ചേരികളുടെ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധമില്ല; സത്യാവസ്ഥ അറിയൂ…

ദേശിയം

ഗുജറാത്തിലെ ദാരിദ്ര്യം കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയില്‍ ജിവിക്കുന്ന മഹാദരിദ്രരുടെ അവസ്ഥ കാണിക്കുന്ന ഈ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനവും ഗുജറാത്ത്‌ മോഡലിലൂടെ ബി.ജെ.പി. മാതൃകയാക്കിയ ഗുജറാത്തിലെ പട്ടിണിപാവങ്ങളുടെ ചിത്രങ്ങള്‍ ആണ് എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പലരും ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ഈ ചിത്രങ്ങള്‍ ഗുജരതിലെതല്ല എന്ന് പറയുന്നു. അതെ സമയം ചിലര്‍ ഈ ചിത്രങ്ങളെ ഇന്ത്യയിലെതല്ല പകരം ബംഗ്ലാദേശിലെതാണ് എന്നും അവകാശപെടുന്നു. അതിനാല്‍ ഈ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. പക്ഷെ ഈ ചിത്രങ്ങള്‍ ഇന്ത്യയിലെ തന്നെ ചിത്രങ്ങളാണ്‌. പ്രചാരണത്തിനെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും വായിക്കൂ..

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “സംഘികളുടെ സ്വപ്ന ഭൂമിയായ ഗുജറാത്ത്”

വസ്തുത അന്വേഷണം

ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ഒന്ന്‍-ഒന്നായി ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ താഴെ കാണാം:

ആദ്യത്തെ ചിത്രം

Masterfile

ചിത്രം ഒരു സ്റ്റോക്ക്‌ ഫോട്ടോയാണ്. മാസ്റ്റര്‍ഫയല്‍ എന്ന സ്റ്റോക്ക്‌ വെബ്സൈറ്റില്‍ ഈ ചിത്രം ലഭ്യമാണ്. വെബ്‌സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം ഈ ചിത്രം തമിഴ് നാട്ടിലെ കൂണൂറിലെ ഹരിജന്‍ മാരുടെ ഒരു ചേരിയാണ്.

രണ്ടാമത്തെ ചിത്രം

Adobe Stock Photos

ഈ ചിത്രവും ഒരു സ്റ്റോക്ക്‌ ഫോട്ടോയാണ്. ഈ ചിത്രം അഡോബ് സ്റ്റോക്ക്‌ ഫോട്ടോസില്‍ ലഭ്യമാണ്. ചിത്രത്തിന്‍റെ കടപ്പാട് രോറോയിട്ടേഴ്സിനാണ് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ കുട്ടികള്‍ ഒരു പൈപ്പിള്‍ താമസിക്കുന്നതിന്‍റെ ചിത്രമാണ് ഇത്.

മുന്നാമത്തെ ചിത്രം

New York Times

ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഒരു ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കടപ്പാട് അറിയിച്ചിരിക്കുന്നത് അസ്സോസിയേറ്റഡ് പ്രസിലെ  ചന്നി ആനന്ദ്‌ എന്ന ഫോട്ടോഗ്രഫേരിനാണ്. ചിത്രം ജമ്മുവില്‍ തന്‍റെ താല്കാലികമായ വസ്തവ്യത്തില്‍ പാചകം ചെയുന്ന ഒരു സ്ത്രിയുടെതാണ്.

നാലാമത്തെ ചിത്രം

Wikicommons Archived

വിക്കികൊമണ്‍സിന്‍റെ ശേഖരത്തിലുള്ള ഈ ചിത്രത്തിന്‍റെ വിവരങ്ങള്‍ പ്രകാരം ഈ ചിത്രം മുംബൈയിലെ തെരിവുകളില്‍ താമസിക്കുന്ന ആളുകളുടെതാണ്.

നിഗമനം

പോസ്റ്റില്‍ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന നാലു ചിത്രങ്ങളില്‍ ഒരു ചിത്രം പോലും ഗുജറാത്തിലെതല്ല. രണ്ട് ചിത്രങ്ങള്‍ മുംബൈയിലെ ചിത്രങ്ങളാണ് അതേ സമയം ഒരു ചിത്രം ജമ്മുവിലെയും ഒരു ചിത്രം തമിഴ്നാട്ടിലെതുമാണ്.

Avatar

Title:ചേരികളുടെ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധമില്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •