്‍ത്തി വരുന്നത് കണ്ടിരിക്കുന്ന ഒരു ജവാനെ കാണാന്‍ സാധിക്കുന്നു. വെള്ള കൊടി പിടിച്ച് വരുന്നത് ഇന്ത്യന്‍ സൈന്യം ഈയടെയായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കൊന്ന പാകിസ്ഥാനികളുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ വരുന്ന പാകിസ്ഥാനി സൈന്യമാണ്‌ എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. ഈയടെയായി പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ (BAT) ഒരു സംഘം ഇന്ത്യയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം അവരെ വെടിവെച്ച് കൊല്ലുകയുണ്ടായി. അതില്‍ മരിച്ചവരുടെ ശവങ്ങളുടെ ചിത്രം ഇന്ത്യന്‍ സൈന്യം പുരത്തുവിട്ടിട്ടുണ്ടായിരുന്നു. ഈ ശവങ്ങള്‍ എടുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം വന്നില്ല എന്നും വാര്‍ത്ത‍കൾ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

പോസ്റ്റ് പ്രകാരം അതേ ശവങ്ങള്‍ കൊണ്ട് പോകാനായി പാകിസ്ഥാന്‍ സൈന്യം വെള്ള കൊടി കാണിച്ച് വരുന്നതാണെന്ന് മനസിലാകുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍ അവരുടെ ജവാന്മാരുടെ ശവങ്ങള്‍ കൊണ്ട് പോകാനായി വെള്ള കൊടി കാണിച്ച് വരുന്നതിന്‍റെ ചിത്രമാണോ ഇത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങൾ പരിശോധിച്ചപ്പോള്‍ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കഥ എന്താണെന്ന് മനസിലായി.

പാക്ക് അധിനിവേശ കശ്മീരിലെ ഒരു ഏഴു വയസുകാരന്‍ പയ്യന്റെ മൃതദേഹം കിഷന്‍ഗംഗ നദിയില്‍ ഒഴുകി ഇന്ത്യയില്‍ എത്തിയിട്ടുണ്ടായിരുന്നു. ഈ മൃതദേഹം കണ്ട ഗ്രമാസ്തര്‍ വിവരം ഇന്ത്യന്‍ സൈന്യത്തിനെ അറിയിച്ചു ഇന്ത്യന്‍ സൈന്യം ഹോട്ട്ലൈന്‍ വഴി കാര്യങ്ങള്‍ പാകിസ്ഥാന്‍ സൈന്യത്തിനെ അറിയിച്ചു അതിന് ശേഷം മൃതദേഹം കൈമാറാന്‍ പാകിസ്ഥാന്‍ സൈന്യം ചോര്‍വാന്‍ ബോര്‍ഡര്‍ പോയിന്റില്‍ എത്തി ഇന്ത്യന്‍ സൈന്യത്തിനോട്‌ കുട്ടിയുടെ മൃതദേഹം സ്വീകരിച്ച് തിരിച്ച് പാക് അധിനിവേശ കാശ്മീരിലേക്ക് കൊണ്ട് പോയി.

ഗില്ഗിറ്റ് ബല്ട്ടിസ്ഥാന്‍ പ്രദേശത്തില്‍ താമസിച്ചിരുന്ന ഏഴു വയസുകാരന്‍ ആബിദ് അഹമ്മദ് ഷെയ്ഖ് സ്കൂളിൽ പോകുമ്പോള്‍ കാല്‍ തെറ്റി കിഷന്‍ഗംഗ നദിയില്‍ വിന്നു. നദിയില്‍ വീണ ഏഴു വയസികാരന്‍ മുങ്ങി മരിച്ചു എന്നിട്ട് ആ ബാലന്റെ മൃതദേഹം ഇന്ത്യയില്‍ ഗുരെജ് വാളിയില്‍ അചൂര സിണ്ടിയാല്‍ പ്രദേശത്തില്‍ എത്തി. ഇതിനു ശേഷം ഗ്രമാസ്തര്‍ ഇന്ത്യന്‍ സൈന്യതിന് സംഭവത്തിനെ കുറിച്ച് വിവരം നല്‍കിയപ്പോള്‍ സൈന്യം പാക്കിസ്ഥാന്‍ സൈന്യത്തിനെ വിവരം അറിയിച്ചു. ആദ്യം പാകിസ്ഥാന്‍ സൈന്യം മൃതദേഹം തിരിച്ചെടുക്കാന്‍  സമ്മതിക്കുന്നിണ്ടായിരുന്നില്ല. പക്ഷെ മരിച്ച കുട്ടിയുടെ വീട്ടുകാര്‍ ഇമ്റാന്‍ ഖാനോട്‌ അവരുടെ മകന്റെ മൃതദേഹം തിരിച്ച് കൊണ്ടുവരാനായി അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നു. ഇതിനു ശേഷം പാകിസ്ഥാനി സൈന്യം ഇന്ത്യയോട് മൃതദേഹം തിരിച്ചെടുക്കാന്‍ സമ്മതിച്ചു. അതിനു ശേഷം ജൂലൈ 11, 2019ന് കുട്ടിയുടെ മൃതദേഹം ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിന് കൈമാറി. വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനി സൈന്യത്തിന്‍റെ ചിത്രം ഈ സംഭവത്തിന്‍റെ ഇടയില്‍ എടുത്തതാണ്. കൂടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

Freepress KashmirArchived Link
Kashmir PulseArchived Link
India TodayArchived Link

നിഗമനം

ഞുഴഞ്ഞുകയറിയപ്പോള്‍ ഇന്ത്യ വെടി വെച്ച് കൊന്ന ശവങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനികൾ വെള്ള കൊടിയുമായി വന്ന പാകിസ്ഥാനികൾ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ പുഴയില്‍ വീണു മരിച്ച ഒരു ഏഴു വയസുകാരന്റെ മൃതദേഹം തിരിച്ചെടുക്കാന്‍ എത്തിയ പാകിസ്ഥാന്‍ സൈന്യത്തിന്‍റെതാണ്. അതിനാല്‍ വസ്തുത അറിയാതെ ചിത്രം ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന പാകിസ്ഥാനികളുടെ ശവങ്ങള്‍ എടുക്കാന്‍ വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനികളുടെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •