വ്യാജ കശുവണ്ടി നിര്‍മ്മാണത്തിന്‍റെ വൈറൽ വീഡിയോ – കാഷ്യൂ ബിസ്‌കറ്റിന്‍റെതാണ്… സത്യമറിയൂ…

സാമൂഹികം

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന വിഷയങ്ങളിൽ ഒന്ന് ഭക്ഷണത്തിലെ മായമാണ്. ഇത്തരം പോസ്റ്റുകൾ ഭാഷാഭേദമന്യേ വ്യാപകമായി പ്രചരിക്കാറുണ്ട്. വ്യാജ കശുവണ്ടി നിർമ്മാണത്തിന്‍റെ വീഡിയോ അത്തരത്തിൽ പ്രചരിക്കുന്നുണ്ട്.

 പ്രചരണം

രണ്ടുപേര്‍ മാവ് കുഴച്ച് പരത്തി, ഒരു ചെറിയ മോള്‍ഡ് ഉപയോഗിച്ച് കശുവണ്ടിയുടെ ആകൃതിയിലുള്ള വസ്തു നിര്‍മ്മിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:   “അണ്ടിപ്പരിപ്പ് തൊലിയുള്ളത് വാങ്ങുക, അത് എങ്ങനെ ഉണ്ടാക്കുന്നു എന്നത് കാണുക…”

FB postarchived link

എന്നാല്‍ കാഷ്യൂ ബിസ്ക്കറ്റ് നിര്‍മ്മാണത്തിന്‍റെ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍  കണ്ടെത്തി 

വസ്തുത ഇതാണ് 

മുമ്പ് 2020 ല്‍ സമാനതയുള്ള മറ്റൊരു വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെ പേരില്‍ പ്രചരിച്ചിരുന്നു. അതിനു മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തി ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ഈ വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെതല്ല…

 മുകളിലെ പോസ്റ്റിൽ ഉന്നയിക്കപ്പെട്ട അവകാശവാദവും സമാനമാണ്.  ഞങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി  ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ സ്പൂൺസ് ഓഫ് ഇൻഡോർ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രസിദ്ധീകരിച്ചത് എന്നു കാണാന്‍ സാധിച്ചു. ഇതൊരു ഫുഡ് ബ്ലോഗർ പേജ് ആണ്. 

പ്രചരിക്കുന്ന വീഡിയോയുടെ കൂടെ തമാശ രൂപത്തില്‍  ‘ഫേക്ക് കാജു മേക്കിംഗ് ‘ എന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നതിനാല്‍ പലരും തെറ്റിദ്ധരിച്ച് പങ്കിടുകയാണ് ഉണ്ടായത്. ഇവരുടെ  യുട്യൂബ്, ഇന്‍സ്റ്റഗ്രാം   പേജുകളുടെ ലിങ്ക് നല്കിയിട്ടുണ്ട്.  സ്ട്രീറ്റ് ഫുഡുകളിലെ വൈവിധ്യമാണ് പേജില്‍ പരിചയപ്പെടുത്തുന്നത്. കൊല്‍ക്കത്ത, നാസിക് തുടങ്ങി വിവിധ സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ റെസിപ്പികള്‍ ഈ പേജില്‍ പങ്കുവച്ചിട്ടുണ്ട്. തുടര്‍ന്ന്  നിരവധി പേര്‍ അഭ്യൂഹങ്ങളോടെ വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്

വീഡിയോയെക്കുറിച്ചുള്ള പ്രചരണം  തെറ്റാണ്. കുടിൽ വ്യവസായമായി  കശുവണ്ടി പരിപ്പിന്‍റെ ആകൃതിയില്‍ ബിസ്ക്കറ്റ് ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത്തരത്തിലുള്ള ഭക്ഷണം ഉത്തരേന്ത്യയിൽ ജനപ്രിയമാണ്. ഗൂഗിളിൽ കശുവണ്ടി കാഷ്യൂ ബിസ്‌ക്കറ്റ് തിരഞ്ഞാൽ, അതിനെക്കുറിച്ചുള്ള നിരവധി ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് കാണാം. 

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നമ്മുടെ നാട്ടിലെ കശുവണ്ടി പരിപ്പ് നിര്‍മ്മാണ വ്യവസായത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ വസ്തുത അറിയാതെ പ്രചരിപ്പിക്കാതിരിക്കുക.  

ഇതേ വീഡിയോ മറ്റ് ഭാഷകളിലും പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ഗുജറാത്തി ടീം നടത്തിയ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

નકલી કાજુના નામે વાયરલ વીડિયો નકલી કાજુનો નહિં પરંતુ કાજુ બિસ્કિટનો છે… જાણો શું છે સત્ય….

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്നതിന്‍റെതല്ല. കാഷ്യൂ ബിസ്ക്കറ്റ് നിര്‍മ്മാണത്തിന്‍റെ വീഡിയോ ആണിത്. കാഷ്യൂ ബിസ്‌ക്കറ്റ് ഉണ്ടാക്കുന്നത് മൈദ ഉപയോഗിച്ചാണ്. വ്യാജ കശുവണ്ടി നിര്‍മ്മിക്കുന്നുവെന്ന പ്രചരണം തീർത്തും തെറ്റാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വ്യാജ കശുവണ്ടി നിര്‍മ്മാണത്തിന്‍റെ വൈറൽ വീഡിയോ – കാഷ്യൂ ബിസ്‌കറ്റിന്‍റെതാണ്… സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •