സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം  കണ്ടെത്തിയ സംഭവം ലവ് ജിഹാദിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

വര്‍ഗീയം

ഹിന്ദു യുവതിയെ മുസ്ലിം യുവാവ് കൊന്നു സ്യൂട്ട്കേസില്‍ മൃതദേഹം  ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ജനങ്ങള്‍ പിടികുടി എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ബീഹാറില്‍ നടന്ന ലവ് ജിഹാദിന്‍റെ ഒരു സംഭവമാണിത് എന്ന തരത്തിലാണ് പ്രചരണം.

എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ഒരു യുവതിയുടെ ഫോട്ടോയും സ്യൂട്ട്കേസില്‍ അവളുടെ മൃതദേഹത്തിന്‍റെതുമാണ് ഈ ചിത്രങ്ങള്‍. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ബീഹാറില്‍ നടന്ന ഒരു ലവ് ജിഹാദിന്‍റെ സംഭവമാണിത് എന്ന വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

“#love ജിഹാദ്,,,,,, ഒരു ഹിന്ദു,,,ഇര കൂടി ,, 😭😭😭😭

ബീഹാർ,,,,,

കൊന്ന്,,,, ബാഗിൽ ആക്കി,,,,, 😭😭

#അബ്ദുൽ,,,”

ഈ സംഭവത്തിന്‍റെ വീഡിയോയും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജാഗ്രന്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം റംസ എന്നൊരു പെണ്‍കുട്ടിക്കൊപ്പം ഗുല്‍ബെസ് എന്നൊരു ചെറുപ്പകാരന്‍ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഉത്തരാഖണ്ഡിലെ റൂഡ്‌കി സ്വദേശികളാണ്. അടുത്ത ബന്ധുകള്‍ കൂടിയാണ്. ഗുല്‍ബെസിന് രമസയുമായി വിവാഹം നടത്താന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ റംസയും അവളുടെ വീട്ടുകാരും ബന്ധത്തിന് സമതിച്ചില്ല. റംസക്ക് വേണ്ടി ആലോചനകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ തന്‍റെ ഒപ്പം ജീവിക്കനാകില്ലെങ്കില്‍ ആരുടേയും കൂടെ അവള്‍ ജീവിക്കരുത് എന്ന് തിരുമാനിച്ച ഗുല്‍ബെസ് അവളെ ഹോട്ടലില്‍ വിളിച്ച് കൊന്നു. ഇതിന് ശേഷം ഒരു സ്യൂട്ട്കേസില്‍ റംസയുടെ ശവം കുത്തി കയറ്റി ഹോട്ടലില്‍ നിന്ന് കടത്തി കൊണ്ട് പോകാന്‍ ശ്രമിച്ചു. പക്ഷെ ഹോട്ടല്‍കാര്‍ക്കും അവിടെയുള്ള മറ്റു ആളുകള്‍ക്കും സംശയം തോണി. അവര്‍ ഇയാളെ നിറുത്തി ബാഗ് പരിശോധിച്ചപ്പോള്‍ റംസയുടെ മൃതദേഹം കണ്ടെത്തി. ഈ സംഭവത്തിന്‍റെ ഫോട്ടോയും വീഡിയോയും സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ പലര്‍ ഇതിനെ ലവ് ജിഹാദുമായി ബന്ധപെടുത്തി വ്യാജ വര്‍ഗീയ പ്രചരണം തുടങ്ങി. ഈ പ്രചരണങ്ങളെ ഉത്തരാഖണ്ഡ് പോലീസ് തള്ളി. മരിച്ച പെണ്‍കുട്ടിയും പിടിയിലായ യുവാവും മുസ്ലിംങ്ങളാണ് എന്ന് അവര്‍ വ്യക്തമാക്കി.

വാര്‍ത്ത‍ വായിക്കാന്‍- ജാഗ്രന്‍ | ആര്‍കൈവ്ഡ ലിങ്ക്

ഞങ്ങളുടെ പ്രതിനിധി റൂഡ്‌കി പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടര്‍ വിവേക് കുമാറുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം ഈ സംഭവത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്:

സമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം പൂര്‍മായും തെറ്റാണ് മരിച്ച പെണ്‍കുട്ടിയും പിടിയിലായ യുവാവും മുസ്‌ലിങ്ങളാണ് കുടാതെ ബന്ധുകളുമാണ്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ മാസം 24ന് ആരോപിതനായ യുവാവ് യുവതിയെ ഹോട്ടലില്‍ വിളിച്ച് അവളെ കൊന്നു. ശവം കടത്തി കൊണ്ട് പോക്കുന്നതിനിടെയാണ് ഇയാളെ പിടികുടിയത്. ഈ സംഭവത്തില്‍ പെണ്ണിന്‍റെ പിതാവ് റാഷിദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഐ.പി.സി. 302 പ്രകാരം കൊലകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഇയാളെ കോടതിയിലും ഹാജരാക്കിയിരുന്നു.”

Read This Fact Check in Following Languages:

Hindi : सूटकेस में बंद लड़की की लाश ले जा रहे युवक का मामला लव जिहाद का नहीं; जानिये सच

Gujarati: સૂટકેસમાં બંધ યુવતીની આ લાશને લવ જેહાદ સાથે કોઈ લેવા-દેવા નથી.. જાણો શું છે સત્ય…

നിഗമനം

സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോക്കും ഫോട്ടോക്കും ലവ് ജിഹാദുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്താകുന്നു. മരിച്ച പെണ്‍കുട്ടിയും അറസ്റ്റിലായ യുവാവും മുസ്ലിംങ്ങളാണ്. വിവാഹത്തിന് വിസമ്മതിച്ചതിനാലാണ് യുവാവ് ഈ പെണ്‍കുട്ടിയെ കൊന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൂട്ടകേസില്‍ യുവതിയുടെ ശവം കണ്ടെത്തിയ സംഭവം ലവ് ജിഹാദിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •