FACT CHECK: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ദല്‍വീര്‍ ഭണ്ഡാരിയെ നിയമിച്ചു എന്ന പ്രചരണം വ്യാജം…

ദേശിയം

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (International Court of Justice) മുന്‍ ഇന്ത്യന്‍ സുപ്രീം കോടതി ജഡ്ജ് ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുത്തു എന്ന പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പക്ഷെ ഈ വാര്‍ത്ത‍ തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ജസ്റ്റിസ്‌ ദല്‍വീര്‍ ഭണ്ഡാരിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി തെരഞ്ഞെടുത്തു എന്ന് വാദിക്കുന്നു. പോസ്റ്ററിനോടൊപ്പം നല്‍കിയ അടികുറിപ്പിള്‍ പറയുന്നത് ഇങ്ങനെയാണ്: 

*അന്താരാഷ്ട്ര നീതിന്യായ കോടതി ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുത്തു!

ഇന്ത്യക്ക് വൻ വിജയം!!! പ്രധാനമന്ത്രി മോദിയുടെ ചാണക്യ നയതന്ത്രം. ലോകവേദിയിൽ ബ്രിട്ടന്റെ തോൽവി. പ്രധാനമന്ത്രി മോദിജി ലോകമെമ്പാടുമുള്ള ബന്ധങ്ങൾ എങ്ങനെ വളർത്തിയെടുത്തു എന്നതിന്റെ മികച്ച ഉദാഹരണമാണിത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ജസ്റ്റിസ് ദൽവീർ സിംഗ് 193 വോട്ടുകളിൽ 183 വോട്ടുകൾ നേടി (ഓരോ രാജ്യത്തുനിന്നും ഒരാൾ പ്രതിനിധീകരിക്കുന്നു) ബ്രിട്ടനിലെ ജസ്റ്റിസ് ക്രിസ്റ്റഫർ ഗ്രീൻവുഡിനെ പരാജയപ്പെടുത്തി. ബ്രിട്ടന്റെ ഈ പദവിയിലെ 71 വർഷത്തെ കുത്തക അദ്ദേഹം തകർത്തു.

പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ 6 മാസമായി ഇത് നേടിയെടുക്കാൻ ശ്രമിക്കുകയാണ്! 193 രാജ്യങ്ങളിലെയും പ്രതിനിധികളെ ബന്ധപ്പെടുകയും എളുപ്പത്തിൽ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു ബ്രിട്ടീഷ് സ്ഥാനാർത്ഥിയെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് അവരോട് വിശദീകരിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 11 റൗണ്ട് വോട്ടെടുപ്പിൽ ജസ്റ്റിസ് ദൽവീർ ഭണ്ഡാരിക്ക് ജനറൽ അസംബ്ലിയിൽ 193ൽ 183ഉം യുഎൻ രക്ഷാസമിതിയിലെ 15ൽ 15ഉം വോട്ടുകൾ ലഭിച്ചു.

ജസ്റ്റിസ് ദൽവീർ ഭണ്ഡാരി 9 വർഷത്തേക്ക് ഈ പദവി വഹിക്കും. ഈ 183 രാജ്യങ്ങളും ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്തു…🚩🚩🚩🚩” 

എന്നാല്‍ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചു. വെബ്സൈറ്റില്‍ നല്‍കിയ വിവരം അനുസരിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ചീഫ് ജസ്റ്റിസ്‌ എന്നൊരു പദവിയേ ഇല്ല എന്ന് കണ്ടെത്തി. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ 15 ജഡ്ജികളാണ് ഉള്ളത്. ഈ ജഡ്ജികളുടെ കാലാവധി 3 കൊല്ലമാണ്. ഈ 15 പേരാണ് അവരുടെ ഇടയില്‍ നിന്ന് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തെരഞ്ഞെടുക്കുന്നത്. നിലവിലെ പ്രസിഡന്‍റ അമേരിക്കയിലെ ജോണ്‍ ഇ. ഡോണോഹുവേയാണ്. അതെ പോലെ വൈസ് പ്രസിഡന്‍റ റഷ്യയിലെ കിറില്‍ ഗെവോര്‍ഗിയനാണ്.  

