സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്ഫോടനത്തിന്‍റെ ഈ ചിത്രം പഴയതാണ്…

അന്തര്‍ദ്ദേശീയ൦

സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ നടന്ന സ്ഫോടനത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പല മാധ്യമങ്ങളും ഫെസ്ബൂക്ക് പേജുകളും ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടനത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പക്ഷെ സ്ഫോടനത്തിന്‍റെ വാര്‍ത്ത‍ സത്യമാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

വാര്‍ത്ത‍ വായിക്കാന്‍- Janam TV | Archived Link

അഫ്ഗാനിസ്ഥാന്‍ സ്ഫോടനത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഒരാള്‍ ഡസ്ക്കിന്‍റെ മുകളില്‍ പൂക്കള്‍ വെക്കുന്നതായി കാണാം. അടുത്തുള്ള ചിത്രത്തില്‍ ഒരു പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതായി കാണാം. ഈ ചിത്രം പല പേജുകളും ഷെയര്‍ ചെയ്തിട്ടുണ്ട്.

FacebookArchived Link

ഈ ചിത്രത്തിന്‍റെ സ്രോതസ് അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി നര്‍ഗീസ് നെഹാനിന്‍റെ ഈ ട്വീറ്റ് ആണ്.

Archived Link

നര്‍ഗീസ് സ്കൂളില്‍ നടന്ന ഭീകരവാദ ആക്രമണത്തെ അപലപിച്ചായിരുന്നു ട്വീറ്റ്. ഈ അടുത്ത കാലത്ത് അഫ്ഗാനിസ്ഥാനിലെ പല നഗരങ്ങളില്‍ ബോംബ്‌ സ്ഫോടനം നടന്നിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം നിലവിലുണ്ടായ സ്ഫോടനത്തിന്‍റെതല്ല. ചിത്രത്തിന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ കൊല്ലം അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ്‌ സ്ഫോടനത്തിന്‍റെ വാര്‍ത്തകളില്‍ ഇതേ ചിത്രം ലഭിച്ചു.

കഴിഞ്ഞ കൊല്ലം അതായത് 2021 ല്‍ അഫ്ഗാനിസ്ഥാനിന്‍റെ തലസ്ഥാന നഗരി കാബുളിലെ ദശ്ത്-എ-ബര്‍ച്ചി പ്രദേശത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പെണ്കുട്ടികളുടെ ഒരു സ്കൂളില്‍ ബോംബ്‌ സ്ഫോടനം നടത്തിയിരുന്നു. ഈ ചിത്രത്തിന് ഈ സംഭവവുമായാണ് ബന്ധമുള്ളത്.

Archived Link

മുകളില്‍ കാണുന്ന ട്വീറ്റ് 2021 മെയ്‌ മാസത്തില്‍ ചെയ്തതാണ്. ഈ ട്വീറ്റില്‍ പറയുന്നത് സ്ഫോടനത്തില്‍ മരിച്ച കുട്ടികളുടെ ഡസ്കില്‍ സ്കൂള്‍ ജീവനക്കാരന്‍ ആദരാഞ്ജലികളായി ലഭിച്ച പുഷ്പങ്ങള്‍ വെക്കുന്നു. കഴിഞ്ഞ കൊല്ലം മെയ്‌ മാസത്തില്‍ കാബുളിലെ ദശ്ത്-എ-ബര്‍ച്ചിയിലെ സയ്യിദ് അല്‍ ശുഹാദ എന്ന പെണ്കുട്ടികളുടെ സ്കൂളില്‍ ഐ.എസ്. തീവ്രവാദികള്‍ ബോംബ്‌ സ്ഫോടനം നടത്തി 90 പേരെ കൊന്നിരുന്നു. ദശ്ത്-എ-ബര്‍ച്ചി പ്രധാനമായി ഷിയാ ഹസാര മുസ്ലിംകള്‍ താമസിക്കുന്ന സ്ഥലമാണ്. 

ഇതേ മോഡലിലാണ് ഏപ്രില്‍ 19, 2022ന് ദശ്ത്-എ-ബര്‍ച്ചിയിലെ മറ്റൊരു സ്കൂള്‍ അബ്ദുല്‍ രഹീം ഷാഹീദില്‍ സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തില്‍ 6 പേര് മരിച്ചതായി റിപ്പോര്‍ട്ട്‌ ഉണ്ട്. കുടാതെ 11 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍- BBC  | Archived Link

ജനം ടിവി വാര്‍ത്ത‍യിലും മറ്റു പോസ്റ്റുകളിലും ഉപയോഗിച്ച ചിത്രം നമുക്ക് മുകളിലെ ബിബിസി വാര്‍ത്ത‍യിലും കാണാം പക്ഷെ കൂടെ നല്‍കിയ ചിത്രം കഴിഞ്ഞ കൊല്ലം തീവ്രവാദികള്‍ ആക്രമിച്ച സ്കൂളിന്‍റെതാണ്.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ കാബുളില്‍ തീവ്രവാദികള്‍ ഈയിടെയായി സ്ഫോടനം നടത്തിയ സ്കൂള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്. കഴിഞ്ഞ കൊല്ലം കാബുളില്‍ മെയ്‌ മാസത്തിലുണ്ടായ ആക്രമണത്തിന് ശേഷം ഒരു സ്കൂള്‍ ജീവനക്കാരന്‍ ഡസ്ക്കില്‍ പൂക്കള്‍ വയ്ക്കുന്നത്തിന്‍റെ ചിത്രമാണ് സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്ഫോടനത്തിന്‍റെ ഈ ചിത്രം പഴയതാണ്…

Fact Check By: Mukundan K 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •