FACT CHECK: പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഈ കുഞ്ഞിന്‍റെ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…

ദേശിയം

തലക്കെട്ടുമായി പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഒരു കുഞ്ഞിന്‍റെ ചിത്രം കര്‍ഷക സമരവുമായി ബന്ധപെടുത്തി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ നിലവിലെ കര്‍ഷക സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post claiming viral image is from recent farmers protest.

FacebookArchived Link

Screenshot: Another post making similar claim about the photo.

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റുകളില്‍ കാണുന്ന കുഞ്ഞിന്‍റെ ഫോട്ടോ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിക്കുന്നതായി കാണാം. ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing photo widely shared by multiple users.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ ചിത്രം ഫെസ്ബൂക്കില്‍ 2017 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഈ ചിത്രം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

Screenshot: Post with the viral photo posted on 14th July 2017.

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റ്‌ 2017 ജൂലൈ 14നാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതേ പോലെ മറ്റൊരു പോസ്റ്റും ഞങ്ങള്‍ക്ക് ഫെസ്ബൂക്കില്‍ ലഭിച്ചു. ഈ പോസ്റ്റ്‌ മുകളില്‍ കാണുന്ന പോസ്റ്റിനെക്കാള്‍ പഴയതാണ്. മാര്‍ച്ച്‌ 2017 മുതല്‍ ആണ് ഈ ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നത്. ഈ ചിത്രത്തില്‍ കാണുന്ന കുഞ്ഞ് ആരാണ്,  എവിടെയാണ് ഈ ചിത്രം എടുത്തത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാലും നവംബര്‍ അവസാനം തുടങ്ങിയ നിലവിലെ കര്‍ഷക സമരവും ഈ ചിത്രവും തമ്മില്‍യാതൊരു ബന്ധവുമില്ല എന്ന് ഇതോടെ വ്യക്തമാകുന്നു.

Screenshot: Post with the viral photo posted on 4th March 2017.

FacebookArchived Link

കര്‍ഷക സമരവുമായി ബന്ധമില്ലാത്ത പല വീഡിയോകളും ചിത്രങ്ങളും ഈയിടെ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ചില ഫാക്റ്റ് ചെക്കുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വായിക്കാം.

നിഗമനം

പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഈ കുഞ്ഞിന്‍റെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല. ചിത്രം 2017 മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്.

Avatar

Title:പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഈ കുഞ്ഞിന്‍റെ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •