FACT CHECK: ജിമ്മില്‍ ഒരു ചെറുപ്പക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ബോധം കേട്ട് വീഴുന്ന വീഡിയോ കൊച്ചിയിലെതല്ല; സത്യാവസ്ഥ അറിയൂ…

ആരോഗ്യം

കൊച്ചിയിലെ ജിമ്മില്‍ ഒരു യുവാവ് അസ്വസ്ഥമായി കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല, ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് സംഭവം എവിടെയാണ് കണ്ടെത്തി. സംഭവം എവിടെയാണ് നടന്നത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ ഒരു യുവാവ് കുഴഞ്ഞു വീഴുന്നതായി നമുക്ക് കാണാം. വീഡിയോ കൊച്ചിയിലെ ഗോള്‍ഡ്‌ ജിമ്മിലേതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്:

“കൊച്ചി ഗോൾഡ് ജിം

33 വയസ്സുകാരൻ

എന്തോ അസ്വസ്ഥത ഉണ്ടാകുന്നു…

മാറും എന്ന് കരുതി ആ യുവാവ് വിശ്രമിക്കുന്നു..

അവസാനം അദ്ദേഹം മരണത്തെ പുല്കുന്നു…

സുഹൃത്തുക്കളെ സാധാരണം അല്ലാത്ത അസ്വസ്ഥതകൾ, ആസ്വഭാകീക പ്രശ്നങ്ങൾ ഒക്കെ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തേണ്ടത് ഇന്നത്തെ കാലത്തെ ആവശ്യം ആണ്…

പ്രായം ഇത്തരം തീരുമാനങ്ങൾ എടുക്കുവാൻ തടസ്സം ആകാതെ ഇരിക്കട്ടെ……🙏

എന്നാല്‍ ഈ വീഡിയോ കൊച്ചിയിലെതാണോ അല്ലയോ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു , അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ന്യൂസ്‌ ട്രാക്ക് കന്നഡ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു. വീഡിയോയില്‍ വൈറല്‍ വീഡിയോയെ കുറിച്ച് വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. 

വാര്‍ത്ത‍യുടെ പ്രകാരം ഈ വീഡിയോ ബാംഗ്ലൂറിലെ ഒരു ജിമ്മില്‍ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങലാണ്. ജിമ്മില്‍ ഒരു യുവാവ് എക്സര്‍സൈസ് ചെയ്ത് അസ്വസ്ഥമായി സ്റ്റെയര്‍കേസില്‍ പോയി ഇരിക്കുന്നു പിന്നിട് ബോധം കെട്ട് വീഴുന്നു. ഇതിനു ശേഷം ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുണ്ടായി.

ബാംഗ്ലൂറിലെ ചെന്നമ്മനകേരെ അച്ചുകട്ടു പോലീസ് സ്റ്റേഷനുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപെട്ടപ്പോള്‍ അവിടെയുള്ള സബ് ഇന്‍സ്പെക്ടര്‍ മനോജ്‌ കുമാര്‍ ഈ സംഭവത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഈ വീഡിയോ ബാംഗ്ലൂറിലെ ബന്‍ശങ്കരി ഗോള്‍ഡ്‌ ജിമ്മില്‍ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങളാണ്. വീഡിയോയില്‍ കാണുന്ന വ്യക്തി ജിമ്മില്‍ എക്സര്‍സൈസ് ചെയ്ത് കഴിഞ്ഞിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്. ഞങ്ങള്‍ ഈ സംഭവത്തിനെ തുടര്‍ന്ന്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്, ഈ കേസില്‍ അന്വേഷണം തുടരുകയാണ്.

ഞങ്ങള്‍ എസ്.ഐ. മനോജ്‌ പറഞ്ഞ ബന്‍ശങ്കരി ഗോള്‍ഡ്‌ ജിമ്മുമായി ബന്ധപെട്ടു. ജിമ്മിന്‍റെ മാനേജര്‍ ഞങ്ങളുടെ പ്രതിനിധിയോട് ഈ സംഭവത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഈ സംഭവം ഓഗസ്റ്റ്‌ 25നാണ് സംഭവിച്ചത്. മരിച്ച വ്യക്തി സ്ഥിരം ജിമ്മില്‍ വരാറുള്ള കസ്റ്റമര്‍ ആയിരുന്നില്ല. ആ ദിവസം ഇയാള്‍ വരും ട്രയല്‍ എടുക്കാന്‍ വന്നതാണ്. ഇയാള്‍ക്ക് അസ്വസ്ഥതയുണ്ടായിട്ടു ഇയാള്‍ ബോധം കേട്ട് വീണപ്പോള്‍ ഞങ്ങള്‍ ഇയാളെ ആശുപത്രിയില്‍ കൊണ്ടാക്കി. ഇതില്‍  അധികം ഞങ്ങള്‍ക്ക് അറിയില്ല.”

ഹിന്ദി ടി.വി. ആക്ടര്‍ സിദ്ധാര്‍ത് ശുക്ല ഇയടെയായി ഹൃദയാഘാതമൂലം അന്തരിച്ചിരുന്നു. അദ്ദേഹത്തിന് വെറും 40 വയസായിരുന്നു പ്രായം. ഈ സംഭവത്തിന്‍റെ പിന്നില്‍ വൈറല്‍ വീഡിയോ സിദ്ധാര്‍ത് ശുക്ലയുടെ അവസാനത്തെ നിമിഷങ്ങളുടെതാണ് എന്ന് തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഞങ്ങളുടെ ഹിന്ദി ടീം അന്ന് ഈ വ്യാജപ്രചരണത്തിനെ പൊളിച്ച് എഴുതിയ ഫാക്റ്റ് ചെക്ക്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം:

Read in Hindi: एक असंबंधित पुराने C.C.T.V फुटेज को सिद्धार्थ शुक्ला के अंतिम क्षणों का बता में साझा किया जा रहा है |

നിഗമനം

വൈറല്‍ ആവുന്ന വീഡിയോ കൊച്ചിയിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസം ബാംഗ്ലൂറിലെ ഒരു ജിമ്മില്‍ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജിമ്മില്‍ ഒരു ചെറുപ്പക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ബോധം കേട്ട് വീഴുന്ന വീഡിയോ കൊച്ചിയിലെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •