
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ശവം കൊണ്ട് പോകുന്നതിന്റെ ഇടയില്‍ റോഡില്‍ വിഴുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ ഉത്തര്‍പ്രദേശിലെതല്ല പക്ഷെ മധ്യപ്രദേശിലെ വിദിശയിലെതാണ് എന്നാണ് യഥാര്‍ത്ഥ്യം. സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന ഈ പ്രചരണത്തിനെ കുറിച്ചും പ്രചരണത്തിന്റെ യഥാര്‍ത്ഥ്യത്തെ കുറിച്ചും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് ഒരു ആംബുലന്‍സില്‍ കോവിഡ് രോഗിയെ കൊണ്ട് പോകുന്നതായി കാണാം. ഈ ആംബുലന്‍സ് ആശുപത്രിയുടെ ഗേറ്റില്‍ നിന്ന് കുറച്ച് ദുരത്തില്‍ ഒരു വളവില്‍ തിരിയുമ്പോള്‍ മോശമായ അവസ്ഥയിലുള്ള ഈ ആംബുലന്‍സില്‍ നിന്ന് മൃതശരീരം വിഴുന്നതായി നമുക്ക് കാണാം.
വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“പശുക്കൾക്ക് icu ആംബുലൻസ് ഒരുക്കിയ ‘യോഗി’ യുടെ യു പി യിലെ മനുഷ്യർക്കുള്ള ഡിജിറ്റൽ ആംബുലൻസ് കാണുക!!!!”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search shows similar posts.
വസ്തുത അന്വേഷണം
വീഡിയോയെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ആംബുലന്‍സിന്റെ മുകളില്‍ ഹിന്ദിയില്‍ മധ്യപ്രദേശ് രക്ത് സഹായത സമിതി എന്ന് എഴുതിയതായി കാണാന്‍ സാധിച്ചു. ഈ പേര് ആംബുലന്‍സില്‍ കാണുന്ന വീഡിയോയുടെ ഫ്രേമിന്റെ ചിത്രം താഴെ നല്‍കിയിട്ടുണ്ട്. മഞ്ഞ നിറത്തില്‍ അടയാളപെടുത്തിയ ചുവന്ന നിറത്തില്‍ ഹിന്ദിയില്‍ മധ്യപ്രദേശിന്റെ പേര് എഴുതിയത് ചിത്രത്തില്‍ കാണാം.

Screengrab of the video showing the writing on the ambulance van says Madhya Pradesh Rakt Sahayata Samiti
ഞങ്ങള്‍ മധ്യപ്രദേശിലുണ്ടായ ഇത്തരം സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എന്‍.ഡി.ടി.വിയുടെ ഒരു റിപ്പോര്‍ട്ട് ലഭിച്ചു. എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വീഡിയോ മധ്യപ്രദേശിലെ വിദിഷയിലെതാണ്.
മധ്യപ്രദേശിന്റെ തലസ്ഥാന നഗരി ഭോപ്പാലില്‍ നിന്ന് വെറും 57 കിലോമീറ്റര്‍ അകലമുള്ള വിദിഷയിലെ അട്ടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ കോളേജിന്റെ മുന്നിലാണ് ഈ സംഭവം നടന്നത്. ഏപ്രില്‍ 23ന് വിദിഷ ജില്ല ആശുപത്രിയില്‍ നിന്ന് മൃതശരീരം കൊണ്ട് പോകുന്ന ഒരു ആംബുലന്‍സ് അതി വേഗത്തില്‍ തിരിയുന്നത്തിന്റെ ഇടയില്‍ ആംബുലന്‍സിലുണ്ടായിരുന്ന ശവശരീരം റോഡില്‍ വിഴുന്ന ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്.

Screenshot:NDTV article dated: 23 April 2021, titled: Covid Patient’s Body Falls Off Ambulance, Reveals Shocker To Family
ലേഖനം വായിക്കാന്‍-NDTV | Archived Link
രോഗിയുടെ ബന്ധുകളെ അറിയിക്കാതെയാണ് മൃതശരീരം സംസ്കരിക്കാന്‍ അതിവേഗം കാണിച്ച് രഹസ്യമായി കാര്യങ്ങള്‍ സാധിക്കാന്‍ ശ്രമിക്കുന്നത്തിന്റെ ഇടയിലാണ് ഈ സംഭവം നടന്നത് എന്ന ആരോപണങ്ങലുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. IBC24 ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വീഡിയോ റിപ്പോര്‍ട്ട് നമുക്ക് താഴെ കാണാം.
നിഗമനം
വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന സംഭവം ഉത്തര്‍പ്രദേശിലെതല്ല പകരം മധ്യപ്രദേശിലെ വിദിഷയിലെതാണ്. വിദിഷയിലെ അടല്‍ ബീഹാരി വാജ്പേയി മെഡിക്കല്‍ കോളേജിന്റെ മുന്നിലാണ് ഈ സംഭവം നടന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ആംബുലന്‍സില്‍ നിന്ന് മൃതദേഹം വീഴുന്നതിന്റെ ഈ വീഡിയോ മധ്യപ്രദേശിലെതാണ്…
Fact Check By: Mukundan KResult: Misleading
