ലോക്ക്ഡൌണ്‍ മൂലം നാട്ടിലേക്ക് നടന്നു പോകുന്ന തൊഴിലാളികളുടെ ചിത്രങ്ങളോടൊപ്പം ബന്ധമില്ലാത്ത രണ്ട് രോഹിംഗ്യന്‍ അഭയാര്‍ഥി ചിത്രങ്ങള്‍ കൂടി പ്രചരിക്കുന്നു…

അന്തര്‍ദേശിയ൦ | International സമുഹികം

ഇന്ത്യയില്‍ കോവിഡ്‌-19 രോഗ നിരോധനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇന്ന് മുതല്‍ രാജ്യത്തില്‍ പല ഇടതും ഭാഗികമായി തുറക്കുന്നുണ്ട്. എന്നാല്‍ ഈ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം നമ്മള്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കഷ്ടപാടുകള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ചിത്രങ്ങളും ദൃശ്യങ്ങളുടെ വഴിയുമായി കണ്ടിട്ടുള്ളതാണ്. ദയനീയമായ ചില ചിത്രങ്ങള്‍ നമുക്ക് മരുക്കാന്‍ സാധിക്കില്ല. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങളുടെ കൂട്ടത്തില്‍ രാജ്യത്തില്‍ പ്രഖ്യാപ്പിച്ച ലോക്ക്ഡൌനുമായി യാതൊരു ബന്ധമില്ലാത്ത ചില ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ പല ചിത്രങ്ങളുടെ വസ്തുത ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ കൊണ്ടുവന്നിരുന്നു. ഇതേ പോലെ രണ്ട് ചിത്രങ്ങളുടെ വസ്തുതയാണ് ഈ ലേഖനത്തിലൂടെ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വെക്കുന്നത്. ലോക്ക്ഡൌനുമായി ബന്ധമുള്ള പല ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ഈ രണ്ട് ചിത്രങ്ങള്‍ ബംഗ്ലാദേശിലെ രോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ഥികളുടെതാണ്. പക്ഷെ ഈ ചിത്രം ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ മൂലം കഷ്ടപ്പാട് അനുഭവിച്ച തൊഴിലാളികളുടെ കൂട്ടത്തില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളുടെ വസ്തുതയും എന്താന്നെന്ന്‍ എന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “രാജ്യം വൻ പുരോഗതിയിൽ എന്ന് പലരും മേനി പറയുമ്പോഴും നിലനിൽപിന് വേണ്ടി പാലായനം ചെയ്യേണ്ടിവരുന്നവരുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണിത്.

ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഭരണകൂടത്തിനോ, അവരെ തിരുത്തേണ്ട കോടതികൾക്കോ സാധിക്കുന്നില്ലെങ്കിൽ നാം ഇപ്പോഴും പല പതിറ്റാണ്ട് മുന്നേയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് കരുതേണ്ടി വരും.പുരോഗതി എന്നത് ചില കോർപ്പറേറ്റ് മുതലാളിമാർക്കും,അവരുടെ സ്വന്തക്കാർക്കും മാത്രമാണ് എന്ന് കരുതുന്നതായിരിക്കും ന്യായം.”

വസ്തുത അന്വേഷണം

പോസ്റ്റില്‍ പല ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത് ഈ ചിത്രങ്ങള്‍ക്കൊക്കെ ലോക്ക്ഡൌനുമായി ബന്ധമുണ്ട്. പക്ഷെ നമ്മള്‍ നോക്കാന്‍ പോകുന്നത് ലോക്ക്ഡൌനുമായി ബന്ധമില്ലാത്ത രണ്ട് ചിത്രങ്ങളെ കുറിച്ചാണ്. രണ്ട് ചിത്രങ്ങളെ കുറിച്ച് നടത്തിയ അന്വേഷണ ഫലം ഇങ്ങനെ-

ചിത്രം ഒന്ന്‍-

ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് CNBC എന്ന മാധ്യമത്തിന്‍റെ വെബ്‌സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

CNBCArchived Link

ചിത്രത്തിനെ കുറിച്ച് നല്‍കിയ വിവരം പ്രകാരം ഈ ചിത്രം ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ ഒക്ടോബര്‍ 16, 2017ല്‍ എടുത്ത ഒരു രോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ഥിയുടെതാണ്. ഇവര്‍ മ്യാന്മാറില്‍ നിന്ന് ഒരു പാടത്ത് കൂടെ ബംഗ്ലാദേശിലേക്ക് കടക്കുമ്പോള്‍ ഒരു ചെറിയ രോഹിംഗ്യന്‍ അഭയാര്‍ഥി പെണ്‍കുട്ടി കരയുന്നതിന്‍റെ അത്യന്തം ദുഖകരമായ കാഴ്ചയാണ് നാം ഫോട്ടോയില്‍ കാണുന്നത്. ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രഫേറുടെ പേര് പവല ബ്രോണ്‍സ്റ്റീന്‍ എന്നാണ്.

രണ്ടാമത്തെ ചിത്രം-

ഈ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ വാര്‍ത്ത‍ വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത‍യില്‍ ഈ ചിത്രം ലഭിച്ചു.

27 ഓഗസ്റ്റ്‌ 2018ന് പ്രസിദ്ധികരിച്ച ഈ ലേഖനത്തില്‍ രോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് മുകളില്‍ മ്യാന്മാര്‍ സൈന്യം കാണിച്ച ക്രൂരതയെ വംശഹത്യയുടെ കൂട്ടം ചുമത്തണം എന്ന് ശുപാര്‍ശ ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഈ ഫോട്ടോയുടെ ഫോട്ടോഗ്രാഫര്‍ റോജര്‍ ആര്‍നോള്‍ഡ് ആണ്. ഈ ചിത്രവും മ്യാന്മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വരുന്ന രോഹിംഗ്യ മുസ്ലിം അഭയാര്‍ഥികളുടെതാണ്.

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയിലെ ലോക്ക് ഡൌണ്‍ മൂലം കഷ്ടപ്പാട് അനുഭവിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ പ്രചരിക്കുന്ന ഈ രണ്ട് ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ പഴയതാണ്.  ഈ ചിത്രങ്ങള്‍ക്ക് ഇന്ത്യയും ലോക്ക് ഡൌനുമായി യാതൊരു ബന്ധമില്ല. യഥാര്‍ത്ഥത്തില്‍ ഈ ചിത്രങ്ങള്‍ മ്യാന്മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് അഭയം തേടി വരുന്ന രോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ഥികളുടെതാണ്.

Avatar

Title:ലോക്ക്ഡൌണ്‍ മൂലം നാട്ടിലേക്ക് നടന്നു പോകുന്ന തൊഴിലാളികളുടെ ചിത്രങ്ങളോടൊപ്പം ബന്ധമില്ലാത്ത രണ്ട് രോഹിംഗ്യന്‍ അഭയാര്‍ഥി ചിത്രങ്ങള്‍ കൂടി പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False