EXPLAINED: ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ച ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല…

രാഷ്ട്രീയം

പെട്രോൾ ഡീസൽ വിലവർധന ഇപ്പോഴും അതും ചൂടുപിടിച്ച ചർച്ച വിഷയം തന്നെയാണ് ചില സംസ്ഥാന സർക്കാരുകൾ പെട്രോൾ വില കുറയ്ക്കാൻ തയ്യാറായി.  കേരള സര്‍ക്കാര്‍ ഇതേവരെ കുറച്ചിട്ടില്ല എന്ന്  പരക്കെ ആക്ഷേപമുണ്ട്. ഇപ്പോള്‍ ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ചതായി ആയി സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

archived linkFB post

“ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിസ്മയം ആകുന്നു. പെട്രോളിന് കുറച്ചത് 25 രൂപ…”എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.  ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ജാർഖണ്ഡിൽ നിന്നും പെട്രോൾ വാങ്ങുന്ന എല്ലാർക്കും ഈ ആനുകൂല്യം ലഭിക്കും എന്ന സന്ദേശമാണ് വാർത്ത കാണുന്നവർക്ക് കിട്ടുന്നത്. പെട്രോളിന് 25 രൂപ കുറച്ചുവെന്നത് സത്യമാണ്. എന്നാൽ  ഒരു വിഭാഗത്തിന് മാത്രമാണ് ആനുകൂല്യം ലഭിക്കുക എന്ന് കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി 

 ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വില കുറച്ചത് ഇങ്ങനെ 

ഞങ്ങൾ വാർത്തയുടെ കീവേഡ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ലഭിച്ചു.  

ഹിന്ദിയിൽ നൽകിയിട്ടുള്ള ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്:

“പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിക്കുന്നതിനാൽ പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. അതിനാൽ, സംസ്ഥാന തലത്തിൽ നിന്ന് ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ ലിറ്ററിന് 25 രൂപ സർക്കാർ ഇളവ് നൽകും, ഈ ആനുകൂല്യം 2022 ജനുവരി 26 മുതൽ ആരംഭിക്കും.”

ഇക്കാര്യം പല മാധ്യമങ്ങളും വാർത്ത ആക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ്  പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ ഇങ്ങനെയാണ്: 

“ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 25 രൂപ ഇളവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജെഎംഎം നേതൃത്വത്തിലുള്ള സഖ്യസർക്കാർ രണ്ട് വർഷം തികയുന്ന വേളയിലാണ് സോറൻ ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ മാസവും, പ്രതിമാസം 10 ലിറ്റർ പെട്രോളിന് ഇളവ് നൽകും. വരുന്ന റിപ്പബ്ലിക് ദിനം മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക. “ജാർഖണ്ഡ് സർക്കാർ പ്രവർത്തന പദ്ധതികൾ പ്രായോഗികമാക്കാന്‍ അതിവേഗം പ്രവർത്തിക്കുന്നു … പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുകയാണ്. ഇത് ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു”. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും 10 രൂപയും കേന്ദ്ര സര്‍ക്കാര്‍ നവംബർ മൂന്നിന് കുറച്ചിരുന്നു. 

സ്ക്രോള്‍ ഓണ്‍ലൈന്‍ പതിപ്പില്‍ ഇതേക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നല്‍കിയിട്ടുള്ളത് “റേഷൻ കാർഡുള്ള ഇരുചക്രവാഹന ഉടമകൾക്ക് ജാർഖണ്ഡ് പെട്രോൾ വില ലിറ്ററിന് 25 രൂപ കുറച്ചു. അടുത്ത വർഷം ജനുവരി 26 മുതൽ എല്ലാ മാസവും 10 ലിറ്റർ ഇന്ധനത്തിന് 25 രൂപ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.” എന്നാണ്. 

റേഷൻ കാർഡ് കൈവശമുള്ള ഇരുചക്രവാഹന ഉടമകൾക്ക് ഝാർഖണ്ഡ് സർക്കാർ ബുധനാഴ്ച പെട്രോളിന് 25 രൂപ ഇളവ് പ്രഖ്യാപിച്ചു. സർക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷവേളയിലാണ്  മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പദ്ധതി പ്രഖ്യാപിച്ചത്.

പെട്രോൾ പമ്പുകളിൽ ഇളവ് നൽകില്ല, എന്നാൽ ഓരോ മാസവും 10 ലിറ്റർ ഇന്ധനത്തിന് വരുന്ന വിലക്കിഴിവ്  25 രൂപ നിരക്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. പദ്ധതി 2022 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. ഉയർന്ന ഇന്ധന വില താങ്ങാനാവാതെ വിപണികളിലേക്ക് സാധനങ്ങൾ വിൽക്കാൻ കഴിയാതെ വരുന്ന പാവപ്പെട്ടവരും ഇടത്തരക്കാരുമായ ആളുകളെ കണക്കിലെടുത്താണ് തീരുമാനമെന്ന് സോറൻ പറഞ്ഞു എന്നും വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

പാവപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹനങ്ങളിൽ നിറക്കുന്ന പെട്രോളിനാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.  അല്ലാതെ സംസ്ഥാനത്തെ എല്ലാവർക്കും ഈ ഇളവ് ലഭിക്കില്ല. ഒരു മാസത്തെ ആദ്യത്തെ പത്ത് ലിറ്റർ പെട്രോളിന് ആണ് ഇളവ് ലഭിക്കുക എന്നും വാർത്തയിൽ പ്രത്യേകം എടുത്ത് പറയുന്നു. 

നിശ്ചിത വരുമാനക്കാരായ ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്കു മാത്രമാണ്  ജാർഖണ്ഡ് മുഖ്യമന്ത്രി പെട്രോള്‍ വിലയില്‍ 25 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:EXPLAINED: ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ച ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല…

By: Vasuki S 

Result: Explainer

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *