ജയില്‍ മോചിതനാകാന്‍ പിണറായി വിജയന്‍ എഴുതിയ മാപ്പപേക്ഷ- പ്രചരിക്കുന്നത് 1976 ലെ പരോള്‍ അഭ്യര്‍ത്ഥന…

ദേശീയം രാഷ്ട്രീയം | Politics

ആൻഡമാൻ ജയിലിൽ നിന്നും മോചിതനാകാൻ വീർ സവർക്കർ ബ്രിട്ടീഷ് ഗവൺമെന്‍റിന് മാപ്പ് അപേക്ഷ എഴുതികൊടുത്തിരുന്നുവെന്നും ഇതിനെ അനുസ്മരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജയിലില്‍ കഴിയുന്ന കാലത്ത് ജയിൽ മോചിതനാകാൻ എഴുതിയ മാപ്പപേക്ഷ എന്ന പേരിൽ ഒരു കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

വീര്‍ സവര്‍ക്കര്‍ ജയില്‍ മോചിതനാകാന്‍ നേരം എഴുതിയതെന്ന് അവകാശപ്പെടുന്ന മാപ്പപേക്ഷയും പിണറായി വിജയന്‍ ജയില്‍ മോചിതനാകാന്‍ നേരം എഴുതിയത് എന്നവകാശപ്പെടുന്ന മാപ്പപേക്ഷയുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്. ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: മാറി പോകരുത് ജയിലിൽ നിന്നും നിന്നും ഇറങ്ങുവാൻ മാപ്പ് അപേക്ഷ നൽകിയവർ

archived linkFB post

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇങ്ങനെ

വീർ സവർക്കറുടെ മാപ്പപേക്ഷ ഓൺലൈനിൽ തിരഞ്ഞെ മാധ്യമങ്ങളിലും സവർക്കളുടെ മാപ്പപേക്ഷ എന്ന നിലയിൽ ഇതേ കത്ത്  നൽകിയിട്ടുള്ളത് കണ്ടു ഇതേപ്പറ്റി കൂടുതൽ തിരഞ്ഞപ്പോള്‍  ആർക്കിയോളജിക്കൽ സർവ്വേ ഓഫ്  ഇന്ത്യയുടെ ശേഖരത്തിൽ നിന്നുള്ളത് എന്നവകാശപ്പെട്ട് ട്വിറ്ററിൽ കത്തും അതിന്‍റെ പകർപ്പും നൽകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സവര്‍ക്കര്‍ നൽകിയത് മാപ്പപേക്ഷ അല്ലെന്നും അക്കാലത്ത് ജയില്‍ അധികൃതർക്ക് മാപ്പപേക്ഷ നല്‍കുന്നത് തടവുകാരുടെ അവകാശമായിരുന്നുവെന്നും വ്യത്യസ്തങ്ങളായ ചില റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. സവര്‍ക്കറുടെ മാപ്പപേക്ഷ എന്ന പേരിലാണ് ഏതായാലും പ്രസ്തുത കത്ത് ഇപ്പോള്‍ ലോകമെമ്പാടും പ്രചരിക്കുന്നത്. വിനായക് സവര്‍ക്കറും സഹോദരന്‍ ഗണേഷ് സവര്‍ക്കറും ജയിലിലായ കാലത്ത് അവരെ പുറത്തുകൊണ്ടുവന്നു അവരുടെ കഴിവുകള്‍ പൊതുജന നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതായി യങ് ഇന്ത്യ vol.3 ല്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ അംഗീകൃത രേഖകളില്‍ നിന്നും കത്തിന്‍റെ ആധികാരികത സ്വതന്ത്രമായി പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. 

തുടര്‍ന്ന് ഞങ്ങള്‍ പിണറായി വിജയന്‍ എഴുതി നല്കി എന്നവകാശപ്പെടുന്ന മാപ്പപേക്ഷയെ കുറിച്ച് പരിശോധിച്ചു. 2018 ല്‍ ന്യൂസ് മിനിറ്റ് ഇതേ കത്തിനെ ആധാരമാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൂടാതെ 2018 ല്‍ പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനത്ത് സംഘടിപ്പിച്ച പൊന്‍കതിര്‍ എന്നു പേരിട്ട പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പിണറായി വിജയന്‍ 1976 ല്‍ എഴുതി നല്‍കിയ പരോള്‍ അപേക്ഷയെ കുറിച്ച് ഇടതുപക്ഷത്തെ പിന്തുണക്കുന്ന ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും ചിത്രങ്ങളും കുറിപ്പുകളും 2018 മെയ് മാസം പങ്കുവച്ചിട്ടുണ്ട്. 

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ഇങ്ങനെ: “ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന് മെയ് 25ന് രണ്ട് വർഷം തികയുമ്പോൾ, അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരോൾ അഭ്യർത്ഥന സംസ്ഥാനത്ത് വൈറലാകുന്നു. ‘അമ്മയുടെ ചികിത്സയ്ക്ക് തന്‍റെ സാന്നിധ്യം ആവശ്യമാണെന്ന്’ വ്യക്തമാക്കിയാണ് അന്ന് കണ്ണൂരിലെ കുത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ പിണറായി 1976 നവംബർ ഒമ്പതിന് പരോളിന് വേണ്ടി.

എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ ജയിൽ വകുപ്പിന്‍റെ പവലിയനിൽ ‘പൊന്‍കതിർ’ എന്ന പേരിൽ നടക്കുന്ന ഉത്സവത്തിൽ പിണറായി വിജയൻ എംഎൽഎയുടെ കസ്റ്റഡി നമ്പർ: 255ന്‍റെ കൈയെഴുത്തു കത്ത് പ്രദർശിപ്പിച്ചു.

ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിക്കാണ് പരോൾ അപേക്ഷ നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി കണ്ണൂരിലെ സെൻട്രൽ ജയിലിലായിരുന്നു.” മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇതേ വിശദീകരണം തന്നെയാണ് നല്‍കിയത്. “ആദ്യ എല്‍‌ഡി‌എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ പോലീസ് ഗ്രൌണ്ടില്‍ സംഘടിപ്പിപ്പിച്ച പൊന്‍കതിര്‍  എന്ന പ്രദര്‍ശനത്തില്‍ ജയില്‍ വകുപ്പിന്‍റെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച പിണറായി വിജയന്‍റെ പരോള്‍ അപേക്ഷയാണിത്. ഇതുപയോഗിച്ച് അപ്പോള്‍ മുതല്‍ ദുഷ്പ്രചരണം നടത്തുകയാണ്.” 

പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജയില്‍ മോചിതനാകാന്‍ പിണറായി വിജയന്‍ മാപപേക്ഷ എഴുതി നല്കി എന്നു പ്രചരിപ്പിക്കുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്ന ‘പൊന്‍കതിർ’ എന്ന പ്രദർശനത്തിൽ ജയിൽ വകുപ്പിന്‍റെ സ്റ്റാളിൽ  പ്രമുഖരുടെ ജയിൽ രേഖകൾ എന്ന പേരിൽ പ്രദർശിപ്പിച്ച കത്താണ്. മാപപേക്ഷയല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ജയില്‍ മോചിതനാകാന്‍ പിണറായി വിജയന്‍ എഴുതിയ മാപ്പപേക്ഷ- പ്രചരിക്കുന്നത് 1976 ലെ പരോള്‍ അഭ്യര്‍ത്ഥന…

Written By: Vasuki S 

Result: MISLEADING