പാകിസ്ഥാനില്‍ പിടിച്ച ആയുധങ്ങളുടെ പഴയ ചിത്രം ജാമിയ മിലിയയുടെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിക്കുന്നു…

സമുഹികം

വിവരണം

“ജാമിയ മിലിയ ക്യാമ്പസ്..പോലീസ് പിടിച്ചെടുത്ത ആയുധങ്ങൾ ഇത് കോളേജ് ആണോ കൊള്ളക്കാരുടെ താവളമോ ?” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നു. ചിത്രത്തില്‍ നമുക്ക് വലിയ മാരക ആയുധങ്ങളുടെ ശേഖരണം കാണാം. ഈ ആയുധങ്ങള്‍ ഡല്‍ഹി പോലിസ് ഇയടെയായി ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് പിടിച്ചെടുത്തതാണ് എന്നാണ് ഈ പോസ്റ്റുകളില്‍ വാദിക്കുന്നത്. ഇത്തരത്തില്‍ ചില ഫെസ്ബൂക്ക് പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

ഈയിടെ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. സമരം അക്രമത്തിലേയ്ക്ക് മാറിയപ്പോള്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിന്‍റെ ചിത്രങ്ങളും ദ്രിശ്യങ്ങളും സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രച്ചരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്റ്‌ വ്യാജമാണ് എന്ന് ചിലര്‍ പോസ്റ്റിന്‍റെ കമന്റ്‌ ബോക്സില്‍ പറയുന്നുണ്ട്. ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

പോസ്റ്റിന്‍റെ പിന്നിലെ സത്യാവസ്ഥയറിയാനായി ഞങ്ങള്‍ ചിത്രത്തിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനിലെ പ്രസിദ്ധ മാദ്ധ്യമ വെബ്സൈറ്റ് ആയ സമായുടെ ഒരു ഇംഗ്ലീഷ് ലേഖനം ലഭിച്ചു. ഈ ലേഖനത്തിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

SamaaArchived Link

സ്ക്രീന്ശോട്ടില്‍ നാം കാണുന്ന ആയുധങ്ങള്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ആയുധങ്ങളായി യോജിക്കുന്നുണ്ട്. പക്ഷെ രണ്ടു ചിത്രങ്ങളും ഒന്നല്ല. പാകിസ്ഥാനില്‍ ഫെബ്രുവരി മാസത്തില്‍ ഒരു കോടതിയില്‍ വെടിവെപ്പ് നടത്തിയ സംഘത്തിന്‍റെ അടുത്ത്നിന്നു കണ്ടെത്തിയ ആയുധങ്ങളുടെ ചിത്രമാണ് എന്നാണ് വാര്‍ത്ത‍യില്‍ നല്‍കിയിരിക്കുന്നത്. ഇസ്ലാമാബാദിലെ എഫ്-8 കച്ചേരിയിലാണ് വെടിവെപ്പ് നടന്നത്. വാര്‍ത്ത‍ പ്രകാരം ഒരു ഹിയരിംഗിന് വേണ്ടി വന്ന രണ്ടു സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തി. ഇതിനു ശേഷം പാകിസ്ഥാനിലെ മര്‍ക്ല പോലിസ് ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അടുത്തു നിന്ന് ലഭിച്ച ആയുധങ്ങളുടെ ചിത്രമാണ് നമ്മള്‍ ലേഖനത്തില്‍ കാണുന്നത്. 

ഞങ്ങള്‍ ഗൂഗിളില്‍ “weapons seized in Pakistan” എന്നി കീ വേര്‍ഡ്സ് ഉപയോഗിച്ച്  ഈ സംഭവത്തിനെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഒരു പാകിസ്ഥാനി വെബ്‌സൈറ്റില്‍ ഇതേ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത്ത‍യിലും പാകിസ്ഥാന്‍ പോലിസ് പിടികൂടിയ ആയുധങ്ങളുടെ ചിത്രം നല്‍കിട്ടുണ്ട്. ലേഖനത്തിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Lead PakistanArchived Link

രണ്ടു ചിത്രങ്ങളും താരതമ്യം ചെയ്തു നോക്കിയാല്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രവും ലേഖനത്തില്‍ പാകിസ്ഥാനില്‍ പോലിസ് പിടികൂടിയ പിടികൂടിയ ആയുധങ്ങളുടെ ചിത്രവും ഒന്നാണ് എന്ന് മനസിലാക്കുന്നു.

മറ്റേ പോസ്റ്റില്‍ നല്‍കിയ ആയുധങ്ങളുടെ ചിത്രവും പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനിലെ വെബ്സൈറ്റ് ടോണില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ഇതിലെ അതേ ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രം രണ്ടു കൊല്ലം പഴയതാണ്.

DawnArchived Link

നിഗമനം

പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ പഴയതാണ് ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

Avatar

Title:പാകിസ്ഥാനില്‍ പിടിച്ച ആയുധങ്ങളുടെ പഴയ ചിത്രം ജാമിയ മിലിയയുടെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False