കുത്തൊഴുക്കില്‍ പെട്ട കുട്ടികളെ അതിസാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്നത് അച്ഛനല്ല, സത്യമിതാണ്…

അന്തര്‍ദേശിയ൦ സാമൂഹികം

മക്കളെ പരിപാലിക്കുന്ന കാര്യത്തിൽ  അമ്മയോളം പുകഴ്ത്തലുകൾ ലഭിക്കാറില്ല എങ്കിലും അച്ഛന്മാർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അച്ഛന്‍റെ സ്നേഹത്തിന്‍റെ മകുടോദാഹരണമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കുത്തിയൊലിച്ച് ച്ച ഒഴുകുന്ന വെള്ളത്തിൽ നിന്നും കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തുന്ന അച്ഛൻറെ ദൃശ്യങ്ങളാണ്  പ്രചരിക്കുന്നത്. കുഞ്ഞുങ്ങളെ സാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്ന പിതാവിനെ ഏതാനുംപേർ കരയിലേക്ക് എത്താന്‍ സഹായിക്കുന്നത് കാണാം. 

മഴവെള്ളപ്പാച്ചിലിൽ തന്‍റെ മക്കളെ സാഹസികമായി രക്ഷിച്ചു കൊണ്ടു വരുന്ന അച്ഛൻ ഹീറോ ആണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “Father of the world  

FB postarchived link

എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

വീഡിയോ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. കുട്ടികളുടെ പിതാവല്ല കുട്ടികളെ രക്ഷിച്ചു കൊണ്ടു വരുന്നത് എന്ന് വ്യക്തമാക്കുന്ന സൂചനകൾ അന്വേഷണത്തിൽ ലഭ്യമായി. ഒമാൻ ഇ പ്രസ്  എന്ന മാധ്യമം ട്വിറ്റർ അക്കൗണ്ടിൽ ഇതേ വീഡിയോ അറബി വിവരണത്തോടെ നൽകിയിരിക്കുന്നത് കണ്ടു. 

വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെ: “താഴ്വരയില്‍ ഒഴുക്ക്  ശക്തമാണ്, പക്ഷേ രക്ഷാപ്രവർത്തനം ആവശ്യമായിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ രണ്ട് കുട്ടികളുടെ രക്ഷകൻ അലി ബിൻ നാസർ അൽ വാർദി പറഞ്ഞു.   ഞാൻ കുട്ടികളെ (13-ഉം 8-ഉം വയസ്സ്) പരിഭ്രാന്തരായി കണ്ടുമുട്ടി, അവരെ രക്ഷിക്കാൻ ശ്രമിച്ചു.   ഞാൻ ഭയന്ന നിലയിലായിരുന്നു, പക്ഷേ കുട്ടികളുടെ മുന്നിലുള്ളത്  മരണമാണെന്ന് ഉറപ്പായതിനാല്‍ ഭയത്തെ ഞാന്‍ മറികടന്നു.” 

ദൃശ്യങ്ങൾ ഒമാനിൽ നിന്നുള്ളതാണ്. ഒമാനിലെ മറ്റ് മാധ്യമങ്ങളില്‍വാർത്ത നൽകിയിട്ടുണ്ട്. അല്‍ ദഹിലിയ ഗവര്‍ണ്ണറേറ്റിലെ ബഹല പ്രവിശ്യയില്‍ വിലായത്ത് നഗരത്തിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ താഴ്വര ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും സന്ദർശനത്തിന് എത്തിയ കുട്ടികൾ വെള്ളക്കെട്ടില്‍ കുടുങ്ങുകയും ചെയ്തു. കുട്ടികള്‍ പാറയുടെ മുകളിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അതിശക്തമായ ഒഴുക്കിൽ പെട്ട് അവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയാണുണ്ടായത്. മഴയുടെ ചിത്രങ്ങൾ പകർത്താൻ അച്ഛനോടൊപ്പം താഴ്വരയില്‍ എത്തിയതാണ് ഫോട്ടോഗ്രാഫറായ അലി ബിന്‍ നാസര്‍ അല്‍-വാര്‍ദി. ചിത്രങ്ങൾ പകർത്തുന്നതിനിടെ പാറക്കെട്ട് അകപ്പെട്ട കുഞ്ഞുങ്ങളെ കണ്ട് മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് തന്നെ ഇറങ്ങി അദ്ദേഹം  രക്ഷിക്കുകയാണ് ചെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കൊണ്ടു പോകുന്ന മാതാപിതാക്കളെ ഓർമിപ്പിക്കുകയാണ് എന്നു അല്‍-വാര്‍ദി പറഞ്ഞു. 

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സഹിതം മാധ്യമ വാര്‍ത്തകളും  സാമൂഹ്യ മാധ്യമ പോസ്റ്റുകളും ഉണ്ട്. 

മഴവെള്ളപ്പാച്ചിലിൽ പെട്ട കുട്ടികളെ രക്ഷിക്കുന്നത് അവരുടെ അച്ഛനല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  അപ്രതീക്ഷിതമായുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍ പെട്ടുപോയ കുട്ടികളെ രക്ഷിച്ചത് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുത്തൊഴുക്കില്‍ പെട്ട കുട്ടികളെ അതിസാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്നത് അച്ഛനല്ല, സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •