ചിത്രത്തില്‍ പ്രചരിക്കുന്ന വ്യക്തി മോദി പ്രശംസിച്ച യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകനോ?

രാഷ്ട്രീയം | Politics

വിവരണം

Archived Link

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക നേതാക്കള്‍ പ്രശംസിച്ചു എന്ന തരത്തില്‍ നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പലരും ഷെയര്‍ ചെയ്യാറുണ്ട്. കുറച്ചു നാളുകളായി യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഡേവിഡ് ജെയിംസ് നരേന്ദ്ര മോദിയെ പ്രശംസിച്ചു എന്ന തരത്തിലാണ് പ്രചരണം നടത്തുന്നുണ്ട്. ഡേവിഡ് ജെയിംസാണെന്ന് അവകാശപ്പെട്ട് ഒരാളുടെ ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തി 2018 ഡിസംബര്‍ 29നാണ് ഫെയസ്ബുക്കില്‍ ഇത്തരം ഒരു ചിത്രം അപ്‌ലോഡ് ചെയ്യുന്നത്. പോസ്റ്റിന് 11,000ല്‍ അധികം ഷെയറുകളും 1,400 ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്-

“അമേരിക്ക ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ മോദി ജിയെ വാഴ്ത്തുമ്പോൾ 
ഇറ്റലി, പാകിസ്ഥാൻ, ചൈന ചാരന്മാരായ കൊങ്ങി സുഡാപ്പി കമ്മികൾ മോദി ജിക്കെതിരെ പ്രവർത്തിക്കുന്നു..

जय नमो..

जय बी जे पी..

എന്നാല്‍ ചിത്രത്തിലുള്ളത് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ തന്നെയാണോ. വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകനല്ല വേള്‍ഡ് റെസലിങ് എന്‍റര്‍ടെയിന്‍മെന്‍റ് താരം ട്രിപ്പിള്‍ എച്ച് എന്ന് അറിയപ്പെടുന്ന പോള്‍ മൈക്കിള്‍ ലവിസ്ക്യു ആണ്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സര്‍ച്ചില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രം ട്രിപ്പിള്‍ എച്ചിന്‍റെ പേരില്‍ കണ്ടെത്തുകയും ചെയ്തു.

BillionWallpaper എന്ന സൈറ്റിലാണ് ചിത്രം ലഭ്യമായത്. സ്കീന്‍ഷോട്ടും ലിങ്കും ചുവടെ.

Archived Link

ട്രിപ്പിള്‍ എച്ച് എന്ന റസിലറിന്‍റെ പ്രൊഫൈല്‍ –

Profile Link
Archived Link

പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന ഡേവിഡ് ജെയിംസ് എന്നയൊരു രാഷ്ട്രീയ നിരീക്ഷകൻ യൂറോപ്പിൽ ഉള്ളതായി കണ്ടെത്താൻ

കഴിഞ്ഞിട്ടില്ല. ഗൂഗിളിൽ സർച്ച് ചെയ്തിട്ടും വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായില്ല. മാത്രമല്ല യൂറോപ്പിലെ ഒരു രാഷ്ട്രീയ

നിരീക്ഷകൻമാരും ഇത്തരമൊരു പ്രശംസ മോദിയെ കുറിച്ചു നടത്തിയതായും വാർത്തകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിഗമനം

ലോക പ്രശ്സതനായ റെസലിങ് (ഗുസ്തി) താരം ട്രിപ്പിള്‍ എച്ചിന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റുധരിപ്പിക്കുക മാത്രമാണ് ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോക രാഷ്ചട്രീയ നിരീകര്‍ ഈ പേരുകളില്‍ അറിയിപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഫോട്ടോയില്‍ കാണുന്നവര്‍ തന്നെയാണോയെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമെ പ്രചരിപ്പിക്കാവു. പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:ചിത്രത്തില്‍ പ്രചരിക്കുന്ന വ്യക്തി മോദി പ്രശംസിച്ച യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകനോ?

Fact Check By: Harishankar Prasad 

Result: False