
പൊതുസ്ഥലത്ത് മലമുത്രം വിസര്‍ജനം നടത്തിയതിനാല്‍ രണ്ട് ദളിത് സ്ത്രികളെ ജനങ്ങള്‍ മര്‍ദിക്കുന്നു എന്ന തരത്തില്‍ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് കണ്ടെത്തി.
പ്രചരണം

പോസ്റ്റില്‍ മറ്റൊരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് കാണാം. ഈ സ്ക്രീന്‍ഷോട്ടില്‍ രണ്ട്സ്ത്രികള്‍ ഒരു ജനകൂട്ടത്തിന്‍റെ മുന്നില്‍ തന്‍റെ ജീവന്‍ വിട്ടുനല്‍കാന്‍ യാചിക്കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന ആ കാലുകള്‍ ഉണ്ടല്ലോ അതാണ് ഇന്നത്തെ ഇന്ത്യയുടെ ശാപം. ചെയ്ത കുറ്റമിതാണ് ശൌചാലയമില്ലാത്തയിവര്‍ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി കാരണം ദളിതാണ്.”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് താഴെ നല്‍കിയ വാര്‍ത്ത ലഭിച്ചു.

വാര്‍ത്ത വായിക്കാന്‍-Magnificent Bihar | Archived Link
വാര്‍ത്ത പ്രകാരം കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തില്‍ ബീഹാറിലെ റോഹ്താസ് എന്ന സ്ഥലത്ത് നടന്ന ഒരു സംഭവമാണിത്. വാര്‍ത്ത പ്രകാരം കൂട്ടി]കളെ തട്ടികൊണ്ട് പോകുന്ന സംഘത്തില്‍ പെട്ടവരാണ് ഇവര്‍ എന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികള്‍ ഈ രണ്ട് സ്ത്രികളെ ക്രൂരമായി മര്‍ദിച്ചു. സ്ത്രികളുടെ പേര് സംഗീത ദേവി, ബേബി ദേവി എന്നാണ് ഇവര്‍ സഹോദരികളാണ്. ഇവര്‍ പാട്നയിലാണ് താമസം.
സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരു ലോക്കല്‍ ചാനല്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പ്രകാരം ഈ രണ്ട് സഹോദരിമാര്‍ പാട്നയില്‍ നിന്ന് സാസാരമിലെക്ക് പോകാന്‍ ഇറങ്ങിയതാണ്. പക്ഷെ തെറ്റായ ബസില്‍ ഇവര്‍ കയറി. തെറ്റ് മനസിലായപ്പോള്‍ ഇവര്‍ ബീഹാറിലെ റോഹ്താസ് ജില്ലയില്‍ പെട്ട മലിയാബാഗ് എന്ന സ്ഥലത്ത് ഇറങ്ങി. അവിടെ ചില ടെംപോകാരോട് സാസാരമിലെക്ക് പോകാന്‍ വഴി ചോദിക്കുന്നത്തിന്‍റെ ഇടയില്‍ ചില ടെംപോ ഡ്രൈവര്‍മാരും തദ്ദേശീയരും ഇവര്‍ കൂട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘത്തില്‍ പെട്ടവരാണ് എന്ന് ആരോപിച്ച് ഇവരെ ആക്രമിക്കാന്‍ തുടങ്ങി. പിന്നിട് ജനങ്ങള്‍ കൂടാന്‍ തുടങ്ങി. അവസാനം പോലീസ് സ്ഥലത്തെത്തി ഇവരെ മലിയാബാഗ് ഗോര്‍മെന്റ്റ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു.
ഈ സംഭവത്തിന്‍റെ FIR കോപ്പി ഞങ്ങള്‍ക്ക് ബീഹാര്‍ പോലീസിന്‍റെ വെബ്സൈറ്റില്‍ നിന്ന് ലഭിച്ചു. ബേബി ദേവി ജൂലൈ 2019ല്‍ നല്‍കിയ പരാതിയില്‍ വാര്‍ത്തയില്‍ പറയുന്ന പോലെ തന്നെയും തന്‍റെ സഹോദരിയെയും ജനങ്ങള്‍ കൂട്ടികളെ തട്ടി കൊണ്ട് പോകുന്നവര്‍ എന്ന് തെറ്റിധരിച്ചിട്ടാണ് മര്‍ദിച്ചത് എന്ന് വ്യക്തമാക്കുന്നു.രോഹ്താസിലെ ദാവത്ത് പോലീസ് സ്റ്റേഷനിലാണ് ഐ.പി.സി. 147/149/341/323/307/379/504 എന്നി വകുപ്പ് പ്രകാരം അജ്ഞാതരായ ആക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ സംഭവത്തിന് ജാതീയമായ യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി തെറ്റാണ്. ബീഹാറില്‍ കഴിഞ്ഞ കൊല്ലം കൂട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘം എന്ന് തെറ്റിദ്ധരിച്ച് ഒരു ജനകൂട്ടം രണ്ട് സ്ത്രീകളെ ക്രൂരമായി മര്‍ദിച്ചിരുന്നു, ഈ സംഭവത്തിന്‍റെ ചിത്രമാണ് ജാതിയമായ വിവരണത്തോടെ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Title:ബീഹാറില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം എന്ന് തെറ്റിദ്ധരിച്ച് മര്‍ദനത്തിനിരയായ സ്ത്രീകളുടെ ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
