പാകിസ്ഥാന്‍ ആര്‍മി മേജര്‍ 12 വയസുള്ള കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ ചിത്രങ്ങളല്ല ഇത്; സത്യാവസ്ഥ അറിയൂ…

അന്തര്‍ദേശിയ൦

ഇന്ത്യയില്‍ അയാള്‍ രാജ്യങ്ങള്‍ പാകിസ്ഥാനും ബംഗ്ലാദേശിലും താല്പര്യം കാണിക്കുന്ന പലരുമുണ്ട്. ഈ രണ്ട് രാജ്യങ്ങളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും ധാരാളം ഇവിടെ പ്രചരിക്കാരുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശിനെ കുറിച്ച് പ്രചരിക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ ഞങ്ങള്‍ ഇതിനെ മുന്നേയും അന്വേഷിച്ചിട്ടുണ്ട്. ഇന്നും നമ്മള്‍ കാണാന്‍ പോകുന്നത് പാകിസ്താനിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത‍യാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ ഒരു മേജര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വിവാഹം ചെയ്തു കൊന്നു എന്നാണ് പ്രചരണം പ്രചരണത്തിന്‍റെ ആധാരമായി മൂന്ന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ കഴിഞ്ഞു. സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്‌-

FacebookArchived Link

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പാകിസ്ഥാനിൽ നിന്നും മിസൈൽ പരീക്ഷണത്തിന് വിധിക്കപ്പെട്ട പാവം കുട്ടി , ഭൂഗർഭ തുരങ്കം ഉണ്ടാക്കി വിജയം കണ്ട ശാസ്ത്രജ്ഞൻ

pakisthan ആർമി മേജർ 12 വയസുള്ള കുട്ടിയെ കല്യാണം കഴിച്ചു 1 ദിവസത്തിൽ കുട്ടി രക്തം വാർന്നു മരിച്ചു”

വസ്തുത അന്വേഷണം

ചിത്രങ്ങളെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് പാകിസ്ഥാന്‍ മാധ്യമ വെബ്സൈറ്റ് ആയ സിയാസത്ത് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

SiasatArchived Link

വാര്‍ത്ത‍യുടെ പ്രകാരം പാകിസ്ഥാനിലെ സിന്ധ പ്രദേശത്തിലെ സര്‍ഗോധ എന്ന നഗരത്തില്‍ ചക്ക്-140 എന്ന പരിസരത്തിലാണ് സംഭവം നടന്നത് സംഭവം ഈ കൊല്ലം ജനുവരി മാസത്തിലാണ് സംഭവിച്ചത്. 11 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ പിതാവ് 45 വയസുകാരനായ ഒരാള്‍ക്ക് 5 ലക്ഷം പാകിസ്ഥാനി രൂപയ്ക്ക് വിട്ടു. പെണ്‍കുട്ടി സ്കൂള്‍ കഴിഞ്ഞ് തിരിച്ച് വിട്ടിലെത്തിയപ്പോള്‍ ജനകൂട്ടം കണ്ട് പേടിച്ച് കരയാന്‍ തുടങ്ങി. തുടര്‍ന്ന്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. ഇതിനെ ശേഷം പോലീസ് സ്ഥലത്തെത്തി റെയിഡ് നടത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ഇതിനെ മുമ്പേ ഇതേ ചിത്രങ്ങള്‍ പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്തു എന്ന തരത്തില്‍ പ്രചരിച്ചിരുന്നു. അന്ന് ഹോക്സ് ഓര്‍ ഫാക്റ്റ് പോലെയുള്ള പല വസ്തുത അന്വേഷണ വെബ്സൈറ്റ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം മുന്നില്‍ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. ഈ സംഭവത്തിനെ കുറിച്ച് പാകിസ്ഥാന്‍ പോലീസ് അഡീഷണല്‍ ഐ.ജി. ഡോ. ജലില്‍ അഹ്മദ് ചെയ്ത ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്. 

നിഗമനം

പാകിസ്ഥാനില്‍ നടന്ന ബാലവിവാഹത്തിന്‍റെ ഒരു സംഭവത്തിന്‍റെ ചിത്രങ്ങള്‍ തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

Avatar

Title:പാകിസ്ഥാന്‍ ആര്‍മി മേജര്‍ 12 വയസുള്ള കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ ചിത്രങ്ങളല്ല ഇത്; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •