ചിത്രത്തില്‍ കാണുന്നത് സി.എച്ച് ട്രസ്റ്റിലേക്ക് 800 കോടി രൂപ സംഭാവന നല്‍കിയ കെഎംസിസി നേതാവോ?

രാഷ്ട്രീയം

വിവരണം

സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിലേക്ക് 800 കോടി രൂപ നല്‍കി ദുബായിയിലെ ബംഗ്ലാദേശ് വ്യവസായി 800 കോടി രൂപ നല്‍കി. ദുബായി കെഎംസിസി പ്രവര്‍ത്തകനും ബംഗ്ലാദേശ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ജനാബ് മുഹമ്മദ് അനസാര്‍ ആലത്തിന്‍റെ മകനുമായ ജനാബ് മുഹമ്മദ് അബ്ദുള്‍ ആലത്തിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍.. എന്ന പേരില്‍ ഏപ്രില്‍ ഏഴ് മുതല്‍ ഒരു ഫെയ്‌സബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹമ്മദ് അബ്‌ദുള്‍ ആലം എന്ന വ്യക്തി എന്ന പേരില്‍ പോസ്റ്റില്‍ ഒരു ചിത്രവും ചേര്‍ത്തിട്ടുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ ആദം ജോണ്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 401ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ദുബായിലെ വ്യവസായും കെഎംസിസി നേതാവുമായ മുഹമ്മദ് അബ്‌ദുള്‍ ആലമാണോ? ഇത്തരത്തില്‍ ഒരു നേതാവ് 800 കോടി രൂപ സി.എച്ച് ട്രസ്റ്റിലേക്ക് നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പോസ്റ്റിലെ വ്യക്തിയുടെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചു. ഇതില്‍ നിന്നും ചിത്രത്തിലുള്ളത് തെലുങ്ക് സിനിമ താരം ഗോപിചന്ദാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. പിന്‍ട്രെസ്റ്റില്‍ യഥാര്‍ത്ഥ ചിത്രവും കണ്ടെത്താനും കഴിഞ്ഞു. പിന്നീട് മുസ്‌ലിം ലീഗ് കെഎംസിസിക്ക് ഇങ്ങനെയൊരു നേതാവുണ്ടോയെന്നും ഇദ്ദേഹം ഇത്രയും വലിയൊരു തുക സംഭാവന നല്‍കിയിട്ടുണ്ടോയെന്നും അറിയാന്‍ മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എ.എം.നീസിറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലൊരു സംഭാവന മുസ്‌ലിം ലീഗിനോ സിഎച്ച് ട്രസ്റ്റിലേക്കോ ലഭിച്ചിട്ടില്ല. ബംഗ്ലാദേശ് മുസ്‌ലിം ലീഗ് പാര്‍ട്ടിയും ഇന്ത്യയിെ മുസ്‌ലിം ലീഗ് പാര്‍ട്ടിയും വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളാണ്. ആരോ രാഷ്ട്രീയപരമായ വൈരാഗ്യത്തിന്‍റെ പേരില്‍ വ്യാജപ്രചരണം നടത്തിയതാണ് ഇതെന്നും നസീര്‍ വ്യക്തമാക്കി.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്- 

പിന്‍ട്രെസ്റ്റിലെ യഥാര്‍ത്ഥ ചിത്രം-

Archived Link

നിഗമനം

മുസ്‌ലിം ലീഗ് നേതാവ് എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത് തെലുങ്ക് സിനിമ താരത്തിന്‍റെ ചിത്രമാണെന്നും സിഎച്ച് ചാരിറ്റി ട്രസ്റ്റിന് ഇത്തരമൊരു തുക ലഭിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നാതൃത്വം തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്നത് സി.എച്ച് ട്രസ്റ്റിലേക്ക് 800 കോടി രൂപ സംഭാവന നല്‍കിയ കെഎംസിസി നേതാവോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •