FACT CHECK: വീഡിയോയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് എംപി അല്ല, രാജസ്ഥാന്‍ എംഎല്‍എയാണ്…

രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു എംപി സഭയിൽ വിമർശിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർഷിക നിയമങ്ങളുടെയും ഇന്ധന വിലവർദ്ധനയുടെയും പേരിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനം നടത്തുന്നത്. 

പ്രചരണം  

രൂക്ഷമായ ഭാഷയിൽ ഇതിൽ പ്രധാനമന്ത്രിയെ എംപി സഭയിൽ വിമർശിക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോ ജൂണില്‍ പോസ്റ്റ് ചെയ്തതാണ് എങ്കിലും ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുകയാണ്.  

വീഡിയോയ്ക്ക് ഇങ്ങനെയാണ് അടിക്കുറുപ്പ് കൊടുത്തിട്ടുള്ളത്. 

ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടപ്പാടുള്ള എംപി ഇങ്ങിനെയാവണം, ഇതാവണമെടാ എംപി…

വീഡിയോയിൽ രൂക്ഷമായ ഭാഷയിൽ എംപി വിമര്‍ശിക്കുമ്പോള്‍  പ്രധാനമന്ത്രി എന്തോ പറയാൻ ശ്രമിക്കുന്നതായും അദ്ദേഹത്തിന് പറയാൻ ഇടം കൊടുക്കാതെ തന്നെ വിമർശനം തുടരുന്നതായും നമുക്ക് കാണാം

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് സംസാരിക്കുന്നത്  എംപി അല്ലെന്നും ലോക്സഭയിലോ  രാജ്യസഭയിലോ അല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

 വസ്തുത ഇങ്ങനെ 

ഞങ്ങൾ വാർത്തയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ യൂട്യൂബിൽ നിന്നും ഒരു വീഡിയോ ലഭിച്ചു. 2021 മാർച്ച് 23 രാജസ്ഥാനിലെ ബെൻഹോറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ബൽജിത് യാദവ്  രാജസ്ഥാൻ നിയമസഭയിൽ പ്രസംഗിക്കുന്നതാണ് സന്ദർഭം. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ മുഴുനീള വീഡിയോ യുട്യൂബില്‍  ലഭ്യമാണ്. 

youtube | Archived link

ഈ വീഡിയോയുടെ കൂടെ പ്രധാനമന്ത്രിയുടെ വീഡിയോ കൂട്ടിച്ചേര്‍ത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. പോസ്റ്റിലെ വീഡിയോയില്‍ world best news എന്നൊരു വാട്ടര്‍മാര്‍ക്ക് കാണാം. ഈ കീ വേര്‍ഡ്സ് ഉപയോഗിച്ച് യുട്യൂബില്‍ തിരഞ്ഞപ്പോള്‍ പ്രസ്തുത വീഡിയോ  അവര്‍ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു. ബല്‍ജിത് യാദവിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുകയാണ് എന്ന് ഇരു വീഡിയോകളും നിരീക്ഷിച്ചാല്‍ അനായാസം മനസ്സിലാകും. കാര്‍ഷിക നിയമങ്ങളുടെയും ഇന്ധന വില വര്‍ദ്ധനവിന്‍റെയും പേരില്‍ ബെല്‍ജിത് യാദവ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയും വിമര്‍ശിച്ചു എന്നത് സത്യമാണ്, എന്നാല്‍ അദ്ദേഹം രാജസ്ഥാന്‍ നിയമസഭയിലാണ് ഈ വിമര്‍ശനം നടത്തിയത്. ബെല്‍ജീത് യാദവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ യഥാര്‍ത്ഥ വീഡിയോയും സമാന വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.  ലോക്സഭയിലോ രാജ്യസഭയിലോ അല്ല അദ്ദേഹം പ്രസംഗിക്കുന്നത്, നിയമസഭയിലാണ്. അദ്ദേഹം എംഎല്‍എയാണ്, എംപിയല്ല.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. രാജസ്ഥാനിലെ ബെന്‍ഹോറില്‍ നിന്നുള്ള എംഎല്‍എ ആയ ബെല്‍ജിത് യാദവ് സംസ്ഥാന നിയമസഭയില്‍ പ്രസംഗിക്കുമ്പോഴുള്ള വീഡിയോ ആണിത്. അദ്ദേഹം എംപിയല്ല. പ്രധാനമന്ത്രിയുടെ ചില ദൃശ്യങ്ങള്‍ ഈ വീഡിയോയുടെ ഒപ്പം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് എംപി അല്ല, രാജസ്ഥാന്‍ എംഎല്‍എയാണ്…

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •