FACT CHECK: പാകിസ്ഥാനില്‍ നിലവില്‍ പെട്രോളിന്‍റെ വില 30 രൂപ കുറച്ചുവോ? സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

സാമുഹ മാധ്യമങ്ങളില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പാക്‌ പ്രധാനമന്ത്രി പാകിസ്ഥാനില്‍ ഒരു മാസത്തില്‍ പെട്രോള്‍ വില ലിറ്ററിന് 30 രൂപയും ഡീസലിന് 42 രൂപയും കുറച്ചു എന്ന് പ്രഖ്യാപിക്കുന്നു. അതേ സമയം നമ്മുടെ രാജ്യത്തില്‍ പെട്രോള്‍ വില എല്ലാ ദിവസം വര്‍ദ്ധിക്കുന്നു എന്ന പ്രചരണവും വീഡിയോയോടൊപ്പം നടക്കുന്നു.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ കൊല്ലത്തെയാണ് എന്ന് കണ്ടെത്തി. ഈ കൊല്ലം ഇത്തരമൊരു പ്രഖ്യാപനം പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നും മനസിലായി. കുടാതെ കഴിഞ്ഞ കൊല്ലം വില കുറച്ച് ഒരു മാസത്തിന് ശേഷം വിണ്ടും പെട്രോള്‍/ഡീസല്‍ വിലകള്‍ കൂട്ടിയിരുന്നു. എന്താണ് സംഭവത്തിന്‍റെ മുഴുവന്‍ വസ്തുതകള്‍ നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഒരു വീഡിയോ സന്ദേശം കാണാം. പാക്‌ പ്രധാനമന്ത്രി പറയുന്നത്, പാവപ്പെട്ടവര്‍ക്ക് ഈ മോശമായ സാഹചര്യങ്ങളില്‍ കുറച്ച് ആശ്വാസം നല്‍കാനായി ഒരു മാസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 30 പാകിസ്ഥാനി രൂപയും, ഡീസലിന് ഒരു ലിറ്ററിന് പിന്നില്‍ ആദ്യം കുറച്ച 15 രൂപയും, ഇപ്പൊഴ് 27 രൂപയും കുറക്കുന്നു. അങ്ങനെ ഒരു ലിറ്റര്‍ ഡീസലിന് 42 പാകിസ്ഥാനി രൂപ കുറക്കുന്നു. 

ഇന്ത്യയില്‍ പെട്രോള്‍ വില ദിവസം വര്‍ദ്ധിക്കുമ്പോള്‍ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ഇന്ധന വില കുറക്കുകയാണ് അവിടെത്തെ ഭരണകൂടം എന്ന് വീഡിയോ വെച്ച് പ്രചരിപ്പിക്കുകെയാണ്. എന്നാല്‍ ഈ പ്രചരണം എത്രത്തോളം സത്യമാണ് എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പാക്‌ പ്രധാനമന്ത്രി കഴിഞ്ഞ കൊല്ലം മെയ്‌ മാസതാണ് ഈ സന്ദേശം പുറത്ത് വിട്ടത് എന്ന് അറിയാന്‍ സാധിച്ചു. മെയ്‌ 2, 2020നാണ് അദ്ദേഹം ഈ വീഡിയോ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്.

നിലവിലെ സാഹചര്യങ്ങളുമായി ഈ പ്രഖ്യാപനത്തിന് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ കൊല്ലം ലോകം മുഴുവന്‍ കോവിഡ്‌ മഹാമാരി നേരിടുകയായിരുന്നു. കോവിഡ്‌ വ്യാപനം കുറക്കാന്‍ പല രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ പ്രഖ്യപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ അന്താരാഷ്ട്ര വില്‍പ്പനയില്‍ പെട്രോള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്‍റെ വില കുറയുകയുണ്ടായി. ജനുവരി മാസത്തില്‍ ബാരലിന് 63.5 ഡോളര്‍ വിലയുണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ ഒരു ബാരലിന്‍റെ ശരാശരി വില 

ഇന്ത്യയിലും അന്താരാഷ്ട്ര വില്‍പ്പനിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും പെട്രോള്‍ വിലയില്‍ കുറവ് വന്നിരുന്നു. പക്ഷെ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കൂട്ടിയാത്തിനാള്‍ അന്താരാഷ്ട്ര വില്‍പ്പനിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന കുറവില്‍ നമുക്ക് കാര്യമായി യാതൊരു ലാഭമുണ്ടായില്ല.


source: tradingeconomics.com

പക്ഷെ നമുക്ക് ഇവിടെ കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ നടപ്പിലാക്കിയ കര്‍ശനമായ ലോക്ക്ഡൌനും കണക്കില്‍ എടുക്കേണ്ടി വരും. ഇന്ത്യയുമായി താരതമ്യം ചെയ്താല്‍ പാകിസ്ഥാനില്‍ നടപ്പിലാക്കിയ ലോക്ക്ഡൌണ്‍ അത്ര കര്‍ശനം ആയിരുന്നില്ല. കൂടാതെ പാകിസ്ഥാനില്‍ വെറും മാര്‍ച്ചില്‍ മാത്രം കുറച്ച് ആഴ്ച്ചകള്‍ മാത്രമേ ലോക്ക്ഡൌണ്‍ ഉണ്ടായിരുന്നുള്ളൂ. അതേ സമയം ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ രണ്ട് മാസത്തിലധികം തുടര്‍ന്നിരുന്നു.

പക്ഷെ ഈ വില കുറവ് വെറും ഒരു മാസത്തിന് മാത്രമായിരുന്നു. ജൂണ്‍ 2020ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിന് ഒരു ലിറ്ററിന് പിന്നില്‍ 26 രൂപയും, ഡീസലിന് ഒരു ലിറ്ററിന് പിന്നില്‍ 21 രൂപയും കൂട്ടി.

ലേഖനം വായിക്കാന്‍- Financial Express | Archived Link

മെയ്‌ 1, 2020ന് പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 79.08 പാകിസ്ഥാനി രൂപയായിരുന്നു. ജൂണ്‍ 29, 2020ന് ഹൈ സ്പീഡ് ഡീസലിന് ലിറ്ററിന് 80.10 രൂപ വിലയുണ്ടായിരുന്നു. ജൂണ്‍ 26ന് നമ്മള്‍ മുകളില്‍ നല്‍കിയ ലേഖനത്തില്‍ നിന്ന് അറിയുന്നത് പെട്രോള്‍ വില 100.10 രൂപയും, ഡീസല്‍ വില 101.46 രൂപയുമായി. ജൂണ്‍ 16, 2021ന് പെട്രോലിന് 108.19 രൂപയും ഡീസലിന് 112.55 രൂപയും വിലയാനുള്ളത്. (Sources: Pol Archives | Pakistan State Oil (psopk.com), HSD Archives | Pakistan State Oil (psopk.com), Latest petrol price in Pakistan (thenews.com.pk))

നിഗമനം

കൊറോണ വ്യാപനം മൂലം കഴിഞ്ഞ കൊല്ലം അന്താരാഷ്ട്ര വില്‍പ്പനയില്‍ ക്രൂഡ് ഓയില്‍ വിലകളില്‍ വലിയ തോതില്‍ കുറവ് വന്നപ്പോഴാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. പക്ഷെ ഒരു മാസം കഴിഞ്ഞ സര്‍ക്കാര്‍ വിണ്ടും പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകല്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായി. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:FACT CHECK: പാകിസ്ഥാനില്‍ നിലവില്‍ പെട്രോളിന്‍റെ വില 30 രൂപ കുറച്ചുവോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •