
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്‍റെ 75 മത് വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നാടെങ്ങും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിവിധ രാജ്യക്കാര്‍ ഭാരതീയര്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു. ഇതിനിടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ ആദരിച്ചത് ത്രിവര്‍ണ്ണ നിരത്തില്‍ ലൈറ്റുക പ്രകാശിപ്പിച്ചു കൊണ്ടാണ് എന്നവകാശപ്പെട്ട് ഏതാനും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ലോകത്തെ പലയിടത്തെയും പൌരാണിക പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറത്തില്‍ ലൈറ്റുകള്‍ പ്രകാശിപ്പിച്ചു എന്നാണ് ചിത്രങ്ങള്‍ നിരത്തി പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഏഴു ചിത്രങ്ങള്‍ നല്കിയിട്ടുണ്ട്. ഫ്രാന്‍സിലെ ഈഫല്‍ ടവര്‍, പിസ ഗോപുരം, ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡിമര്‍ സ്റ്റാച്യൂ, പെട്രോണാസ് ട്വിന്‍ ടവര്‍ മലേഷ്യ, ക്ലോക്ക് ടവര്‍ ലണ്ടന്‍, സെന്‍റ്. മേരി ആക്സ് ബില്‍ഡിംഗ് ലണ്ടന്‍ എന്നീ കെട്ടിടങ്ങള്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണം അണിഞ്ഞു നില്‍ക്കുന്നതാണ് ചിത്രങ്ങള്‍.

എന്നാല്‍ ഈ ചിത്രങ്ങള്‍ എഡിറ്റഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പലരും ഈ ചിത്രങ്ങള്‍ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വൈറലായ ചിത്രങ്ങൾ വ്യാജമാണെന്ന് ഞങ്ങൾ കണ്ടെത്തി.
FILTER COPY എന്ന ഫേസ്ബുക്ക് പേജ് 2017-ൽ ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രങ്ങളാണിത്. 2017 ലെ റിപ്പബ്ലിക് ദിനത്തില്‍ പുറത്തുവിട്ട ജനപ്രിയ ചിത്രങ്ങൾ പലരും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചു.

ഫിള്‍ട്ടര്‍ കോപ്പി പേജിലെ ഓരോ ചിത്രത്തിന് ചുവട്ടിലും this is an edited picture എന്നു എഴുതിയിട്ടുണ്ട്.

ഇപ്പോള്‍ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങളില്‍ ഈ ഭാഗം നീക്കം നീക്കം ചെയ്തിരിക്കുകയാണ്.
തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ഈ ചിത്രങ്ങള്‍ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും പലരും പങ്കുവയ്ക്കുകയാണ്.
നിഗമനം
പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണ്. വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം സ്വാതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. 2017 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തു നിര്‍മ്മിച്ചതാണെന്ന് ഇതിന്‍റെ സൃഷ്ടാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം പ്രദര്‍ശിപ്പിച്ചുവെന്ന പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം…
Fact Check By: Vasuki SResult: False
