യുപിയില്‍ ദളിത്‌ സ്ത്രീയെ കൊല്ലുന്ന സംഘപരിവാര്‍ പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“upയിൽ ദളിത് സ്ത്രിയെ കല്ലിന് ഇടിച്ച് കൊന്ന് സംഘികൾ” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 18, 2019 മുതല്‍ Mohan Pee എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സ്ത്രീക്ക് നേരെ ഇഷ്ടിക എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിനെ കാണാന്‍ സാധിക്കുന്നു. അക്ഷരതെറ്റുകൾ നിറഞ്ഞിരിക്കുന്ന പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ മനസിലാക്കുന്നത് കാലെടുത്ത് സ്ത്രിയെ ആക്രമിക്കുന്നത് ഒരു സംഘപരിവര്‍ പ്രവർത്തകനാണ് എന്നിട്ട് ആക്രമണത്തിന് ഇരയായ സ്ത്രി ദളിത്‌ സ്ത്രിയാണ്, സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ് എന്നാണ്. എന്നാല്‍ യുപിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു ദളിത്‌ സ്ത്രിയെ മര്‍ദ്ദിച്ച് കൊന്നുവോ? ചിത്രത്തില്‍ കാണുന്ന സ്ത്രീയെ ആക്രമിക്കുന്ന സംഘത്തിന് സംഘപരിവാറുമായി വല ബന്ധവുമുണ്ടോ? ആൾക്കൂട്ട കൊലപാതകത്തിന്‍റെ ഈ സംഭവത്തിന്‌ ജാതിയുമായി വല്ല ബന്ധവുമുണ്ടോ? സംഭവം നടന്നത് യുപിയില്‍ തന്നെയാണോ? എന്നി കാര്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിച്ച് അറിയാന്‍ ശ്രമിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി പോസ്റ്റില്‍ നല്‍കിയ ചിത്രം Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ് എന്ന് മനസിലായി.

പോസ്റ്റില്‍ പറയുന്ന കഥയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. സംഭവം നടന്നത് യുപിയിലല്ല പകരം ജാർഖണ്ടിലെ സാഹേബ്ഗഞ്ജിലാണ്. സംഭവം രണ്ട് കൊല്ലം പഴയതുമാണ്. ജാര്‍ഖണ്ടിലെ സാഹേബ്ഗന്ജ് ജില്ലയിലെ രാധ ഗാവില്‍ ഒരു ഭിക്ഷ സംഘത്തിനെ സ്ത്രികളുടെ മുടിക്കെട്ട് മുറിക്കുന്ന സംഘമാണ് എന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികള്‍ ക്രൂരമായി മര്‍ദിച്ചു കൊന്നതിന്‍റെ ചിത്രമാണ് പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത്. ദൈനിക്‌ ഭാസ്കര്‍ ഓഗസ്റ്റ്‌ 2017ന് പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ സംഭവത്തിനെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: ജാര്‍ഖണ്ടിലെ സാഹേബ്ഗന്ജില്‍ രാധ ഗാവില്‍ ഒരു പെണ്‍കുട്ടിയുടെ മുടി മുറിച്ചു എന്നൊരു കിംവദന്തിയെ തുടർന്നാണ് ഈ സ്ത്രിയെ ഒരു ആള്‍കൂട്ടം തല്ലി കൊന്നത്. ഈ സ്ത്രി ഒരു ഭിക്ഷക്കാരിയായിരുന്നു.  സ്ത്രീയുടെ ഒപ്പം അഞ്ച് ഭിക്ഷക്കാര്‍ വേറെയുമുണ്ടായിരുന്നു. ഇവര്‍ എല്ലാവരും സ്ത്രികളുടെ മുടിക്കെട്ട് മുറിക്കുന്ന സംഘമാണ് എന്ന് ആരോപിച്ച് ഗ്രാമവാസികള്‍ ഇവരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ലാത്തി, വടി, ഇരുംബ് റോഡുകളുമായി ആളുകള്‍ ഇവരെ ക്രൂരമായി മര്‍ദിച്ചു. പോലീസ് അവിടെ എത്തുമ്പോഴെയ്ക്ക് ഈ സ്ത്രി മരിച്ചിട്ടുണ്ടായിരുന്നു. സ്ത്രിയുടെ ഒപ്പം ഉണ്ടായിരുന്ന സംഘത്തിനെ പീന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഘത്തിനെ മര്‍ദിക്കുന്ന സംഘത്തില്‍ പെട്ട ഒരു യുവാവ് സ്ത്രിയുടെ മേലെ ഇഷ്ടിക എറിയുന്നതിന്‍റെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ തെറ്റായി വിവരണവും ചേർത്ത് പ്രചരിപ്പിക്കുന്നത്. 

സംഭവത്തിനെ കുറിച്ച് വിശദമായി വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

BhaskarArchived Link
NDTVArchived Link
Business StandardArchived Link
ManithanArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പുര്‍ണമായി വ്യാജമാണ്. ജാര്‍ഖണ്ടില്‍ നടന്ന ഒരു ആൾക്കൂട്ട കൊലപാതകത്തിന്‍റെ ചിത്രം തെറ്റായ വിവരണങ്ങൾ ചേർത്ത് യുപിയില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണമാണ് എന്ന് രിതിയില്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:യുപിയില്‍ ദളിത്‌ സ്ത്രീയെ കൊല്ലുന്ന സംഘപരിവാര്‍ പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •