ചിത്രത്തില്‍ കാണുന്നത് ലോകബാങ്ക് സെക്രട്ടറിയാണോ?

രാഷ്ട്രീയം

വിവരണം

ഇന്ത്യൻ സാമ്പത്തിക മേഖലെയും പൂജനീയ മോദിജിയെയും വാനോളം പുകഴ്ത്തി വേൾഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളർഇതുപോലെ സത്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച മുള്ളർജിക്ക് ശതകോടി പ്രണാമം…???? എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം വേള്‍ഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളര്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പേരുള്ള പ്രൊഫൈലില്‍ നിന്നും സെപ്റ്റംബര്‍ 7ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 75ല്‍ അധികം ഷെയറുകളും 59ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ലോക ബാങ്ക് സെക്രട്ടറി തോമസ് മുള്ളറാണോ? തോമസ് മുള്ളര്‍ എന്ന പേരില്‍ ലോക ബാങ്കിന് സെക്രട്ടറിയുണ്ടോ? ഇത്തരമൊരു പ്രസ്‌താവന ലോകബാങ്ക് സെക്രട്ടറി നടത്തിയിട്ടുണ്ടോ? എന്താണ് സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ വേള്‍ഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളര്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന ചിത്രം ഗൂഗളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോഴാണ് ഇത് മാന്‍ച്ചെസ്റ്റര്‍ യുണൈറ്റെഡ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍ മാനേജറായിരുന്ന സര്‍ അലക്‌സ് ഫെര്‍ഗുസണ്‍ ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഗെറ്റി ഇമേജസില്‍ സര്‍ അലക്‌സ് ഫെര്‍ഗുസണിന്‍റെ ചിത്രം-

വേള്‍ഡ് ബാങ്ക് സെക്രട്ടറി എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ അത്തരമൊരു തസ്‌തികിയിലുള്ള ആരുടെയും വിവരങ്ങള്‍ ലഭ്യമാകുന്നില്ല. വേള്‍ഡ് ബാങ്ക് മേധാവി അതിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നയാളാണ്. ഡേവിഡ് ആര്‍.മല്‍പ്പാസ് ആണ് വേള്‍ഡ് ബാങ്ക് പ്രസിഡന്‍റ്. തോമസ് മുള്ളര്‍ എന്ന പേരില്‍ വേള്‍ഡ‍് ബാങ്ക് അധികൃതര്‍ ആരും തന്നെയില്ലെന്നതുമാണ് വാസ്‌തവം.

നിഗമനം

മുന്‍ ഫുട്ബോള്‍ ടീം മാനേജറിന്‍റെ ചിത്രം ഉപയോഗിച്ചാണ് ലോകബാങ്ക് സെക്രട്ടറിയെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. ലോക ബാങ്കിന് പ്രസിഡന്‍റ് സ്ഥാനമാണ് ഏറ്റവും ഉന്നത സ്ഥാനം. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്നത് ലോകബാങ്ക് സെക്രട്ടറിയാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •