സോണിയാ ഗാന്ധി ഹിന്ദു മതവിശ്വാസികൾക്കെതിരാണെന്നു മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ …?

രാഷ്ട്രീയം

ചിത്രം കടപ്പാട്: ഗൂഗിള്‍

മുൻ  രാഷ്‌ട്രപതി പ്രണബ് മുഖർ ജീ എഴുതിയ പുസ്തകത്തിനെക്കുറിച്ച്  വിവിധ തരം പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പരമ്പരയായി തുടരുന്നു. . ഞങ്ങൾ  ഇതിനുമുമ്പ് പ്രസിദ്ധികരിച്ച പോസ്റ്റിൽ കാഞ്ചി ശങ്കരാചാര്യർ ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റിൽ സോണിയ ഗാന്ധിയുടെ പങ്കിന്റെ കുറിച്ചുള്ള വ്യാജ പ്രചരണം തെറ്റാണെന്ന് തെളിയിച്ചിരുന്നു. ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചേയുക.

ഇതേ പരമ്പരയിലെ  ഒരു പോസ്റ്റ്‌ ഫേസ്‌ബുക്കിൽ     പ്രചരിക്കുന്നുണ്ട് . ഇതിൽ സോണിയ ഗാന്ധി ഹിന്ദുക്കളെ വെറുക്കുന്നു എന്നാണ്  പറയുന്നത്. ഇതിന്റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വിവരണം

സോണിയ ഗാന്ധി ഹിന്ദുക്കൾക്കെതിരാണ്,  ഹിന്ദുക്കൾ ബലാത്സംഗം ചെയ്യും , അതുപോലെ ഹിന്ദുക്കൾ  ഭീകരവാദികളാണെന്ന് തെളിയിക്കാന്‍ UPA സർക്കാർ പരമാവധി ശ്രമിച്ചുഎന്നിങ്ങനെയാണ്  താഴെ കൊടുത്തിട്ടുള്ള ലേഖനത്തിൽ പറയുന്നത്..

HinduExistence.Org
Archived Link

അതുപോലെ ഫേസ്‌ബുക്ക് പേജുകളിലൂടെ  ഈ കഥ പ്രച്ചരിപ്പിക്കുകയുണ്ടായി. ഹിന്ദുത്വം വര്‍ഗീയ സ്വഭാവമുള്ളതാണെന്ന് സ്ഥാപിച്ചെടുക്കാൻ  സോണിയ രാഷ്ട്രീയ നീക്കങ്ങൾ  നടത്തുന്നുണ്ട്. തന്നെ പ്രസിഡന്റ് ആക്കിയതും  സോണിയയ്ക്ക്  ഇഷ്ടമായിരുന്നില്ല . ക്രിസ്തു മതമാറ്റ ലോബിക്കു  വേണ്ടിശ്രിംഗേരി  മഠാതിപതിയെ കള്ളകേസിൽ  കുടുക്കിയതിന്  , ഇസ്ലാം വിഭാഗങ്ങളുടെയും  ക്രിസ്ത്യൻ മിഷനറിമാരുടെയും  പിന്തുണയുണ്ടായിരുന്നു  എന്ന് പ്രണബ് മുഖർജി  അദ്ദേഹത്തിന്റെ  പുസ്തകത്തിലൂടെ  വെളിപെടുത്തുന്നു  എന്നാണ് ഈ പോസ്റ്റുകൾ  പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്കിൽ  പ്രചരിപ്പിക്കുന്ന  പോസ്റ്റുകൾ  ഇപ്രകാരം:

Archived Link

Archived Link

Archived Link

ഈ പറഞ്ഞ  വാക്കുകളിൽ   എത്രമാത്രം  സത്യമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങൾ   പ്രസ്തുത പുസ്തകം, “The Coalition Years”, വായിച്ചു  പരിശോധിച്ചു. മുൻ  രാഷ്ട്രപതി പ്രണബ് മുഖർജി UPA സർക്കാരിന്റെ കാലഘട്ടത്തിൽ   എങ്ങനെയാണ് സഖ്യ സർക്കാർ  രൂപികരിച്ചത് ഒപ്പം എങ്ങനെ ആ കാലഘട്ടത്തിൽ  പ്രമുഖ പ്രശ്നങ്ങൾ  തരണം ചെയ്തു എന്നതിന്റെയെല്ലാം വിശദാംശങ്ങൾ   നൽകിട്ടുണ്ട്. ഇതിൽ    സോണിയ ഗാന്ധിയെ  കുറിച്ച്  വളരെ ബഹുമാനത്തോടെയാണ് പരാമർശിച്ചിട്ടുള്ളത്. പുസ്തകത്തിൽ   മുകളിൽ പറയുന്ന കാര്യങ്ങൾ എഴുതിയിട്ടില്ല. സോണിയ ഗാന്ധിക്കെതിരായി  ഒരു പരാമർശം പോലും  ഈ പുസ്തകത്തിൽ  മുൻ  രാഷ്‌ട്രപതി പ്രണബ് മുഖർജി  നടത്തിയിട്ടില്ല. ഈ പ്രചരണം പൂർണമായും  വ്യാജമാണ്. സോണിയ ഗാന്ധിയും പ്രണബ് മുഖർജിയും  തമ്മിലുള്ള ബന്ധം ബഹുമാനം  നിറഞ്ഞതായിരുന്നു.

സോണിയ ഗാന്ധിയുടെ ഒപ്പം ഈ പുസ്തകത്തിൽ  ഉന്നത നേതാക്കളെക്കുറിച്ചും പരാമർശങ്ങൾ നടത്തുന്നുണ്ട്.  ഇതിൽ മമത ബാനർജീ, ശരദ് പവാർ , മൻമോഹൻ സിംഗ് തുടങ്ങിയ നേതാക്കളുണ്ട്. ഇവരോടെല്ലാം തന്റെ ബന്ധം എങ്ങനെയുള്ളതായിരുന്നുവെന്ന്  പ്രണബ് മുഖർജീ വിശദമാക്കുന്നുണ്ട്. ഇതിൽ  ആർക്കുമെതിരെ  ഒരു ആരോപണംപോലും അദ്ദേഹം നടത്തിയിട്ടില്ല. എല്ലാവരുടെയും ഗുണങ്ങളും ദോഷങ്ങളും  നിഷ്‌പക്ഷമായി  മുൻ  രാഷ്‌ട്രപതി എഴുതിട്ടുണ്ട്.

നിഗമനം

ഈ വാർത്ത‍ പൂർണമായി വ്യാജമാണ്. സോണിയ ഗാന്ധിയെ  കുറിച്ച്  ഇങ്ങനെയുള്ള  ഒരു പരാമർശം പോലും  ഈ പുസ്തകത്തില്‍ ഇല്ല എന്ന്  വ്യക്തമാണ്.

Avatar

Title:സോണിയാ ഗാന്ധി ഹിന്ദു മതവിശ്വാസികൾക്കെതിരാണെന്നു മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ …?

Fact Check By: Harish Nair 

Result: False

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share