
Image courtesy: News18
വിവരണം
ഡിസംബര്‍ 12, 2019 മുതല്‍ ഒരു മുസ്ലിം കുടുംബത്തിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇതിൽ കാണുന്ന നായയാണ് റോഹിൻഗ്യ മുസ്ലീം 3 ഭാര്യമാരും 8 മക്കളും ഇത് പോലെ തന്നെയാണ് അഭയാർത്ഥികളായി വന്ന് ഭാരതത്തിന്‍റെ തെരുവിൽ കഴിയുന്ന ഇവൻമാർക്ക് എല്ലാ തീവ്രവാദ സംഘടനകളുമായി നല്ല ബന്ധമാണ് ഇത് പോലെ ഇവൻമാരുടെ കൂട്ടത്തിലുള്ള മറ്റുള്ളവർക്കും 3 – 4 ഭാര്യമാരും കുട്ടികളും ഇവൻമാർക്ക് ഭാരതത്തിൽ പൗരത്വവും നൽകി തീറ്റിപ്പോറ്റണമെന്നാണോ പ്രതിപക്ഷം പറയുന്നത് അവന്‍റെ കൈയ്യിലെ മൊബൈൽ ഫോൺ കണ്ടോ 15000 ലധികം വില വരും”
ചിത്രത്തിന്‍റെ താഴെ ഇംഗ്ലീഷില്‍ പരിഹസിക്കുന്ന തരത്തില്‍ എഴുതിയ വാചകത്തിന്‍റെ പരിഭാഷ ഇപ്രകാരം- “ഡല്‍ഹിയിലെ തെരുവില്‍ താമസിക്കുന്ന ഈ പാവം രോഹിന്ഗ്യക്ക് ധരിക്കാന്‍ വസ്ത്രമില്ല, തിനാന്‍ അന്നമില്ല. ഇയാള്‍ക്ക് രണ്ടു ഗര്‍ഭിണി ഭാര്യമാരുണ്ട്, 8 മക്കളുണ്ട് കുടാതെ 29000 രൂപ വിലയുള്ള സാംസഗ് മൊബൈല്‍ ഫോണുണ്ട്. ”

Archived Link |
എന്നാല്‍ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം പോസ്റ്റില്‍ നല്‍കിയ വിവര പ്രകാരം തന്നെയാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധന ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ന്യൂസ്18 അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. 2018ല്‍ ഡല്‍ഹിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങള്‍ക്കായി നിര്‍മിച്ച ഒരു കോളനിയില്‍ തീ പിടിച്ചതിനെ കുറിച്ചാണ് വാര്‍ത്തയില്‍ പറയുന്നത്. വാര്‍ത്ത പ്രകാരം രോഹിന്ഗ്യ മുസ്ലിങ്ങല്‍ക്കായി നിര്‍മിച്ച ഒരു താല്‍കാലിക കൊളണിയില്‍ ഏപ്രില്‍ 2018ല്‍ തീപിടുത്ത സംഭവം നടന്നിരുന്നു.

News18 | Archived Link |
വാര്‍ത്ത പ്രകാരം ഇവരുടെ കയ്യില്‍ UN അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന അഭയാര്‍ഥി കാര്‍ഡ് നല്കിയിരുന്നു. അതായത് ഇവര്‍ അഭയാര്‍ഥിയായിട്ടായിരുന്നു താമസിച്ചിരുന്നത്.

ഒള്റ്റ് ന്യൂസ് എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് ഇതിനെ മുംപേ ഈ ചിത്രത്തിനെ കുറിച്ച് വസ്തുത അന്വേഷണം നടത്തിയിരുന്നു. ന്യൂസ് 18ന് വേണ്ടി ഈ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ദേബയന്‍ റോയി, ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായി തെറ്റാണ് എന്ന് ഓള്‍ട്ട് ന്യൂസിനെ അറിയിച്ചു. ചിത്രത്തില്‍ കാണുന്ന വ്യക്തിക്ക് രണ്ടു കുട്ടികള്‍ മാത്രമേയുള്ളൂl. അയാളുടെ ഭാര്യക്കും മക്കള്‍ക്കും തീപിടുത്തത്തില്‍ പരിക്ക് സംഭവിച്ചിരുന്നു. വ്യക്തിയുടെ കയ്യില്‍ കാണുന്ന ഫോണ്‍ അഭയാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ച ട്രസ്റ്റ്, ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ കൊടുത്തതാണ്, എന്ന് ഫോട്ടോഗ്രാഫര്‍ ഓള്‍ട്ട് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ചിത്രം കഴിഞ്ഞ കൊല്ലം ഡല്‍ഹിയില്‍ ഉണ്ടായ രോഹിന്ഗ്യ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തത്തില്‍ ഇടം നഷ്ടപെട്ട ഒരു അഭയാര്‍ഥിയുടെതാണ്. ഇദ്ദേഹതിനെ കുറിച്ച് പോസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാക്കുന്നു. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട് അഭ്യര്‍ത്തിക്കുന്നു.

Title:രോഹിന്ഗ്യ മുസ്ലിങ്ങളുടെ പഴയ ചിത്രം തെറ്റായ വിവരണവുമായി പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
