FACT CHECK:സ്ത്രീകളുടെ ചിത്രം മായ്ക്കുന്നത് താലിബാനല്ല, കടയുടമ തന്നെയാണ്…

അന്തര്‍ദേശിയ൦

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇക്കഴിഞ്ഞ ദിവസം താലിബാൻ അധികാരമുറപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ ഏതാണ്ട് പൂർണമായി ഇപ്പോള്‍ താലിബാന്‍ ഭരണകൂടത്തിന് കീഴിലാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും നൽകാത്ത ഭരണകൂടം എന്നാ പേരില്‍  ലോകമെമ്പാടും കുപ്രസിദ്ധി  ഉള്ള ഭരണമാണ് താലിബാന്‍റെതാണ്.

പ്രചരണം

കാബൂളിലെ ചുവരുകളിൽ പതിപ്പിച്ചിരുന്നു സ്ത്രീകളുടെ ചിത്രം താലിബാൻ മായ്ക്കുന്നു എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെയിൻറിങ് ബ്രഷ് ഉപയോഗിച്ച് ഒരു വ്യക്തി ചിത്രങ്ങൾ മായ്ക്കുന്നത് നമുക്ക് കാണാം. ചിത്രത്തോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കാബൂൾ ചുവരുകളിലെ സ്ത്രീകളുടെ ചിത്രം മായ്ക്കുന്ന താലിബാൻ.

അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാനിന് കീഴടങ്ങുന്ന കാഴ്‌ച അതീവ ദയനീയമാണ്

എവിടെയും സേവ് അഫ്ഗാനിസ്ഥാൻ കാണുന്നില്ല എന്നതും സങ്കടകരമാണ്!!” 

archived linkFB post

അതായത് പോസ്റ്റില്‍ നൽകിയിരിക്കുന്ന ചിത്രത്തിൽ, സ്ത്രീകളുടെ ചിത്രങ്ങൾ ചുമരിൽ പതിപ്പിച്ചിരിക്കുന്നത് മായ്ക്കുന്നത് താലിബാന്‍ ആണ് എന്നാണ്. ഞങ്ങൾ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് നടത്തുന്നത് എന്ന് മനസ്സിലായി. 

വസ്തുത ഇങ്ങനെ 

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ലഭിച്ചു. ഓഗസ്റ്റ് 15 മുതൽ മുതൽ മാധ്യമങ്ങൾ വാര്‍ത്തനൽകിയിട്ടുണ്ട്. കാബൂളിലെ ഒരു ബ്യൂട്ടി സലൂൺ ഉടമ താലിബാന്‍ കടന്നുകയറ്റത്തെ മുന്നില്‍കണ്ട് അയാളുടെ സലൂണിന് മുന്നിൽ പതിപ്പിച്ചിട്ടുള്ള സ്ത്രീകളുടെ ചിത്രങ്ങൾ മായ്ച്ചു കളയുകയാണ്, എന്നാണ് ഇതുമായി ബന്ധപ്പെട്ട് വാർത്തയിൽ നൽകിയിട്ടുള്ളത്.

hemantekkahotandviral

വാര്‍ത്ത ഇങ്ങനെ: കാബൂളിലെ പ്രൌഡമായ ഒരു സലൂണിൽ ഒരു സ്ത്രീ മോഡലിന്‍റെ ചിത്രം  ജീവനക്കാരന്‍ മായ്ക്കുന്നത്, സ്ത്രീവിരുദ്ധ നയങ്ങളുള്ള താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്ന ഭയത്തിനിടയിലാണ്. 

സ്ത്രീകളുടെ നേര്‍ക്കുള്ള അക്രമത്തിന് കുപ്രസിദ്ധമായ തീവ്രവാദി സംഘം അഫ്ഗാൻ തലസ്ഥാനത്ത് മുന്നേറുന്നതിനാല്‍ അവർ വേഗത്തിൽ രാജ്യഭരണം സ്വന്തമാക്കുമെന്ന ഭയം ഉയർത്തുന്നു. താലിബാന്‍റെ മുൻ തീവ്രവാദ ഭരണത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് ഇത്തവത്തെ താലിബാന്‍ ഭരണം നിര്‍ണ്ണായകമാണ്. താലിബാൻ ഊർജ്ജം വീണ്ടെടുക്കുകയാണെങ്കിൽ സ്ത്രീകൾ നേരിടെണ്ടി വന്നേക്കാവുന്ന ഭീതിജനകമായ വിധിയെക്കുറിച്ചുള്ള ആശങ്ക  ഉയർത്തുന്നവരിൽ മനുഷ്യാവകാശ പ്രവർത്തകരും പ്രഭാഷകരും വിവാഹമോചിതരും ഉൾപ്പെടുന്നു. തൊണ്ണൂറുകളിലെ താലിബാൻ ഭരണത്തിന് കീഴിൽ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ലിംഗ വർണ്ണവിവേചനത്തിന് ഇരയാക്കപ്പെട്ടു. ബുർഖ ധരിക്കാൻ നിർബന്ധിതരായി.

വധശിക്ഷ ഭീഷണി ഉപയോഗിച്ച്  8 വയസ്സിന് ശേഷം സ്ത്രീകളെ മുഖ്യധാരാ സ്കൂളിൽ നിന്ന് വിലക്കി.

താലിബാൻ ഞാൻ കാബൂളിൽ നടപടികൾ ആരംഭിച്ചത് ഓഗസ്റ്റ്15 മുതലാണ്. ഓഗസ്റ്റ് 15ന് ചിത്രീകരിച്ച ഈ ചിത്രം അതിനുമുമ്പേയുള്ള ദിവസങ്ങളിൽ ആകാനാണ് സാധ്യത. ബ്യൂട്ടി സലൂൺ ഉടമയുടെ നേതൃത്വത്തിൽ തന്നെയാണ് ചിത്രങ്ങൾ മായിച്ചത്. നിരവധി വാർത്തകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഓഗസ്റ്റ് 15ന് കാബൂളിൽ എത്തി തുടങ്ങിയ താലിബാൻ അതിനുശേഷമുള്ള ദിനങ്ങളിൽ ആണ് ഭരണസിരാ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയത്. 

അപ്പോൾ ഈ ചിത്രം അതിനുമുമ്പ് ചിത്രീകരിച്ചതാണ് എന്ന് അനുമാനിക്കാം. മാത്രമല്ല ചിത്രവും വാര്‍ത്തയും പ്രസിദ്ധീകരിച്ച വാർത്താ മാധ്യമങ്ങൾ എല്ലാം തന്നെ ഉടമ തന്നെയാണ് ചിത്രങ്ങൾ മായ്ക്കാന്‍ മുൻകൈയെടുത്തത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കടയുടെ മുന്‍വശത്ത്‌ നിന്നും സ്ത്രീകളുടെ ചിത്രങ്ങൾ മായ്ക്കുന്നത് താലിബാന്‍ അല്ല ബ്യൂട്ടി സലൂണ്‍ ഉടമ തന്നെയാണ്.  താലിബാനെ ഭയന്നാണ് ഇത് ചെയ്യുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സ്ത്രീകളുടെ ചിത്രം മായ്ക്കുന്നത് താലിബാനല്ല, കടയുടമ തന്നെയാണ്…

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •