
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നാം വായിക്കുന്നുണ്ടാകാം. അതു പോലെ സാമുഹ്യ മാധ്യമങ്ങളിലും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളെ കുറിച്ച് പല പോസ്റ്റുകള്‍ പ്രചരിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ ഇതില്‍ പല വ്യാജ പ്രചാരണങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കുന്നത്. വീഡിയോ ചൈന 1962ല്‍ ഇന്ത്യയില്‍ നിന്ന് പിടിച്ച് എടുത്ത പ്രദേശം ഇന്ത്യ തിരിച്ച് പിടിച്ചത്തിനെ ശേഷം ആനന്ദ നൃത്യം ചെയ്യുന്ന നമ്മുടെ വീര ജവാന്മാരുടെ ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയ്ക്ക് നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. പ്രചാരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ വായിക്കൂ…
പ്രചരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “1962 ൽ, നെഹ്‌റു ചൈനക്ക് സ്ത്രീധനമായി
😡😡😡
നൽകിയ ഭാരതത്തിന്‍റെ
ഒരു ഭാഗം നരേന്ദ്ര മോഡി ജിയുടെ, ചുണക്കുട്ടികൾ വീണ്ടെടുത്ത് ചൈന നിർമിച്ച റോഡിലൂടെ ആനന്ദ നൃത്തമാടുന്നത് കാണു ..
🤗😍😊l”
വസ്തുത അന്വേഷണം
വീഡിയോ ഞങ്ങള്‍ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചത്തിനെ ശേഷം ഈ ഫ്രെമുകളുടെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് വി.എച്. പി. നേതാവ് ഗിരിഷ് ഭാരധ്വാജ് 29 സെപ്റ്റംബര്‍ 2019ന് ചെയ്ത ഈ ട്വീറ്റ് ലഭിച്ചു.
Though not on Ganesh Chaturthi but sharing this Video on,#SurgicalStrikeDay to Showcase the Valour of Our Indian Army❤️ pic.twitter.com/I7DwBE7AGV
— Girish Bharadwaj | ಗಿರೀಶ್ ಭಾರದ್ವಾಜ (@Girishvhp) September 29, 2019
അതെ, ഈ വീഡിയോ ഏകദേശം ഒരു കൊല്ലം പഴയതാണ്.കൂടാതെ വീഡിയോ ശിന്ഗോ റിവര്‍ വാലീയിലെതാണ്. ഈ പ്രദേശം കാര്‍ഗിലിലാണ്. വീഡിയോയില്‍ കാണുന്നത് മറാഠ ലൈറ്റ് ഇന്‍ഫാന്ട്ട്രീയുടെ ജവാന്മാര്‍ ഗണേശോല്‍സവം ആഘോഷിക്കാന്‍ പാരമ്പര്യമായ മറാത്തി നൃത്യം ചെയ്യുന്നത്.

കുറച്ച് ദിവസം മുമ്പേ ഇന്ത്യന്‍ സൈന്യം ലഡാക്കിലെ പാങ്ങോന്ഗ് സോ സരോവരത്തിന്‍റെ തെക്ക് ഭാഗത്ത് കൈലാഷ് റേഞ്ചിന്‍റെ റിജ് ലൈന്‍ എന്ന അറിയപെടുന്ന ഹെല്‍മേറ്റ് ടോപ്പ്, ഫിന്ഗര്‍ ഫോര്‍, ബ്ലാക്ക് ടോപ്പ് എന്നി പറവതങ്ങളിലാണ് അധികാരം സ്ഥാപിച്ചു. ഈ പ്രദേശത്തിനെ സാന്ഗൂര്‍ ഗാപ് എന്ന് പറയും. ഈ പ്രദേശം ഇന്ത്യയുടെ ഭാഗം തന്നെയാണ്. പക്ഷെ 1962ലെ യുദ്ധത്തില്‍ ഈ പ്രദേശത്തില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന്മാറേണ്ടി വന്നിരുന്നു. പക്ഷെ ഈ പ്രദേശത്തില്‍ ചൈന അധികാരം സ്ഥാപിച്ചില്ല. സൈന്യ പോസ്റ്റുകളുമുണ്ടാക്കിയില്ല. ഈ സ്ഥലത്ത് ഇറു സൈന്യത്തിന്‍റെ പോസ്റ്റുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ ചൈന ഫിന്ഗര്‍ ഫോര്‍ പ്രദേശത്തില്‍ നീകങ്ങള്‍ ഇടക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ഈ പ്രദേശത്തില്‍ അധികാരം സ്ഥാപ്പിച്ചു.

പക്ഷെ ഇതോടെ ഇന്ത്യന്‍ സൈന്യം ഇപ്പൊള്‍ ഈ പ്രദേശത്തില്‍ ചൈനീസ് സൈന്യത്തിന്‍റെ നേര്‍ക്കുനേര്‍ വന്നു നില്‍ക്കുകയാണ്.

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങളുടെ മുകളില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചില വ്യാജ പ്രചരണങ്ങളെ കുറിച്ച് അറിയാന്‍ വായിക്കൂ:
ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍-ചൈന അതിര്‍ത്തിയില്‍ ജപ്പാന്‍ സേന വിന്യസിച്ചുവോ…? സത്യാവസ്ഥ അറിയൂ…
നിഗമനം
ഇന്ത്യ ചൈനയില്‍ നിന്ന് 1962ല്‍ നഷ്ടപെട്ട ഭൂമി തിരിച്ച് പിടിച്ചതിന് ശേഷം ഇന്ത്യന്‍ സൈന്യത്തിലെ ജവാന്മാര്‍ ആനന്ദ നൃത്യം ചെയുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ ഒരു കൊല്ലം പഴയതാണ്. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങളുമായി ഈ വീഡിയോയിന് യാതൊരു ബന്ധവുമില്ല.

Title:ചൈന 1962ല്‍ കൈയേറിയ ഭൂമി ഇന്ത്യന്‍ സൈന്യം തിരിച്ച് പിടിച്ചതിന് ശേഷം ആനന്ദ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…
Fact Check By: Mukundan KResult: False
