നമോ ടിവി മാധ്യമ പ്രവർത്തകയെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. സെൻകുമാർ ഉൽഘാടനം ചെയ്യും എന്ന പ്രചരണം തെറ്റാണ്…

സാമൂഹികം

വിവരണം 

നമോ ടിവി എന്ന ഓൺലൈൻ മാധ്യമം സാമൂഹിക മാധ്യമ ഉപയോക്താക്കൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ  സുപരിചിതമായിട്ടുണ്ടാകും. നമോ ടിവിയിലെ ഒരു വനിതാ മാധ്യമ പ്രവർത്തക തനിക്കെതിരെയുള്ള  ഉയർന്ന ആരോപണങ്ങൾക്ക്  അതിരൂക്ഷമായ ഭാഷയിൽ ചാനലോലൂടെ മറുപടി നൽകുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള  നിരവധി ചർച്ചകൾക്ക് സാമൂഹിക മാധ്യമങ്ങൾ വേദിയായി. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ  പോലീസ് കേസെടുത്തു എന്ന വാർത്തയും ഇതിനിടെ വന്നിരുന്നു. തങ്ങളുടെ ജീവനക്കാരിയെ സംരക്ഷിക്കുന്ന നിലപാടാണ് നമോടിവി സ്വീകരിച്ചിരിക്കുന്നത്. 

നമോ ടിവിയിൽ തന്നെ ഏപ്രിൽ 20  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.

archived linkFB post

“ജിഹാദികള്‍ക്കെതിരെ സധൈര്യം പ്രതികരിച്ച നമോ ടിവി അവതാരക ശ്രീജ പ്രസാദിനെ ആദരിക്കുന്ന ചടങ്ങ് മുന്‍ സംസ്ഥാന ഡിജിപി ഡോ. ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും….” എന്ന തലക്കെട്ടിൽ ഒരു യൂട്യൂബ് ലിങ്കാണ് ഇവിടെ നൽകിയിട്ടുള്ളത്. 

യൂട്യൂബ് ചാനലിലെ വിവരണത്തിലും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. 

മാധ്യമ പ്രവർത്തകയെയും നമോ ടിവിയെയും ആദരിക്കുന്ന ചടങ്ങ് മുൻ ഡോ. ഡിജിപി ടിപി സെൻകുമാർ ഉത്‌ഘാടനം ചെയ്യുമെന്നും തിയതി പിന്നീട് ഔഗ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുമെന്നുമാണ് വിവരണം.

archived linkyoutube

ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. യാഥാർഥ്യം താഴെ കൊടുക്കുന്നു 

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ വിശദാംശങ്ങൾക്കായി തിരഞ്ഞപ്പോൾ ഡോ. ടിപി സെൻകുമാർ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നൽകിയ അറിയിപ്പ് ലഭിച്ചു. 

archived linkdrtpsenkumar

ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന അറിയിപ്പിന്‍റെ പരിഭാഷ ഇങ്ങനെയാണ്: #NamoTV സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ ഞാൻ പങ്കെടുക്കുമെന്ന ഒരു വ്യാജ വാർത്തയെക്കുറിച്ച് അറിയാൻ കഴിഞ്ഞു.

മുകളിൽ സൂചിപ്പിച്ച ചാനലിന്റെയോ അവരുടെ ജീവനക്കാരുടെയോ  ഏതെങ്കിലും പരിപാടിയിൽ  ഞാൻ പങ്കെടുക്കാൻ പോകുന്നില്ല. 

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

ഡോ ടി പി സെൻകുമാർ

ഇക്കാര്യം ഞങ്ങൾ ഡോ. പി. സെൻകുമാറിന്‍റെ സെക്രട്ടറിയോട് ചോദിച്ചിരുന്നു. നമോ ടിവിയുടെ പരിപാടി ഡോ. സെൻകുമാർ ഉത്‌ഘാടനം ചെയ്യും എന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം ഇതിനെതിരെ സാമൂഹ്യ ഫേസ്‌ബുക്ക് പേജിലൂടെ മറുപടി നൽകിയിട്ടുണ്ടെന്നും അവിടെ നിന്നും മറുപടി ലഭിച്ചു. 

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. നമോ ടിവിയിലെ മാധ്യമ പ്രവർത്തകയെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. സെൻകുമാർ ഉൽഘാടനം ചെയ്യും എന്ന വാർത്ത വെറും വ്യാജ പ്രചാരണമാണെന്ന്  ഡോ. സെൻകുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:നമോ ടിവി മാധ്യമ പ്രവർത്തകയെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. സെൻകുമാർ ഉൽഘാടനം ചെയ്യും എന്ന പ്രചരണം തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •