FACT CHECK: പാകിസ്ഥാനിലെ പഴയ ചിത്രങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാറിന്‍റെ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇതില്‍ ചില ചിത്രങ്ങള്‍ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. പാകിസ്ഥാനിലെ ഏത് ചിത്രങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “എല്ലാ ക്രിസംഘികളിലും എത്തുന്നവരെ ഷെയര്‍ ചെയ്യുക.” 

ഈ ചിത്രം പ്രചരിപ്പിക്കുന്നത് ഈ പോസ്റ്റ്‌ മാത്രമല്ല. ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച പരിണാമങ്ങള്‍ ഇപ്രകാരമാണ്:

  1. ആദ്യത്തെ ചിത്രം

ലേഖനം വായിക്കാന്‍- BBC | Archived Link

ഈ ചിത്രം 2013ല്‍ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന വര്‍ഗീയ കാലപത്തിന്‍റെതാണ്. മതനിന്ദയെ തുടര്‍ന്ന്‍ പലരും ലാഹോറിലും കറാച്ചിയിലും ക്രിസ്ത്യാനികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്‍റെ ഇടയില്‍ ലാഹോറിലെ ക്രിസ്ത്യാനികളുടെ കോളനിയായ ജേക്കബ്‌ കോളനിയില്‍ ചിലര്‍ വീടുകള്‍ ആക്രമിക്കുകയുണ്ടായി. ഈ ചിത്രം ഇതേ സംഭവത്തിന്‍റെതാണ്.

  1. രണ്ടാമത്തെ ചിത്രം

ലേഖനം വായിക്കാന്‍- Outlook | Archived Link

ഈ ചിത്രം ഓടിഷയില്‍ 2008ല്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ നിന്നാണ്. ഒരു തകര്‍ത്ത പള്ളിയുടെ മുകളില്‍ കാവി പതാക കെട്ടുന്ന ഒരു സംഘപ്രവര്‍ത്തകനുടെന്‍റെ ചിത്രമാണിത്.

  1. മുന്നാമത്തെ ചിത്രം

ലേഖനം വായിക്കാന്‍- The Dawn | Archived Link

ഈ ചിത്രവും 2013 ലാഹോറില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ നിന്നാണ്. പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ദി ഡോണിന്‍റെ പ്രകാരം ഈ ചിത്രം ലാഹോറിലേ ജോസഫ്‌ ടൌണില്‍ നിനാണ്.

  1. നാലാമത്തെ ചിത്രം

ലേഖനം വായിക്കാന്‍- Catholic News Service | Archived Link

ഈ ചിത്രം 2017ല്‍ അനധികൃത മതപരിവര്‍ത്തനം ആരോപ്പിപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഝാർഖണ്ഡിന്‍റെ തലസ്ഥാന നഗരി റാഞ്ചിയില്‍ റാഞ്ചിയുടെ ആര്‍ച്ച്ബിഷപ്പ് കാര്‍ഡിനള്‍ തെലെസ്ഫോര്‍ തോപ്പോയുടെ പ്രതിമ കത്തിക്കുന്നതിന്‍റെതാണ്. 

നിഗമനം

പോസ്റ്റില്‍ സംഘപരിവാരുടെ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന നാള്‍ലു ചിത്രങ്ങളില്‍ രണ്ട് പാകിസ്ഥാനിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രങ്ങള്‍ക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന വാദവുമായി യാതൊരു ബന്ധമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പാകിസ്ഥാനിലെ പഴയ ചിത്രങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •