ആണവായുധം വേണമെങ്കിലാദ്യം പ്രയോഗിക്കും എന്നു രാജ്‌നാഥ്‌ സിംഗ് പറഞ്ഞോ..?

രാഷ്ട്രീയം

വിവരണം 

Bineesh Carol‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും BCF EXPRESS എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകുന്നത്. “ഇനി ഇന്ത്യ പാപ്പരായാൽ അത് യുദ്ധം വന്നതുകൊണ്ട് എന്നു പറയാം” എന്ന അടിക്കുറിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയാണ്. “ആണവായുധം വേണമെങ്കിൽ ആദ്യം പ്രയോഗിക്കും”.- രാജ്‌നാഥ് സിംഗ്. അതേ ..ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി മറയ്ക്കാൻ ബിജെപി യുദ്ധത്തിന് ഒരുങ്ങുന്നു. ഒരു ഇൻഡ്യാപാക് യുദ്ധത്തിലേക്ക് രാജ്യം എന്ന വിവരണവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

archived linkFB post

ആണവായുധം വേണമെങ്കിൽ ആദ്യം പ്രയോഗിക്കുമെന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു എന്നാണ് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം. കൂടാതെ ഇൻഡ്യാ – പാക് യുദ്ധത്തിന് ബിജെപി ഒരുങ്ങുന്നു  എന്നും പോസ്റ്റിൽ ആരോപിക്കുന്നു. നമുക്ക് ഈ കാര്യങ്ങളുടെ വസ്തുത അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. 2019 ഓഗസ്റ്റ് 19 ന് എക്കണോമിക് ടൈംസ് ഇതു  സംബന്ധിച്ച് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” ‘ആദ്യം പ്രയോഗിക്കില്ല’  എന്ന ഇന്ത്യയുടെ ആണവായുധ ഉപയോഗ നയത്തിൽ ഉറച്ചു നിൽക്കുന്നു. ഭാവികാര്യങ്ങളെ സാഹചര്യം സ്വാധീനിക്കും എന്ന തലക്കെട്ടിൽ നൽകിയിട്ടുള്ള വാർത്തയുടെ വിവരണം ഇങ്ങനെയാണ്:

“ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ‘ആദ്യം പ്രയോഗമില്ല’ സിദ്ധാന്തം ഭാവിയിൽ മാറിയേക്കാം എന്ന്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചു, ഒരു നയവും കല്ലിൽ എഴുതിയിട്ടില്ലെന്നും നിലവിലെ യാഥാർത്ഥ്യങ്ങളെ കൈകാര്യം ചെയ്യുന്നതിനായി പരിഷ്കരിക്കാമെന്നും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ സൂചനയുണ്ട്. 

1998 ൽ ഇന്ത്യ ആണവായുധങ്ങൾ പരീക്ഷിച്ച പോഖറനിലേയ്ക്കുള്ള സന്ദര്‍ശന വേളയിലാണ് ബിജെപിയുടെ മുതിർന്ന നേതാവായ രാജ്നാഥ് സിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.  ആദ്യം ആക്രമിച്ചാൽ മാത്രമേ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന സിദ്ധാന്തത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഭാവിയില്‍ അതിൽ മാറ്റം വരാമെന്നും അദ്ദേഹം സൂചന നൽകി..

ഇന്ത്യയെ ഒരു ആണവോർജ്ജമാക്കാനുള്ള അടൽജിയുടെ ദൃഡ നിശ്ചയത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് പോഖ്‌റാൻ, ആദ്യം പ്രയോഗിക്കില്ല  സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുന്നു. ഇന്ത്യ ഈ ഉപദേശത്തെ കർശനമായി പാലിച്ചു. ഭാവിയിൽ സംഭവിക്കുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, ”രാജ്നാഥ് സിംഗ് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ അംഗം കൂടിയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ പിരിമുറുക്കത്തിന്‍റെ പശ്ചാത്തലത്തിൽ അഭിപ്രായങ്ങൾ കാണേണ്ടതില്ലെങ്കിലും, അവയുടെ ഉപയോഗവും ലക്ഷ്യവും കാലഹരണപ്പെട്ട മുൻകാല നയങ്ങളിൽ അവ ഒരു വലിയ ചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.”

archived link

ഇതോടൊപ്പം ആഭ്യന്തര മന്ത്രിയുടെ വാക്കുകളുടെ ഒരു ഹൃസ്വ വീഡിയോ വാർത്തയിൽ ചേർത്തിട്ടുണ്ട്. അതിൽ അദ്ദേഹം വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്. “ആണവ ആയുധങ്ങളുടെ കാര്യത്തിൽ ഇതുവരെ നമ്മുടെ  പോളിസി ‘നോ ഫസ്റ്റ് യൂസ്’ എന്നതാണ്. ഭാവിയിൽ എന്താകുമെന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.” മറ്റ് മാധ്യമങ്ങള്‍ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാര്ത്തകള്‍ വായിക്കുവാന്‍ താഴെയുള്ള ലിങ്കുകള്‍ തുറക്കുക. 

archived linkhindustantimes
archived linkindiatoday

ഇതേ പരാമർശം അദ്ദേഹം പൊക്രാൻ സന്ദർശനത്തിന് ശേഷം ട്വിറ്ററിൽ കുറിച്ചിട്ടുണ്ടായിരുന്നു.

archived linktwitter
archived linkyoutube

ഇന്ത്യയുടെ ആണവ ആയുധ നയമായ “നോ ഫസ്റ്റ്  യൂസ്” അതായത് ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടർന്നും പിന്തുടരുമെന്നും ഭാവി കാര്യങ്ങൾ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നുമാണ് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. അല്ലാതെ പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ അണ്വായുധം വേണമെങ്കിൽ ആദ്യം പ്രയോഗിക്കും എന്നല്ല രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മറയ്ക്കാൻ ബിജെപി  യുദ്ധത്തിനൊരുങ്ങുന്നു എന്ന പോസ്റ്റിൽ നൽകിയിരിക്കുന്നതും തെറ്റിധാരണ സൃഷ്ടിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്. ഇത്തരത്തിൽ ഒരു വാർത്തയും പുറത്തു വന്നിട്ടില്ല. രാജ്‌നാഥ് സിംഗിന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു വാർത്ത നൽകിയിരിക്കുകയാണ് 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആണവായുധം വേണമെങ്കിലാദ്യം പ്രയോഗിക്കും എന്നു രാജ്‌നാഥ്‌ സിംഗ്  പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മറയ്ക്കാൻ ബിജെപി യുദ്ധത്തിനൊരുങ്ങുന്നതായും വാർത്തകളില്ല. അതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ആണവായുധം വേണമെങ്കിലാദ്യം പ്രയോഗിക്കും എന്നു രാജ്‌നാഥ്‌ സിംഗ് പറഞ്ഞോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •