
ലോകത്തിലെ ഏറ്റവും വലിയ പള്ളി രസ അറബിയില്‍ നന്ദിയും ശിവലിംഗത്തിന്റെയും രൂപങ്ങള്‍ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു പള്ളിയുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം ലോകത്തിലെ ഏറ്റവും വലിയ പള്ളിയുടെതല്ല. ഈ ചിത്രം ലോകത്തിലെ ഏറ്റവും പഴയ പള്ളിയുടെതുമല്ല. എന്താണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു പള്ളിയില്‍ ശിവലിംഗവും നന്ദിയുടെ പോലെയുള്ള ആകൃതികള്‍ കാണാം. ഈ പള്ളിയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“👆👆👆 ലോകത്തിലെ ഏറ്റവും വലിയ രസ അറബി പഴയ മസ്ജിദ്… ചുവന്ന വൃത്തം സൂം ചെയ്യുക. ശിവലിംഗവും 2 നന്ദി കാളകളും കാണൂ! 👇👇👇 നമ്മൾ ദൈവത്തെ ചോദിച്ചാൽ അത് കുറ്റമാകും.😏”
എന്നാല്‍ എന്താണ് ഈ പള്ളിയുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ലോകത്തിലെ ഏറ്റവും വലിയ പള്ളി മക്കയിലെ മസ്ജീദ്-അല്‍-ഹറമാണ്. കാബായുടെ അടുത്തുള്ള ഇസ്ലാമിലെ ഏറ്റവും പവിത്രമായ പള്ളിയാണ് മസ്ജീദ്-അല്‍-ഹറം. ഈ പള്ളിയുടെ ക്ഷമത 20 ലക്ഷം ആളുകളുടെതാണ്.
ലോകത്തിലെ ഏറ്റവും പഴയ പള്ളിയും പോസ്റ്റില്‍ പറയുന്ന പോലെ ‘രസ അറബി’ പള്ളിയല്ല. മജീദ്-എ-ഹറം തന്നെയാണ് ഏറ്റവും പഴയെ മസ്ജീദ്. രസ അറബി എന്ന തരത്തില്‍ ഒരു പള്ളിയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പേരുള്ള പള്ളിയെ കുറിച്ച് യാതൊരു വിവരം ലഭിച്ചില്ല.
ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2016 മുതല്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഈ ചിത്രം ഇന്ത്യയിലെ ഏതോ പള്ളിയുടെതാണ് എന്ന് പലര് ഈ ചിത്രത്തിന്റെ താഴെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഒരു ട്വിറ്റര്‍ യുസര്‍ ഈ പള്ളി കര്‍ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലെ ഗുലെട്ഗുഡ്ഡയിലാണ്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു തെളിവും ലഭിച്ചില്ല. ഈ പള്ളി എവിടുത്തെതാണ് എന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിയെ കുറിച്ച് വിവരം ലഭിച്ചാല്‍ ഈ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതാണ്. പക്ഷെ ഈ പള്ളി ലോകത്തിലെ ഏറ്റവും പഴയ പള്ളിയല്ല കുടാതെ ലോകത്തിലെ ഏറ്റവും വലിയ പള്ളിയുമല്ല എന്ന് വ്യക്തമാണ്.
നിഗമനം
സമുഹ മാധ്യമങ്ങളില്‍ ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലിയ മസ്ജീദില്‍ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ലോകത്തിലെ ഏറ്റവും വലിയതോ പഴയതോ പള്ളിയുടെതല്ല. ലോകത്തിലെ ഏറ്റവും വലിയതും പഴയതും പള്ളിയാണ് സൗദി അറേബ്യയിലെ മക്കയിലെ മസ്ജീദ്-അല്‍-ഹറം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇത് ലോകത്തിലെ ഏറ്റവും വലിയ മസ്ജിദിന്റെ ചിത്രമാണോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
