ചിത്രത്തിലുള്ളത് ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് അല്ല, താഴത്തങ്ങാടി ജുമാ മസ്ജിദ് ആണ്…

സാമൂഹികം

വിവരണം

കേരളത്തിലെ എല്ലാ മതസ്ഥരുടെയും പഴക്കം ചെന്ന ചില ആരാധാനാലയങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അത് അവയുടെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടാകാം, ലോകത്തെ ഏറ്റവും ആദ്യത്തേത് എന്ന ബഹുമതി കൊണ്ടാകാം, പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം  വഹിച്ചത് കൊണ്ടാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകാം. ഏതായാലൂം കേരളത്തിലെ പല ആരാധനാലയങ്ങളും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. 

കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയം കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് ആണെന്ന് നാം പഠിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ചേരമാന്‍ മസ്ജിദിന്‍റെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ ചിത്രം സത്യമാണോ എന്ന്‍ അന്വേഷിച്ച് ഒരു വായനക്കാരന്‍ ഞങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ സന്ദേശം അയച്ചിരുന്നു. പോസ്റ്റില്‍ മുസ്ലിം ദേവാലയത്തിന്‍റെ ചിത്രത്തോടൊപ്പം “1330 വർഷം പഴക്കമുള്ള ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്” എന്ന വിവരണവുമുണ്ട്. ഇതേ പ്രചരണം ഫേസ്ബുക്കിലും ഞങ്ങള്‍ കണ്ടെത്തി. 

archived linkFB post

ചിത്രത്തെ പറ്റി അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ ചിത്രത്തെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത് 2016 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്നു കണ്ടെത്തി.

archived linkfacebook

ഈ ചിത്രം യഥാര്‍ഥത്തില്‍ കോട്ടയം താഴത്തങ്ങാടിയിലുള്ള ജുമാ മസ്ജിദിന്‍റേതാണ്. താജ് ജുമാ മസ്ജിദ് എന്നറിയപ്പെടുന്ന ഈ പുരാതന ദേവാലയത്തിന് 1000 ത്തിലേറെ വര്‍ഷം പഴക്കമുണ്ട്. ഈ മുസ്ലിം ദേവാലയത്തെ പറ്റി നിരവധി വിവരണങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മാത്രമല്ല, ജുമാ മസ്ജിദിന് സ്വന്തമായി വെബ്സൈറ്റ് ഉണ്ട്. 

അതില്‍ ദേവാലയത്തിന്‍റെ ചിത്രങ്ങളും വിവരണവുമുണ്ട്.

ഇനി ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദിന്‍റെ ചിത്രം കാണാം.

ഈ ചിത്രം ജുമാ മസ്ജിദിന്‍റെ ആദ്യ കാലത്തേതാണെന്ന് വിക്കിപീഡിയ കോമണ്‍സ് വിക്കിപീഡിയ കോമണ്‍സ് അഭിപ്രായപ്പെടുന്നു. 

ജുമാ മസ്ജിദിന്‍റെ ഇപ്പോഴത്തെ നിര്‍മ്മിതി ഇങ്ങനെയാണ്: 

താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ചേരമാന്‍ ജുമാ മസ്ജിദിന്‍റെ കൂടുതല്‍ വസ്തുതകള്‍ അറിയാം: 

youtube

കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിന്‍റെ ചിത്രമാണ് ചേരമാന്‍ ജുമാ മസ്ജിദ് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രം ചേരമാന്‍ ജുമാ മസ്ജിദിന്‍റേതല്ല. കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിന്‍റെതാണ്. മറിച്ചുള്ള പ്രചരണങ്ങളെല്ലാം തെറ്റാണ്.

Avatar

Title:ചിത്രത്തിലുള്ളത് ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് അല്ല, താഴത്തങ്ങാടി ജുമാ മസ്ജിദ് ആണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •