FACT CHECK: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ടാക്സി കാറില്‍ ചെന്നിറങ്ങുന്ന ഈ ചിത്രം എഡിറ്റഡ് ആണ്…

അന്തര്‍ദേശിയ൦

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പിനെ  സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നാം കണ്ടിരുന്നുവല്ലോ.  പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 പ്രചരണം

 പ്രധാനമന്ത്രിയെ പോപ്പ് വത്തിക്കാനില്‍ ടാക്സികാർ അയച്ചാണ് സ്വീകരിച്ചത് എന്നാണ് പ്രചരണം. ഇതിനായി പോസ്റ്റില്‍ ടാക്സി കാറിൽ പ്രധാനമന്ത്രി വന്നിറങ്ങുന്നു എന്ന മട്ടിലുള്ള ചിത്രവും നൽകിയിട്ടുണ്ട് അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: 9000 കോടി വിമാനത്തിൽ പറന്നു റോമിലേക്ക് (ഇറ്റലി) പോയി, പക്ഷെ സ്വീകരിക്കാൻ പോപ്പ് ടാക്‌സി പറഞ്ഞുഅയച്ചു

archived linkFB Post

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ എഡിറ്റഡ് ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമായി  

വസ്തുത ഇതാണ്

പലരും പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു.

ഇതില്‍ നിന്നെടുത്ത ചിത്രം എഡിറ്റ് ചെയ്താണ് പോസ്റ്റില്‍, ടാക്സി കാറിൽ നരേന്ദ്രമോദി പോപ്പിനെ സന്ദർശിക്കാൻ ചെന്നതായി പ്രചരിപ്പിക്കുന്നത്. 

യഥാർത്ഥ ചിത്രത്തിൽ കാറിനു മുകളില്‍ ടാക്സി എന്ന ബോര്‍ഡ് വച്ചിട്ടില്ല. താഴെക്കാണുന്ന  താരതമ്യ ചിത്രം ശ്രദ്ധിക്കുക:

മാത്രമല്ല ചിത്രത്തിൽ കാണുന്ന സന്ദർഭമുള്ള ഒരു വീഡിയോ എഎന്‍ഐ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോ കാണുമ്പോള്‍ ടാക്സിയെന്ന് ബോർഡ് വെക്കാത്ത കാറിലാണ് പ്രധാനമന്ത്രി പോപ്പിനെ കാണാനെത്തുന്നത് എന്ന് നമുക്ക് വ്യക്തമാകും.

മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്ന വേളയിലുള്ള ചിത്രമാണിത്. പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം

 പോസ്റ്റിന് പ്രധാനമന്ത്രി വത്തിക്കാനിൽ സന്ദർശിക്കാനെത്തുന്നത് ആയി പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ കാറില്‍ ടാക്സി എന്ന ബോർഡ് വച്ചിട്ടില്ല. എഡിറ്റഡ് ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ടാക്സി കാറില്‍ ചെന്നിറങ്ങുന്ന ഈ ചിത്രം എഡിറ്റഡ് ആണ്…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •