ഈ മരിച്ചു കിടക്കുന്നത് യുപിയില്‍ ക്രിമിനലുകള്‍ വെടിവെച്ച് കൊന്ന 8 പോലീസുകാരല്ല; സത്യാവസ്ഥ അറിയൂ…

ദേശിയം

ഈ അടുത്ത കാലത്ത് ഉത്തര്‍പ്രദേശ്‌ പോലീസ് വികാസ് ദുബെ എന്ന കൂറ്റവാളിയെ ഒരു ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊന്നതിന്‍റെ വാര്‍ത്ത‍ നാം വായിച്ചിട്ടുണ്ടാകും. യുപിയിലെ മോസ്റ്റ്‌ വാണ്ടഡ് ക്രിമിനലുകളില്‍ ഒരാളായ വികാസ് ദുബെ ഈ മാസം ഒരു ഡി.എസ.പി അടക്കം 8 യുപി പോലീസ് ഉദ്യോഗസ്ഥരെ കൊന്നിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‍ മധ്യപ്രദേശില്‍ പിടിയിലായ വികാസ് ദുബെയെ കാന്‍പ്പുരിലേയ്ക്ക് തിരിച്ച് കൊണ്ട് പോകുന്നതിന്‍റെ ഇടയില്‍ ഇയാള്‍ ഒരു ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു. ഈ സംഭവത്തിന്‍റെ പശ്ചാതലത്തില്‍ ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ ജൂലായ്‌ മൂന്നാം തിയതി മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വിണ്ടും യുപിയില്‍ ഒരു ബലാല്‍സംഘിയെയും കൂട്ടരേയും പിടിക്കാന്‍ ചെന്ന 8 പോലീസുകാരെ ക്രിമിനലുകള്‍ വെടിവെച്ച് കൊന്നു എന്ന തരത്തില്‍ ഈ പോസ്റ്റില്‍ മുന്ന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങളില്‍ പോലീസുകാരുടെ മൃതദേഹങ്ങള്‍ നമുക്ക് കാണാം. ഈ പോസ്റ്റും ഏകദേശം വികാസ് ദുബെ എട്ട് പോലീസുകാരെ കൊന്ന അതേ സമയത്താണ് പ്രചരിക്കാന്‍ തുടങ്ങിയത്. പക്ഷെ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് യുപിയുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. ഈ ചിത്രങ്ങളില്‍ കാണുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഒരു ബലാൽസംഘിയെ അറസ്റ്റ് ചെയ്യാൻ പോയ 8 പോലീസുകാരെ യമരാജിന്‍റെ നാട്ടിൽ ബലാൽ സംഘിയും മറ്റ് ക്രിമിനലും കൂടി വെടി വെച്ച് കൊന്നു. കൊല്ലപ്പെട്ടവരിൽ ഒരു SP യും പെടും. അവന്‍റെയൊക്കെ ഗോമാതാവിന്‍റെ #UPModel”

വസ്തുത അന്വേഷണം

ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഏഷ്യാനെറ്റ്‌ ന്യൂസിന്‍റെ ഹിന്ദി വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ ചിത്രങ്ങള്‍ ഹര്യാനയിലെ ഒരു സംഭവത്തിന്‍റെതാണ്. ഹര്യാനയിലെ സോനേപത്തില്‍ രാത്രി പട്രോലിംഗ് ചെയ്യുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ ചെറുപ്പക്കാരുടെ ഒരു സംഘം മദ്യപാനം ചെയ്യുന്നതായി കണ്ടു. കാര്യം അന്വേഷിക്കാന്‍ ചെന്ന പോലീസുകാരും ചെറുപ്പക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി ഇതിനെ തുടര്‍ന്ന്‍ ചെറുപ്പക്കാരുടെ സംഘം പോലീസുകാരെ കൊന്നു. ഈ സംഘത്തില്‍ നാലു പുര്‍ഷന്മാരും രണ്ട് വനിതകളുമുണ്ടായിരുന്നു. 

Asianet HindiArchived Link

മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേര് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ കപ്താന്‍ സിംഗും രവീന്ദ്ര എന്നിയാണ്. ഇവരെ വെടിവെച്ച സംഘത്തിലെ ഒരു പ്രതി അമിത് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു. ഈ സംഘത്തിനോടോപ്പമുണ്ടായിരുന്ന രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സോനെപത്തിലെ ബുട്ടാന ഗ്രാമത്തിലെ നിവാസികളാണ്. സംഭവം നടന്ന ദിവസം ഇവര്‍ വിട്ടുകാരെ ഉറക്കഗുളിക കൊടുത്ത് അമിതിനെയും കൂട്ടരെയും കാണാന്‍ പോയതായിരുന്നു. ഇവര്‍ മദ്യപാനവും അനാശാസ്യവും കാണിക്കുന്നതിനെ തുടര്‍ന്ന്‍ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ നേരിടാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. ഇതില്‍ മൂന്നു പേര് ഇപ്പോള്‍പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്. മുഖ്യ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു അതേ സമയം മറ്റു രണ്ടു പേര്‍ ഇപ്പൊഴും ഒളിവിലാണ്.

Hindustan TimesArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് യുപിയുമായി യാതൊരു ബന്ധവുമില്ല പകരം ചിത്രങ്ങള്‍ ഹരിയാനയില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. പോസ്റ്റില്‍ നല്‍കിയ വിവരം തെറ്റാണ്, യഥാര്‍ത്ഥത്തില്‍ ഹര്യാനയിലെ സോനെപത്തില്‍ രാത്രി പട്രോളിംഗിന്‍റെ ഇടയില്‍ മദ്യപിച്ച ചെറുപ്പക്കാരുടെ ഒരു സംഘവുമായുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

Avatar

Title:ഈ മരിച്ചു കിടക്കുന്നത് യുപിയില്‍ ക്രിമിനലുകള്‍ വെടിവെച്ച് കൊന്ന 8 പോലീസുകാരല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •