ചിത്രത്തിലുള്ള അൻവർ സാദിഖ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തിയാണോ ..?

അന്തർദേശിയ൦ കൗതുകം

വിവരണം

Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 14 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 100 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. വളരെ ഉയരം കൂടിയ ഒരാളുടെ ചിത്രത്തോടൊപ്പം “ലോകത്തിൽ ഏറ്റവും നീളം കൂടിയ മനുഷ്യൻ.. അൻവർ സാദിഖ്. സ്ഥലം അഫ്‌ഗാനിസ്ഥാൻ..ഭാരം. 248. കിലോ. ഉയരം. 10. അടി. 9.ഇഞ്ച്..!!!” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived FB post

കാണുമ്പോൾ കൌതുകം തോന്നുന്ന ഈ  പോസ്റ്റിന്റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ ഇതേ ചിത്രം google reverse image, yandex തുടങ്ങിയ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു നോക്കി.

ഇതേ ചിത്രം ഇതേ വിവരണവുമായി നിരവധിപ്പേർ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രചരിപ്പിച്ചിട്ടുണ്ട്.

അന്വേഷണത്തിനിടയിൽ നിന്നും ലഭിച്ചതിൽ ഒരു ലിങ്ക് bangaloremirror എന്ന മാധ്യമത്തിന്റേതാണ്. അവർ നടത്തിയ വസ്തുത പരിശോധനയുടെ റിപ്പോർട്ട് നൽകിയിട്ട് വാർത്ത വ്യാജമാണെന്ന് അവകാശപ്പെടുന്നു. ലോകത്തിൽ ഏറ്റവും ഉയരമുള്ളയാളായി റോബർട്ട് വാഡ്‌ലോ ( Robert Wadlow) എന്നയാളാണ് ഉള്ളത് എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ഈ വിവരം  അവർക്ക് എവിടെ നിന്ന് കിട്ടി എന്ന് വെളിപ്പെടുത്തിയിട്ടില്ല.

archived linkbangalore mirror

റോബർട്ട് വാഡ്‌ലോ എന്ന കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ അദ്ദേഹത്തെപ്പറ്റിയുള്ള വിക്കിപീഡിയ പേജ് അടക്കം നിരവധി വിവരങ്ങൾ ലഭ്യമായി.

archived linkdeepika
archived linkwikipedia

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് അവരുടെ രേഖകളിൽ ലോകത്തെ ഏറ്റവും ഉയരമുള്ള വ്യക്തിയായി രേഖപ്പെടുത്തിയിരിക്കുന്നത് റോബർട്ട് വാഡ്‌ലോയുടെ പേരാണ്.

archived linkguinness world records

അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ ആൾട്ടൻ നഗരത്തിന്റെ മേയറായിരുന്ന ഹാരോൾഡ്‌ വാഡ്‌ലോയുടെ  മകനായി 1918 ഫെബ്രുവരി 22 നാണ് റോബർട്ട് വാഡ്‌ലോ ജനിച്ചത്. 8 അടി 11.1 ഇഞ്ച് (2.72 മീറ്റർ) ആയിരുന്നു റോബർട്ടിന്റെ ഉയരം. ഭാരം 22 മത്തെ വയസ്സിൽ 199 കിലോഗ്രാം ആയിരുന്നു   കണങ്കാലിലുണ്ടായ മുറിവ് മാരകമായതിനെ തുടർന്ന് 1940 ജൂലൈ 15 നു അദ്ദേഹം തൻ്റെ 22 മത്തെ വയസ്സിൽ ലോകത്തോട് വിടപറഞ്ഞു. റോബർട്ട് വാഡ്‌ലോയെ പറ്റി കൂടുതൽ വായിക്കാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക

archived FB post

കൂടാതെ മറ്റൊരു വെബ്‌സൈറ്റായ ayupp ഇതേ വാർത്തയുടെ വസ്തുത പരിശോധന നടത്തിയ ശേഷം വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ടർക്കിയിൽ നിന്നുമുള്ള സുൽത്താൻ കോസിൻ  (Sultan Kösen ) എന്നയാളാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തി എന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. റോബർട്ട് വാഡ്‌ലോയുടെ മരണ ശേഷം ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന ബഹുമതിയാണ് യഥാർത്ഥത്തിൽ കോസിനുള്ളത്. കോസിന്റെ ഉയരം 8 അടി 2.82 ഇഞ്ചാണ്‌.

സുൽത്താൻ കോസിനെപ്പറ്റി കൂടുതലറിയാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക

archived linkwikipedia
archived linkmalayalam e magazine
archived linkayupp
archived linkcheck 4 spam

റോബർട്ട് വാഡ്‌ലോയുടെ ഉയരത്തിന്റെ അത്ര വരില്ല കോസിന്റെ ഉയരം. ഇരുവർക്കും പിറ്റ്യൂറ്ററി ഗ്രന്ഥിക്കുണ്ടായ തകരാർ മൂലമാണ് അമിത വളർച്ചയുണ്ടായത്.

പോസ്റ്റിൽ നൽകിയിട്ടുള്ള അൻവർ  സാദിഖ് എന്ന വ്യക്തിയുടെ 10 അടി 9 ഇഞ്ച്  ഉയരം എവിടെയും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ആരോ പ്രചരിപ്പിച്ച പോസ്റ്റ് വൈറലാവുകയാണുണ്ടായത് എന്നാണ്. സാദിഖിൻ്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാവാം എന്ന് ഒരു വെബ്‌സെറ്റ് പറയുന്നു

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തീർത്തും വ്യാജമാണ്. അൻവർ സാദിഖ് എന്ന വ്യക്തി ഉയരത്തിന്റെ കാര്യത്തിൽ ലോക റെർഡ് ഭേദിച്ചതായി എവിടെയും വാർത്തകളില്ല. ഈ പോസ്റ്റിലും സമാന പോസ്റ്റുകളിലും നല്കിയിരിക്കുന്നതല്ലാതെ ദൗർഭാഗ്യവശാൽ മറ്റു വിവരങ്ങളൊന്നും അൻവർ സാദിഖ് എന്ന വ്യക്തിയെപ്പറ്റി ഇന്റർനെറ്റിൽ ലഭ്യമല്ല.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തീർത്തും വ്യാജമാണ്. അൻവർ  സാദിഖ് എന്ന വ്യക്തി ലോകത്ത് ഏറ്റവും ഉയരമുള്ള വ്യക്തി എന്ന ബഹുമതി നേടിയതായി വാർത്തകളില്ല. ലോകത്ത് ഏറ്റവും കൂടുതൽ ഉയരമുള്ള മനുഷ്യൻ എന്ന ബഹുമതി ഇതുവരെ റോബർട്ട് വാഡ്‌ലോ എന്ന അമേരിക്കക്കാരനാണ്. അതിനാൽ വസ്തുത മനസ്സിലാക്കാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് പ്രീയ വായനക്കാരോട് അപേക്ഷിക്കുന്നു

Avatar

Title:ചിത്രത്തിലുള്ള അൻവർ സാദിഖ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തിയാണോ ..?

Fact Check By: Deepa M 

Result: False