എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകരുടെ ഈ ചിത്രം കേരളത്തിലെതല്ല, കര്‍ണ്ണാടകയില്‍ നിന്നുള്ളതാണ്…

പ്രാദേശികം രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി പാറത്തോട് ഒമ്പതാം വാർഡ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നിരുന്നു. പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ ജോസിന അന്ന ജോസ് 369 വോട്ട് നേടി വിജയിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി ഫിലോമിന ബേബി 341 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  

പ്രചരണം

എസ്ഡിപിഐ പ്രവർത്തകർ പതാകയുമായി സംഘം ചേർന്ന് നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഈ ചിത്രം പാറത്തോട് ഒമ്പതാം വാർഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. അടിക്കുറിപ്പ് ഇങ്ങനെ: “എസ്ഡിപിഐ സമര ചരിത്രത്തിൽ നിന്ന്

മതന്യൂനപക്ഷങ്ങൾക്കെതിരെ

രാജ്യത്ത് നടക്കുന്ന ഏകപക്ഷീയ വേട്ടകളിൽ

ആശ്രയിക്കാവുന്ന ഏകകൊടിക്കൂറയാണിത്..

ഒരു പഞ്ചായത്ത് വാർഡിലെ

ഉപതെരഞ്ഞെടുപ്പിൽ പോലും

നുണകൾ പെരുമഴ പെയ്യുമ്പോൾ

ഓർമ്മിച്ചെന്ന് മാത്രം …

#സോഷ്യൽഡെമോക്രാറ്റിക്പാർട്ടി

സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക..

പാറത്തോട് 9 ആം വാർഡ്”

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പാറത്തോട് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ചിത്രത്തിന് ബന്ധമില്ലെന്നും കർണാടകയിൽ നിന്നുള്ള പഴയ ചിത്രമാണ് ഇതൊന്നും കണ്ടെത്തി 

വസ്തുത ഇതാണ്

ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പ്രത്യേകിച്ച് ഫലങ്ങളൊന്നും ലഭ്യമായില്ല. ചിത്രം സമഗ്രമായി ശ്രദ്ധിച്ചാൽ അതിൽ പ്രവർത്തകർ കന്നട ഭാഷയിലെ പ്ലക്കാർഡുകളും ബോർഡുകളും പിടിച്ചിരിക്കുന്നതായി കാണാം. അതിനാൽ ചിത്രം കേരളത്തിൽ നിന്നല്ല എന്ന് അനുമാനിക്കാം. 

തുടർന്ന് ഞങ്ങൾ എസ്ഡിപിഐ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടു.  സംസ്ഥാന പ്രസിഡണ്ട് അഷറഫ് മൗലവി മൂവാറ്റുപുഴ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:  “ഈ ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. കർണാടകയിൽ നടന്ന ഒരു പ്രതിഷേധ സമരത്തിന്‍റെ ചിത്രമാണിത്. ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ എസ്ഡിപിഐ പ്രതിഷേധം നടത്തിയതാണ്.  ഈ ചിത്രത്തിന് പാറത്തോട് വാർഡ് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.”

നിഗമനം 

പോസ്റ്റിലെ എസ്ഡിപിഐ പ്രവർത്തകരുടെ ചിത്രം കർണാടകയിൽ നിന്നുള്ളതാണ് കർണാടകയിൽ നടന്ന എസ്ഡിപിഐയുടെ ഒരു പ്രതിഷേധത്തിൽ നിന്നുള്ളതാണ് ചിത്രം പാറത്തോട് ഒമ്പതാം വാർഡ് തെരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകരുടെ ഈ ചിത്രം കേരളത്തിലെതല്ല, കര്‍ണ്ണാടകയില്‍ നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: MISSING CONTEXT

  •  
  •  
  •  
  •  
  •  
  •  
  •  
  •