International Court of Justice website

ഇതേ വെബ്സൈറ്റില്‍ പഴയ പ്രസിഡണ്ടുമാരുടേയും വൈസ് പ്രസിഡന്‍റുമാരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒരേഒരു പ്രസിഡന്‍റ് ജസ്റ്റിസ്‌ നാഗേന്ദ്ര സിംഗ് ആയിരുന്നു. അദ്ദേഹം 1985 മുതല്‍ 1988 വരെ പ്രസിഡന്‍റ് ആയിരുന്നു.

എങ്ങനെയാണ് ഈ തെറ്റിദ്ധാരണ നിലവില്‍ വന്നത്?

സെപ്റ്റംബറില്‍ ആള്ട്ട് ന്യൂസ്‌ ഈ പ്രചരണത്തിന്‍റെ ഫാക്റ്റ് ചെക്ക്‌ ചെയ്തിരുന്നു. ഇതില്‍ ഈ വാദം ഉന്നയിച്ച ബി.ജെ.പി. ബീഹാര്‍ ജനറല്‍ സെക്രട്ടറി നാഗേന്ദ്ര നാഥിന്‍റെ ട്വീറ്റ് നല്‍കിയിട്ടുണ്ട്. ഇതേ പോലെ അദ്ദേഹം ഫെസ്ബൂക്കിലും പോസ്റ്റ്‌ ചെയ്തിരുന്നു ഈ പോസ്റ്റ്‌ പിന്നിട് ബിജെപി ബീഹാര്‍ ഉദ്യോഗിക ഫെസ്ബൂക്ക് പേജ് പങ്ക് വെച്ചിരുന്നു.

ഇതിന്‍റെ സ്രോതസ് 2018ല്‍ ജസ്റ്റിസ്‌ ഭണ്ഡാരിയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് തിരിച്ച് തെരെഞ്ഞെടുക്കപെടുന്നത്തിന്‍റെ വാര്‍ത്ത‍ ആകാം. 

Economic Times

ജസ്റ്റിസ്‌ ഭണ്ഡാരി 2012 മുതല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജാണ്. 2018ല്‍ അദ്ദേഹം വിണ്ടും തെരെഞ്ഞെടുക്കപെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംഭവത്തിനെ ഇന്ത്യക്ക് വേണ്ടി അഭിമാന നിമിഷം എന്ന് വിശേഷിപ്പിച്ച് ഇതിന്‍റെ ക്രെഡിറ്റ്‌ അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വാരാജിന് നല്‍കിയിരുന്നു. ഈ വാര്‍ത്ത‍ തെറ്റിദ്ധരിച്ചിട്ടാകം ഇത്തരമൊരു പ്രചരണം തുടങ്ങിയത് എന്ന് അനുമാനിക്കാം. കാരണം വാര്‍ത്ത‍യില്‍ പറയുന്ന ചില കാര്യങ്ങള്‍ നമുക്ക് പോസ്റ്റിലും കാണാം. യു.എന്‍. ജനറല്‍ അസ്സെംബ്ലി 193ല്‍ 183 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജസ്റ്റിസ്‌ ഭണ്ഡാരിയെ തെരഞ്ഞെടുത്തത് എന്ന് പോസ്റ്റില്‍ പറയുന്നു. ഈ കാര്യം വാര്‍ത്ത‍യിലുമുണ്ട്.

കുടാതെ ഇത് ആദ്യത്തെ തവണയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഒരു ബ്രിട്ടീഷ് ജഡ്ജ് ഉണ്ടാവില്ല എന്നും വാര്‍ത്ത‍യില്‍ പറയുന്നുണ്ട്. ഇതേ കാര്യങ്ങളെ ദുര്‍വ്യാഖ്യാനിച്ചാണ് ഈ പ്രചരണം നടത്തുന്നത്.

നിഗമനം

ഇന്ത്യയിലെ മുന്‍ സുപ്രീം കോടതി ജഡ്ജ് ദല്‍വീര്‍ ഭണ്ഡാരിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി തെരഞ്ഞെടുത്തു എന്ന വാര്‍ത്ത‍ തെറ്റാണ്. ചീഫ് ജസ്റ്റിസ്‌ എന്നൊരു പദവി അന്താരാഷ്ട്ര നീതിന്യായ കോടതിയിലില്ല. ദല്‍വീര്‍ ഭണ്ഡാരി 2017ലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അദ്ദേഹം വിണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം 2012 മുതല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജാണ്.

Avatar

Title:അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ദല്‍വീര്‍ ഭണ്ഡാരിയെ നിയമിച്ചു എന്ന പ്രചരണം വ്യാജം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •