
ഒരു കുഴിയില്‍ ഉറങ്ങുന്ന ജവാന്‍റെ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ഒരു ജവാന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook Post sharing the image of the soldier.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കുഴിയില്‍ വിശ്രമിക്കുന്ന ഒരു ജവാന്‍റെ ചിത്രം കാണാം. ഈ ജവാന്‍ ഇന്ത്യന്‍ സൈന്യത്തിലെ ഒരു ജവാന്‍ ആണ് എന്ന തെറ്റിദ്ധരിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഏതൊരു ഭാരതീയനു൦ ഇതു കണ്ടാൽ ലൈക്ക് അടിക്കാതിരിക്കുമോ۔۔സല്യൂട്ട് 👍”
ഇതേ അടികുറിപ്പ് വെച്ച് മറ്റേ ചിലരും ഈ ചിത്രം ഫെസ്ബൂക്കില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook Search showing similar posts.
ഈ പോസ്റ്റിന് ലഭിച്ച കമന്‍റുകള്‍ പരിശോധിച്ചാല്‍ പലരും ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ഒരു ജവാന്‍റെതാണ് എന്ന് തെറ്റിദ്ധരിക്ക്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാകുന്നു.
Screenshot: Comments of users mistaking the image to be of an Indian Soldier.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇറാനിലും ഇറാക്കിലും നിരവധി വെബ്സൈറ്റ്, ബ്ലോഗുകള്‍ ഈ ചിത്രം ഇറാക്കി സൈന്യത്തിന്‍റെതാണ് എന്ന് തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.
അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രം ഏറ്റവും ആദ്യം പ്രസിദ്ധികരിച്ചത് ഏപ്രില്‍ 2015ലാണ് എന്ന് മനസിലായി. ഈ ചിത്രം സമാനമായ മറ്റു ചില ചിത്രങ്ങള്‍ക്കൊപ്പം ആഹ്ളൂ ബായത് ന്യൂസ് ഏജന്‍സി (ABNA)യാണ് ആദ്യമായി പ്രസിദ്ധികരിച്ചത്. എ.ബി.എന്‍.എ. പ്രസിദ്ധികരിച്ച ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.
ലേഖനം വായിക്കാന്‍-ABNA24 | Archived Link
ഈ ചിത്രങ്ങളില്‍ നല്‍കിയ ചില ചിത്രങ്ങളില്‍ ജവാന്മാരുടെ യുണിഫോമില്‍ ഇറാക്കിന്‍റെ ദേശിയ പതാക നമുക്ക് വ്യക്തമായി കാണാം.
Flag of Iraq can be seen on the biceps of one of the soldiers in the image.
ഇതിനെ മുമ്പേയും ഇത്തരത്തില്‍ ഇന്ത്യന്‍ ജാവന്മാരുടെ പേരില്‍ പ്രചരിപ്പിക്കുന്ന അസംബന്ധിതമായ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അന്വേഷണത്തിനെ കുറിച്ച് അറിയാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
FACT CHECK: ഈ ചിത്രങ്ങള്‍ സിയാച്ചിനില്‍ ഉറങ്ങുന്ന ഇന്ത്യന്‍ ഭടന്‍മാരുടെതല്ല…
നിഗമനം
ഇന്ത്യന്‍ സൈന്യത്തിലെ ജാവാനിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം ഇന്ത്യന്‍ സൈന്യത്തിന്‍റെതല്ല. ഇറാക്കിലെ സൈന്യത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഈ ചിത്ര൦ ഇന്റര്‍നെറ്റില്‍ 2015 മുതല്‍ പ്രചരിക്കുകയാണ്.