
വിവരണം
“ഭാരതത്തിലെ ഒരു ചെറിയ ബംഗ്ലാദേശി അനധികൃത മുസ്ലിം കുടുംബം…. ഇത് പോലുള്ള നുഴഞ്ഞുകയറ്റക്കാരെ ഉടനെ പുറത്താക്കണം…. പൗരത്വബിൽ രാജ്യസഭ പാസാക്കി.💪 കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 11 ഡിസംബര്‍ 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തില്‍ ഒരു ഒമ്പതംഗ കുടുംബത്തിനെ നമുക്ക് കാണാന്‍ സാധിക്കുന്നു. ഈ കുടുംബം ഇന്ത്യയില്‍ നുഴുഞ്ഞുകയറി വന്ന അനധികൃത ബംഗ്ലാദേശികളുടെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Archived Link |
രാജ്യസഭയില്‍ പൌരത്വ ബില്‍ പാസായ കാര്യവും പോസ്റ്റില്‍ ചിത്രത്തിന്‍റെ വിവരണത്തോടൊപ്പം നല്‍കിയിട്ടുണ്ട്. ബില്‍ പാസാക്കിയത്തിന് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദനങ്ങളും പോസ്റ്റിലൂടെ നല്‍കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ഇന്ത്യയില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി നുഴുഞ്ഞുകയറിയ ഒരു കുടുംബത്തിന്‍റെതാണോ? ചിത്രം എവിടുത്തേതാണ് എന്ന് കണ്ടെത്താനായി ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് മനസിലായ വസ്തുത എന്താന്നെന്ന്‍ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് അല്‍-ജസീരയുടെ മ്യാന്മാറില്‍ നിന്ന് പലായനം ചെയുന്ന രോഹിന്ഗ്യ മുസ്ലിങ്ങളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ലഭിച്ചു. ഫെബ്രുവരി 2017ല്‍ പ്രസിദ്ധികരിച്ച മഹ്മുദ് ഹുസൈന്‍ ഒപ്പുയുടെതാണ് ഈ റിപ്പോര്‍ട്ട്. മ്യാന്മാറില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാനായി ബംഗ്ലാദേശിലേക്ക് എത്തിയ രോഹിന്ഗ്യ മുസ്ലിം അഭയാര്‍ഥികളെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ബംഗ്ലാദേശിലെ കോക്സ് ബസ്സാറില്‍ ഒരു അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നു രോഹിന്ഗ്യ അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ നല്‍കിട്ടുണ്ട്. ഇതില്‍ നല്‍കിയ ചിത്രങ്ങളില്‍ നിന്ന് ഒരു ചിത്രമാണ് നമ്മള്‍ പ്രസ്തുത പോസ്റ്റില്‍ കാണുന്നത്.

Al Jazeera | Archived Link |
നമ്മള്‍ ചിത്രത്തില്‍ കാണുന്ന കുടുംബം 40 വയസായ അമീര്‍ ഹുസൈനും കുടുംബത്തിന്‍റെതാണ്. 2017ല്‍ തന്‍റെ കുടുംബത്തിനോടൊപ്പം ബംഗ്ലാദേശിലെ കോക്സ് ബാസാരിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ കഴിയുമ്പോഴാണ് ന്യൂസ് കവര്‍ ചെയ്യാന്‍ എത്തിയ അല്‍-ജസീര റിപ്പോര്‍ട്ടര്‍ ഇവരുടെ ഫോട്ടോ എടുത്തത്. ഈ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഇന്ത്യയില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി നുഴുഞ്ഞുകയറിയ ഒരു കുടുംബത്തിനെ തരത്തില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
ചിത്രത്തില്‍ കാണുന്ന കുടുംബം ഇന്ത്യയിലുള്ള അനധികൃത ബംഗ്ലാദേശികളുടെതല്ല പകരം 2017 ബംഗ്ലാദേശിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ എടുത്ത ഒരു മ്യാന്മാര്‍ രോഹിന്ഗ്യ മുസ്ലിം കുടുംബത്തിന്‍റേതാണ്.

Title:ഈ ചിത്രം ഭാരതത്തില്‍ നുഴുഞ്ഞുകയറിയ ഒരു അനധികൃത ബംഗ്ലാദേശി കുടുംബത്തിന്‍റേതല്ല…
Fact Check By: Mukundan KResult: False
